പെരുമ്പാവൂർ: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസിന്റെ പിടിയിലായി.
ഞാറയ്ക്കൽ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 18 കോടിയോളം രൂപ വിലവരുമെന്ന് കണക്കാക്കുന്നു.
ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ആലുവ-പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ മാറമ്പിള്ളിക്കു സമീപം കുന്നുവഴിയിൽ വച്ച് ആയുഷ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഇയാളുടെ പക്കൽനിന്ന് 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.
Tags : Couple arrested 17 kg of hybrid cannabis