Kerala
കൊച്ചി: അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് മുളവുകാട് പോലീസിന്റെ പിടിയില്‍. പനമ്പുകാട് ജൂതനടപ്പ് കൃഷ്ണദാസ് (28) ആണ് പിടിയിലായത്. പട്രോളിംഗിനിടെ ജൂതനടപ്പ് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിലെ കെട്ടിടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. കേസ് എടുത്ത ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനെ ബസിനുള്ളില്‍ നിന്നും പിടികൂടി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഞായറാഴ്ച പെരുമ്പാവൂരിലെ ബസില്‍ നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശിയായ ഹസീബുള്‍ മണ്ഡല് പിടിയിലായത്.
ബസില്‍ പരിശോധന നടക്കുന്നതിനിടെ കഞ്ചാവ് ബര്‍ത്തിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ ചീരയോടൊപ്പം വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഞായറാഴ്ച നടത്തിയ പരിശോധനയില്‍ മറ്റ് രണ്ടു ബസുകളില്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേര് കൂടി പിടിയിലായിട്ടുണ്ട്.
Kerala
കൊച്ചി: ആലുവ പോലീസ് ക്ലബ്ബിന് സമീപത്തെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. രണ്ടര മീറ്റര്‍ ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. റൂറല്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള ആള്‍താമസമില്ലാത്ത വീടിന് പുറകുവശത്തെ പറമ്പില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. പുത്തനങ്ങാടി ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണിത്. എക്സൈസും പോലീസും സംയുക്തമായാണ് അന്വേഷണത്തിന് എത്തിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെടി കണ്ടെത്തിയത്.
ഇത് ആരെങ്കിലും നട്ടതാണോ അല്ലെങ്കില്‍ തനിയെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച തോട്ടക്കാട്ടുകര സിഗ്നല്‍ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്ന് പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു. ആലുവയില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടന്ന കാത്തായി കോട്ടണ്‍മില്‍ വളപ്പില്‍ നിന്നും ആറടിയോളം ഉയരമുള്ള പത്തു കഞ്ചാവ് ചെടികളും കണ്ടെത്തിയിരുന്നു.
Kerala
തൃശൂർ: കുന്നംകുളത്ത് പോലീസ് വാഹനം ഇടിച്ചു തെറുപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച ലഹരി സംഘത്തെ പിടികൂടി. ഇവരിൽ നിന്നും 40 കിലോ കഞ്ചാവ് പിടികൂടി.
കുന്നംകുളത്ത് പെരുമ്പിലാവ്-പട്ടാമ്പി റോഡിലാണ് സംഭവം. ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനിൽ, മലപ്പുറം സ്വദേശി മുബഷീർ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികൾക്കായി വലവിരിച്ചിരുന്നു.
എന്നാൽ പോലീസിനെ കണ്ട പ്രതികൾ കാർ പോലീസ് വാഹനത്തിൽ ഇടിപ്പിച്ച രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഡാൻസാഫ് സംഘം ഇവരെ സാഹസികമായി പിടികൂടി. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് തകർന്ന നിലയിലാണ്.
Kerala
അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുന്നപ്ര, അമ്പലപ്പുഴ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പുന്നപ്ര അനന്തു നിവാസിൽ അനന്തകൃഷ്ണൻ (21), പുന്നപ്ര എട്ടു കണ്ടത്തിൽ ആദിത്യൻ (20), പഴയങ്ങാടി അഴീക്കകത്ത് വീട്ടിൽ കണ്ണൻ (24) കാക്കാഴം വെളിം പറമ്പ് നഹാസ് (39)എന്നിവരാണ് പിടിയിലായത്.
മൂന്നു പ്രതികളിൽ നിന്നായി പുന്നപ്ര പോലീസ് 100 ഗ്രാം കഞ്ചാവും അമ്പലപ്പുഴ പോലീസ് ഒരു പ്രതിയിൽ നിന്ന് 25 ഗ്രാം കഞ്ചാവും പിടികൂടി. ഇതിൽ അനന്തു പോക്സോ കേസിൽ ഉൾപ്പെടെപ്രതിയാണ്.
Kerala
കൊച്ചി: ആലുവയില്‍ ഒഴിഞ്ഞ പറമ്പുകളില്‍ കഞ്ചാവ് കണ്ടത്തിയ സംഭവത്തില്‍, കഞ്ചാവ് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്നും വളര്‍ന്നതാകാം എന്ന് നിഗമനം. ആലുവ തോട്ടക്കാട്ടുകര സിഗ്നല്‍ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പില്‍ പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു.
തോട്ടക്കാട്ടുകര ജംഗ്ഷനില്‍ നിന്നും മണപ്പുറം റോഡിലേക്ക് തിരിയുന്നിടത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് 10 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ആലുവ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് മണപ്പുറത്തേക്ക് പോകുന്ന പലരും തമ്പടിച്ചിരുന്ന സ്ഥലമാണിത്.
സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടര്‍ന്ന് സ്ഥലത്ത് ഏതാനും മാസങ്ങളായി റൂഫിംഗ് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടിയിരിക്കുകയായിരുന്നു. അതിനാല്‍ കാട് പിടിച്ചു കിടക്കുന്ന ഈ സ്ഥലത്തേക്ക് നിലവില്‍ ആളുകള്‍ തമ്പടിക്കാറില്ല. വലിയ ഹോര്‍ഡിംഗുകള്‍ വയ്ക്കാറുള്ള പറമ്പ് കൂടിയാണിത്.
രണ്ടാള് പൊക്കത്തില്‍ പത്തു മാസത്തോളം വളര്‍ച്ചയുള്ള കഞ്ചാവ് ചെടികള്‍ കഴിഞ്ഞ വര്‍ഷം മുളച്ചതായാണ് നിഗമനം. ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് പോലീസ് നിയമിച്ച വാരിയേഴ്സില്‍ ഒരാളാണ് കഞ്ചാവ് ചെടികളെ കുറിച്ചുള്ള വിവരം എക്സൈസിന് കൈമാറിയത്. കാഴ്ച മറയ്ക്കുന്ന രീതിയില്‍ വേലി കെട്ടിയതിനാല്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
അതേസമയം, ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ആലുവയില്‍ പതിറ്റാണ്ടുകളായി പൂട്ടിക്കിടന്ന കാത്തായി കോട്ടണ്‍മില്‍ വളപ്പില്‍ നിന്നും ആറടിയോളം ഉയരമുള്ള 10 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു. ഇവിടെ സമീപ കാലത്ത് കാട് വെട്ടി തളിച്ച് കൃഷി ആരംഭിച്ചിരുന്നു.
വാഴകള്‍ക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ തെരയുന്നതിനിടെയാണ് അടുത്ത കേസും രജിസ്റ്റര്‍ ചെയ്തത്. നേരത്തെ മണപ്പുറത്തെ കുട്ടിവനത്തിലും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണി കൊച്ചിയില്‍ പിടിയില്‍. ബംഗാള്‍ സ്വദേശി അന്‍വര്‍ ഹുസൈന് ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചേരാനല്ലൂരില്‍ നിന്നുംഅന്‍വര്‍ ഹുസൈന് പിടിയിലായത്. ബംഗാളില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. മുര്‍ഷിദാബാദില്‍നിന്നു കിലോയ്ക്ക് 3000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 23,000 രൂപയ്ക്കാണ് കൊച്ചിയിലെ വിദ്യാര്‍ഥികള്‍ക്കു വിറ്റിരുന്നത്.
എറണാകുളം ഇടപ്പള്ളിയിലെ ആക്രിക്കടകളില്‍ സ്റ്റോക്ക് ചെയ്യുന്ന കഞ്ചാവ് രാത്രിയാണ് വിദ്യാര്‍ഥികള്‍ക്കു കൈമാറിയിരുന്നത്. വിദ്യാര്‍ഥികള്‍ ഇത് ചെറിയ പാക്കറ്റുകളിലാക്കി മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് കൈമാറിയിരുന്നതായും ഡാന്‍സാഫ് കണ്ടെത്തി.
പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് കഞ്ചാവ് വാങ്ങിയിരുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
Kerala
മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി മാഹിൻ സി. ജമാൽ (29), പായിപ്ര സ്വദേശി സിദ്ദിഖ് മുഹമ്മദ് (37) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2.539 ഗ്രാം എംഡിഎംഎ, 3.389 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 1500 രൂപ എന്നിവ കണ്ടടുത്തു.
മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിംഗ് മെഷീൻ, പാക്കിംഗ് സാമഗ്രികൾ എന്നിവയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മുളവൂർ വില്ലേജിലെ പള്ളിപ്പടി ഭാഗത്ത് വ്യാഴാഴ്ച നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് മൂവാറ്റുപുഴ, മുളവൂർ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പ്രധാനികളാണ് പിടിയിലായത്. രണ്ടാം പ്രതി സിദ്ദിഖ് മുഹമ്മദിന്റെ സുഹൃത്തായ ഗോവിന്ദ് എന്നയാളാണ് ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത്.
മുമ്പ് സമാനമായ കേസിൽ പ്രതിയായ അജ്മൽ ഉദീൻ എന്നയാൾ ഈ സംഘത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. ഒന്നാം പ്രതി മാഹിൻ സി. ജമാൽ പള്ളിപ്പടി ഭാഗത്ത് റൂം വാടകയ്ക്കെടുത്താണ് വിൽപന നടത്തിയിരുന്നത്. ഇയാൾക്കെതിരെ മുമ്പും എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്.
പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മയക്കുമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. മാഹിൻ, പി.ആർ. അനുരാജ്, കെ.എ. നൗഷാദ്, വനിതാ ഓഫീസർ പി.എൻ. അനിത, ഡ്രൈവർ ബിജു പോൾ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.
District News
ഒലവക്കോട്: പഴയ കോഴിക്കോട് റോഡിൽ ടികെഎം ലൈറ്റ് ഷോപ്പിനു എതിർവശം റോഡരികിൽ വളർന്നുനിന്നിരുന്ന 151 സെന്റീമീറ്റർ വലിപ്പമുള്ള കഞ്ചാവുചെടി എക്സൈസ് അധികൃതർ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സെസ് സർക്കിൾ ഇൻസ്പെക്ടറും സംഘവുമാണ് പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയായി ആരെയും അറസ്റ്റുചെയ്തിട്ടില്ല. പ്രിവന്റീസ് ഓഫീസർമാരായ മാസിലാമണി, അരുൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്, കെ. സുധീഷ്, തൗഫീഖ്, അനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Kerala
കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. തമ്മനം സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് പിടിയിലായത്.
36 ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം കഞ്ചാവ് എന്നിവ ഇയാളില്‍ നിന്നും പിടികൂടി.
എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. യുവാവിന് ലഹരി ലഭിച്ച ഉറവിടം കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുകയാണ്. ആഡംബര ഹോട്ടലില്‍ നടന്ന വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ച കെവിന് ബി. മാത്യുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഹരി വാങ്ങി വില്‍ക്കുന്ന രണ്ടു കണ്ണികളും അറസ്റ്റിലായിരുന്നു.
District News
പരിയാരം: കഞ്ചാവ് ബീഡിവലിയും പരസ്യമദ്യപാനവും രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.മണ്ടൂര്‍ ചുമടുതാങ്ങിയിലെ ഇ.എം. ഹഫീലിനെയാണ് (29) കഞ്ചാവ് ബീഡി വലിക്കുന്നതിനിടയിൽ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോളിംഗ് ഡ്യൂട്ടിക്കിടെ പരിയാരം എസ്ഐ കെ.കെ. സോബിന്‍, പ്രൊബേഷണറി എസ്ഐ അഹമ്മദ് ഇര്ഫാന്, ഡ്രൈവര്‍ സിപിഒ ടി. ഷാജിത്ത് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഭാസ്ക്കരന്പീടിക ബസ്റ്റോപ്പിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടിയത്.മറ്റൊരു സംഭവത്തില്‍ പരസ്യമദ്യപാനത്തിലേര്‍പ്പെട്ട ശ്രീസ്ഥയിലെ വി.പി. പ്രഭാകരന്റെ (60) പേരില്‍ പോലീസ് കേസെടുത്തിരുന്നു.
Kerala
കൊച്ചി: 20 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ ബംനാബാദ് സ്വദേശികളായ നൂർ ഇസ്ലാം (19), റബുയിൽ ഷേഖ് (22) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് പിടികൂടിയത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയിൽ ബാഗ് കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ബംഗാളിൽ നിന്നും ട്രെയിൻ വഴിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
മുളന്തുരുത്തി ഭാഗങ്ങളിൽ വിൽപന നടത്തുന്നതിനായാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവർക്ക് കഞ്ചാവ് നൽകിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ വിനീത്(37), സിനു(40) എന്നിവരാണ് പിടിയിലായത്.
സവാരിയെന്ന വ്യാജേന ആരും സംശിയാക്കാതെയാണ് ഇവർ കഞ്ചാവുമായി എത്തിയത്. എന്നാൽ എക്സൈസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.
അതിനിടെ കണ്ണൂർ തൂവക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലേറെ മാഹി മദ്യവുമായി വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തു.
Kerala
തൃശൂർ: പുന്നയൂർക്കുളത്ത് 67 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കുമാരൻപടി റോഡ് പരിസരത്തുനിന്ന് കോട്ടയം അതിരന്പുഴ മുണ്ടകൈപ്പാടം സ്വദേശി ലിന്റോ ജോസഫ് (39) ആണ് ഡാൻസാഫിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെത്തുടർന്ന് 21ന് രാത്രി നടത്തിയ പരിശോധനയിലാണ് പൊന്നാനിയിൽനിന്ന് ചാവക്കാട് ഭാഗത്തേക്കുപോയ വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഡ്രൈവറുടെ ക്യാബിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ അറയിലാണു കഞ്ചാവു സൂക്ഷിച്ചത്.
കഞ്ചാവ് ഒഡീഷയിൽനിന്ന് എത്തിച്ചതാണിതെന്നും വ്യക്തമായി. കടുത്തുരുത്തി, പീച്ചി, ബേക്കൽ, എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുകളുണ്ടെന്നും പീച്ചി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിക്കടത്തു കേസിൽ വിചാരണ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
District News
നേമം: പാപ്പനംകോട്ടുനിന്നും 325 കിലോ കഞ്ചാവ് പിടിച്ച കേസിലെ മുഖ്യപ്രതിയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി ഹരികൃഷ്ണ(33)നെയാണ് പിടികൂടിയത്.
സംഭവത്തിനുശേഷം വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഹരികൃഷ്ണനെ ചെന്നൈയിൽനിന്നും പൂനെ വഴി ഹിമാചൽ പ്രദേശിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണു ചെന്നൈ എംജിആർ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽനിന്നും നേമം പോലീസ് പിടികൂടിയത്. ഇതിന് മുൻപ് 400 കിലോ കഞ്ചാവുമായി ഹരികൃഷ്ണനെ പിടികൂടിയിട്ടുണ്ട്. ഇയാൾക്കെതിരേ നിരവധി ലഹരി മരുന്നു കേസുകൾ കേരളത്തിലും കർണാടകയിലും നിലവിലുണ്ട്. കൂട്ടാളിയായ പൂജപ്പുര സ്വദേശി അലനെ 240 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒറീസ പോലീസ് അടുത്തിടെ പിടികൂടിയിരുന്നു.
സിസിപിയുടെ മേൽനോട്ടത്തിൽ എസ്ഐ സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, വിജി, സജീവ്, സിവിൽ പോലീസ് ഓഫീസർ മാരായ വിവേക്, അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ക്കിടയിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം. 38 കിലോ കഞ്ചാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നും പിടികൂടി. ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലുകള്‍ കൈകാര്യം ചെയ്യുന്ന ഭാഗത്തുനിന്നും കഞ്ചാവ് കണ്ടെത്തിയത്.
ഉത്തരേന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ വിഭവങ്ങള്‍ അടങ്ങിയ ചാക്കുകള്‍ക്കുള്ളില്‍ രണ്ടു വലിയ പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം രണ്ടു ദിവസം മുമ്പ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നു 10 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
Kerala
കൊച്ചി: കോതമംഗലത്ത് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയില്‍. പശ്ചിമ ബെംഗാള്‍ സ്വദേശി മോണ്ടല്‍ മജ്ബൂര് (50) ആണ് കോതമംഗലം എക്സൈസ് റേഞ്ച് ടീമിന്റെ പിടിയിലായത്. 0.691 ഗാം ബ്രൗണ്‍ ഷുഗറും 30 ഗ്രാം കഞ്ചാവുമാണ് ഇയാളില്‍നിന്നു പിടികൂടിയത്.
എറണാകുളത്തു രാത്രികാല സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് നെല്ലിക്കുഴി ഭാഗത്തു വില്‍പ്പനയ്ക്കായി കൈവശം വച്ച ലഹരിയുമായി മജ്ബൂര് പിടിയിലായത്.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച നാലു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എളമക്കര പേരണ്ടൂര്‍ തോട്ടുങ്കല്‍ ടി.എ അമലിനെ (22) ആണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പട്രോളിംഗിനിടെ ചൊവ്വാഴ്ച രാത്രി 8.40 ന് പേരണ്ടൂര്‍ വാക് വേയില്‍ സംശയാസ്പദമായ രീതിയില്‍ നില്‍ക്കുകയായിരുന്ന ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് പെരുമ്പാവൂരിലുള്ള ഇതരസംസ്ഥാന തൊഴിലാളി നല്‍കിയതാണെന്നാണ് പ്രതിയുടെ മൊഴി.
District News
ആലുവ: റെയിൽവേ സ്റ്റേഷനിൽ അഞ്ചു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശി ഉദ്ഷാബ് പ്രധാനി(26)നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഒരു കിലോഗ്രാം പാക്കറ്റുകളിലാക്കി ഷോൾഡർ ബാഗിലാണ് കടത്തിയത്.
പെരുമ്പാവുർ കാലടി ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് പെയിന്റിംഗ് ജോലിയെന്നാണ് പറഞ്ഞിട്ടുള്ളത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട
Kerala
കൊച്ചി: ഇതര സംസ്ഥാനക്കാരിയെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്രം ചെറുവേലിക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി അരുണ കത്തൂൻ ബിബി (35) ആണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 2.995 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു.
അരുണയ്ക്കെതിരെ നെടുമ്പാശേരി പോലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. ഇവർക്ക് എവിടെ നിന്ന് കഞ്ചാവ് ലഭിച്ചുവെന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കായംകുളം: മൂന്ന് കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘം കായംകുളം മേടമുക്ക്, കായംകുളം റെയിൽവേ സ്റ്റേഷൻ തെക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ആസാം സ്വദേശികൾ അറസ്റ്റിലായത്.
ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ആസാം സ്വദേശിയായ ജതിൻ ദത്ത (27), തുലൻ സൈക്യ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ ചില്ലറ വിൽപ്പനയ്ക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കായംകുളം എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസെടുത്തിട്ടുള്ളതാണ്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, നന്ദഗോപാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് കുമാർ എന്നിവരും പങ്കെടുത്തു.
District News
തലശേരി: തലശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെയാണ് (33) എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്.
എക്സൈസ്കമ്മീഷണർ സ്ക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി വിൽപനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറുപൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വില്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയാണ് വിദഗ്ധമായി പിടികൂടിയത്.
ലഹരിക്കടത്ത് നിരീക്ഷിക്കുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ്, കേരള എക്സൈസ് സൈബർ വിംഗ് എന്നിവരുടെ സഹായവും ലഭിച്ചു. ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തുന്നത്.
തലശേരി റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.കെ. സുമേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഡ്രൈവർ എം.സുരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. ശില്പ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി.ജലീഷ് ,കെ.ബിനീഷ് , എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർ വി. അഖിൽ, എക്സൈസ് സൈബർ സെല്ലിലെ ടി. സനലേഷ്, സുഹീഷ് എന്നിവർ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: എക്സൈസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആനയറ സ്വദേശി ആകാശ് കൃഷ്ണൻ പിടിയിൽ. പോലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും കടിച്ചു പരിക്കേൽപ്പിച്ചു.
National
ചെന്നൈ: രാമേശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. റെയിൽവെ പോലീസാണ് കഞ്ചാവ് പിടികൂടിയത്. 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഭുവനേശ്വർ എക്പ്രസിലെ കോച്ചിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുകയായിരുന്നു.
അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി റെയിൽവെ പോലീസ് അറിയിച്ചു.
Kerala
കോട്ടയം: അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട ഒരാളെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് നർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു. കോട്ടയം മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബ് (50) ആണ് അറസ്റ്റിലായത്.
ഏഴ് കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവു കടത്തിക്കൊണ്ടു വന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
അടിപിടി ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: ട്രെയിനിൽനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയിൽ യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിംഗിനെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.
ഇന്ന് പുലർച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനിൽനിന്നും എന്തോ പൊതികൾ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ പൊതികൾ ശേഖരിച്ച് പോകുന്ന യുവതിയെയാണ് കണ്ടത്.
യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ നാല് പൊതികളിലായി ട്രെയിനിൽനിന്നും എറിഞ്ഞു കൊടുത്ത എട്ട് കിലോ കഞ്ചാവാണ് ലഭിച്ചത്.
National
ഡൽഹി: ബാങ്കോക്കിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ ഹൈഡ്രോ പോണിക്സ് കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 6E1064 വിമാനത്തിൽ 2025 നവംബർ 17ന് എത്തിയ യാത്രക്കാരനെ ഗ്രീൻ ചാനൽ എക്സിറ്റിൽ വച്ച് പ്രൊഫൈലിംഗ് അടിസ്ഥാനത്തിൽ തടയുകയായിരുന്നു.
ബാഗേജിന്റെ എക്സ് റേ സ്ക്രീനിംഗിൽ സംശയാസ്പദമായ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിപ്പോൾ ബാഗിനുള്ളിൽ ഹൈഡ്രോ പോണിക്സ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയിൽ അടുക്കള ഉപകരണങ്ങളുടെ അടിഭാഗത്ത് സൂക്ഷ്മമായി ഒളിപ്പിച്ച നിലയിൽ 874 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെടുത്തത്. പച്ചനിറത്തിലുള്ള ഈ മയക്കുമരുന്ന് വിദഗ്ധമായി മറച്ചുവച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വളരെ വീര്യം കൂടിയ കഞ്ചാവ് വകഭേദമാണ് ഹൈഡ്രോപോണിക് കഞ്ചാവുകൾ. ഫാമുകളിലും ഗ്രീൻഹൗസുകളിലുമായി നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും വളർത്തിയെടുക്കുന്നവയാണ്. തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇവ ലഭിക്കുന്നത്. സാധാരണ കഞ്ചാവിലുള്ളതിനേക്കാൾ ടെട്രാഹൈഡ്രോകനാബിനോൾ (ടിഎച്ച്സി) അളവ് ഇവയിൽ വളരെ കൂടുതലാണ്.
Kerala
ചാലക്കുടി: തൃശൂരിൽ വില്‍പ്പനക്കായി എത്തിച്ച ഒമ്പതുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടി. ഹിറ്റ്ലര്‍ ഷെയ്ക്ക് (43), നൂര്‍ ഇസ്ലാം (35) എന്നിവെരയാണ് പിടികൂടിയത്.
നമ്പര്‍ വ്യക്തമല്ലാത്ത മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്‍വശത്ത് നമ്പര്‍ ഇല്ലാത്തതായി കണ്ടത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകളിലും സഞ്ചികളിലുമായി ഒമ്പതുകിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
Kerala
മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 5.1കിലോ കഞ്ചാവ് പിടികൂടി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ചങ്കുവെട്ടി -കോട്ടക്കൽ റോഡിൽവച്ചാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.
എക്സൈസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടർന്നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതും കൂടുതൽ കിലോ കഞ്ചാവും പണവും കണ്ടെത്തിയതും.
കോട്ടക്കലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
National
ചെന്നൈ: ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 28 കിലോയിലധികം കഞ്ചാവ് പിടികൂടി.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ഇവരെ പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തായ്ലൻഡിലെ ഫൂക്കറ്റിൽ നിന്ന് കഞ്ചാവ് വാങ്ങി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Kerala
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ പ്രവർത്തകർ അറസ്റ്റിലായ കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, കാമറാമാൻ സമീർ താഹിർ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ പ്രതികളാക്കിയാണ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.
ഏപ്രിൽ 27-ന് രാത്രിയിൽ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽനിന്നാണ് 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിൽ ലഹരി പാർട്ടികൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന.
ഫ്ലാറ്റിന്റെ ഉടമ സമീർ താഹിറാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്ത് പ്രതിചേർക്കുകയായിരുന്നു. പ്രതികൾക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നയാളെക്കുറിച്ച് മൊഴികളുണ്ടായിരുന്നെങ്കിലും കണ്ടെത്താൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ലഹരിപദാർഥ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.
Kerala
ആലപ്പുഴ: കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത ആറാട്ടുവഴി ഫാത്തിമ ഗാർഡൻസിൽ സിയാദ് ഷിഹാബുദ്ദീൻ (33) ആണ് അറസ്റ്റിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ആലപ്പുഴ നോർത്ത് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വീടിനോട് ചേർന്ന് സ്റ്റെയർ കേസിന് താഴെ 60 സെന്റി മീറ്റർ നീളത്തിൽ വളർന്നുനിൽക്കുന്ന കഞ്ചാവ് ചെടിയും കണ്ടെത്തി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
Kerala
പത്തനാപുരം: കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്. പത്തനാപുരം ഡിപ്പോയിലെ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും വന്ന ബസിലാണ് ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്.
യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനു പിന്നാലെ പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐ.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി.വി. നൗഷാദിനെയാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
സിപിഐ മണ്ഡലം സെക്രട്ടറി കെ. ഷാജികുമാറാണ് നൗഷാദിനെ പുറത്താക്കിയ വിവരം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്നുകോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി നൗഷാദിനെ പിടികൂടിയത്. വെള്ളിയാഴ്ച്ച അര്‍ധരാത്രി ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ ഒരാളായിരുന്നു നൗഷാദ്.
District News
പന്തളം ടൗണിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിലുള്ള കഞ്ചാവ് ശേഖരം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരിടത്ത് നിന്ന് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 5 കിലോഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അച്ചൻകോവിൽ സ്വദേശിയായ 25 വയസ്സുകാരൻ രതീഷിനെ (യഥാർത്ഥ പേരല്ല) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും കേസുകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് ലഹരി മാഫിയക്കെതിരെ പരിശോധനകൾ കൂടുതൽ ശക്തമാക്കണമെന്നും, അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എക്സൈസ് വകുപ്പും പൊലീസും സംയുക്തമായി പരിശോധനകൾ നടത്തണമെന്നും, ലഹരിയുടെ ഉറവിടം കണ്ടെത്തി പൂർണ്ണമായും ഇല്ലാതാക്കണമെന്നും പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.