x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാസ്‌പോര്‍ട്ടിൽ വിശദീകരണവുമായി കേന്ദ്രം;

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: June 26, 2026 06:05 AM IST | Updated: June 26, 2026 06:13 AM IST

ന്യൂ​​​ഡ​​​ല്‍ഹി: പൗ​​​ര​​​ത്വ​​​ത്തി​​​ന്‍റെ അ​​​ന്തി​​​മതെ​​​ളി​​​വാ​​​യി പാ​​​സ്‌​​​പോ​​​ര്‍ട്ടി​​​നെ ക​​​ണ​​​ക്കാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ രം​​​ഗ​​​ത്ത്.

പാ​​​സ്‌​​​പോ​​​ര്‍ട്ട് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി ഒ​​​രു യാ​​​ത്രാ​​​രേ​​​ഖ മാ​​​ത്ര​​​മാ​​​ണെ​​​ന്നും പൗ​​​ര​​​ത്വ​​​ത്തി​​​ന്‍റെ അ​​​ന്തി​​​മതെ​​​ളി​​​വ​​​ല്ലെ​​​ന്നു​​​മു​​​ള്ള നി​​​ല​​​പാ​​​ട് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി നി​​​ല​​​നി​​​ല്‍ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഇ​​​തി​​​ല്‍ ന​​​യ​​​പ​​​ര​​​മാ​​​യ ഒ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ വൃ​​​ത്ത​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി. ബു​​​ധ​​​നാ​​​ഴ്ച കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ലാ​​​യി​​​രു​​​ന്നു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​ വി​​​വാ​​​ദ​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മു​​​തി​​​ര്‍ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ന​​​ട​​​ത്തി​​​യ​​​ത്.

16 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ല​​​വി​​​ല്‍ ന​​​ട​​​ക്കു​​​ന്ന വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ലി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍ക്ക് പാ​​​സ്‌​​​പോ​​​ര്‍ട്ട് കാ​​​ണി​​​ച്ച് പൗ​​​ര​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം. വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ളി​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍ട്ട് ഒ​​​രാ​​​ളു​​​ടെ ദേ​​​ശീ​​​യ​​​ത സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​തു പൗ​​​ര​​​ത്വ​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ​​​മാ​​​യ തെ​​​ളി​​​വ​​​ല്ല. പൗ​​​ര​​​ത്വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ര്‍ക്ക​​​മു​​​ണ്ടാ​​​യാ​​​ല്‍ മ​​​റ്റ് പ്ര​​​സ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ള്‍ക്കൊ​​​പ്പം പാ​​​സ്‌​​​പോ​​​ര്‍ട്ടും കോ​​​ട​​​തി​​​ക​​​ള്‍ക്കു പ​​​രി​​​ഗ​​​ണി​​​ക്കാം.

1967ലെ ​​​പാ​​​സ്‌​​​പോ​​​ര്‍ട്ട് നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ന്‍ 20 പ്ര​​​കാ​​​രം പൊ​​​തു​​​താ​​​ത്പ​​​ര്യം മു​​​ന്‍നി​​​ര്‍ ത്തി ഇ​​​ന്ത്യ​​​ന്‍ പൗ​​​ര​​​ന​​​ല്ലാ​​​ത്ത ഒ​​​രു വ്യ​​​ക്തി​​​ക്കും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് പാ​​​സ്‌​​​പോ​​​ര്‍ട്ടോ യാ​​​ത്രാ​​​രേ​​​ഖ​​​യോ അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യു​​​ള്ള​​​തി​​​നാ​​​ലാ​​​ണു പാ​​​സ്‌​​​പോ​​​ര്‍ട്ട് പൗ​​​ര​​​ത്വ​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ തെ​​​ളി​​​വാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​ത്.

2023ല്‍ ​​​മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ശ്രീ​​​ല​​​ങ്ക​​​ന്‍ അ​​​ഭ​​​യാ​​​ർ​​​ഥി​​​യു​​​ടെ മ​​​ക​​​ള്‍ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍ട്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് ഇ​​​തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. 2025 ഓ​​​ഗ​​​സ്റ്റ് 12ന് ​​​ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ ഒ​​​രു ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ല്‍ക​​​വെ ഇ​​​ന്ത്യ​​​യി​​​ല്‍ പൗ​​​ര​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ധു​​​ത​​​യു​​​ള്ള രേ​​​ഖ​​​ക​​​ള്‍ ഏ​​​തൊ​​​ക്കെ​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ത​​​യാ​​​റാ​​​യി​​​ല്ല.

പൗ​​​ര​​​ത്വം നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​ത് 1955ലെ ​​​പൗ​​​ര​​​ത്വ നി​​​യ​​​മ​​​പ്ര​​​കാ​​​രം രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ച​​​ട്ട​​​ങ്ങ​​​ള്‍ക്കും വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ക്കും വി​​​ധേ​​​യ​​​മാ​​​യാ​​​ണ് എ​​​ന്നാ​​​ണു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ് റാ​​​യ് രേ​​​ഖാ​​​മൂ​​​ലം ന​​​ല്‍കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ജ​​​നം, വം​​​ശാ​​​വ​​​ലി, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍, സ്വാ​​​ഭാ​​​വി​​​ക പൗ​​​ര​​​ത്വം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ഇ​​​ന്ത്യ​​​യി​​​ല്‍ പൗ​​​ര​​​ത്വം ല​​​ഭി​​​ക്കു​​​ന്ന​​​ത്. 1986, 2003, 2019 വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലെ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ലൂ​​​ടെ പൗ​​​ര​​​ത്വ​​​നി​​​യ​​​മ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ക​​​ര്‍ശ​​​ന​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ, പാ​​​സ്‌​​​പോ​​​ർ​​​ട്ട് പൗ​​​ര​​​ത്വ​​​ത്തി​​​നു തെ​​​ളി​​​വ​​​ല്ലെ​​​ങ്കി​​​ൽ പി​​​ന്നെ ഏ​​​തു രേ​​​ഖ​​​യാ​​​ണ് പൗ​​​ര​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​തെ​​​ന്ന ചോ​​​ദ്യ​​​വു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​യു​​​മാ​​​യ ക​​​പി​​​ൽ സി​​​ബ​​​ൽ, തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര തു​​​ട​​​ങ്ങി​​​യ​​​വ​​​ർ രം​​​ഗ​​​ത്തു​​​വ​​​ന്നു.
രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ രേ​​​ഖ​​​യു​​​ടെ മൂ​​​ല്യം സ​​​ർ​​​ക്കാ​​​ർ കു​​​റ​​​ച്ചു​​​കാ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു. ക​​​ർ​​​ശ​​​ന​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് പാ​​​സ്‌​​​പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നാ​​​ൽ ഈ ​​​നി​​​ല​​​പാ​​​ട് യു​​​ക്തി​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി​​​പ്പേ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : Center clarifies on passport Only a travel

Recent News

Corehub Up