കാഞ്ഞങ്ങാട്: ആര്എസ്എസിന്റെ പരിപാടിയില് മുഖ്യാതിഥിയായി പങ്കെടുത്ത് കേരള കേന്ദ്രസര്വകലാശാല വൈസ് ചാന്സലര് പ്രഫ. സിദ്ധു പി. അല്ഗുര്. ആര്എസ്എസിന്റെ നൂറാം വാര്ഷികാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ഹോട്ടല് രാജ് റസിഡന്സിയില് കാഞ്ഞങ്ങാട് ജില്ലാ ഘടകം നടത്തിയ സാകാര് വൈചാരിക സദസ് പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്.
രജിസ്ട്രാര് ഇന് ചാര്ജ് പ്രഫ. വി.ബി. സമീര്കുമാറും ഒപ്പമുണ്ടായിരുന്നു. പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികള് പങ്കെടുത്ത പരിപാടിയില് ആര്എസ്എസിന്റെ ചരിത്രം പറയുന്ന സിനിമയുടെ പ്രദര്ശനവുമുണ്ടായിരുന്നു. പരിപാടിയുടെ മുഴുവന് സമയവും ഇരുവരും പങ്കെടുത്തു.
നേരത്തേ ആര്എസ്എസ് സര്സംഘചാലക് മോഹന് ഭാഗവത് പങ്കെടുത്ത പ്രഭാഷണപരിപാടിയില് മൂന്നു വിസിമാര് പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ആരോഗ്യ സര്വകലാശാല വിസി മോഹനന് കുന്നുമ്മല്, എംജി സര്വകലാശാല വിസി ഡോ. ഡി. മാവൂത്ത്, മലയാളം സര്വകലാശാലാ വിസി ഇന് ചാര്ജ് സി.ആര്. പ്രസാദ് എന്നിവരാണ് അന്നു പങ്കെടുത്തത്.
Tags : Central University VC at RSS event