തൃശൂർ: കുന്നംകുളത്ത് പോലീസ് വാഹനം ഇടിച്ചു തെറുപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച ലഹരി സംഘത്തെ പിടികൂടി. ഇവരിൽ നിന്നും 40 കിലോ കഞ്ചാവ് പിടികൂടി.
കുന്നംകുളത്ത് പെരുമ്പിലാവ്-പട്ടാമ്പി റോഡിലാണ് സംഭവം. ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനിൽ, മലപ്പുറം സ്വദേശി മുബഷീർ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികൾക്കായി വലവിരിച്ചിരുന്നു.
എന്നാൽ പോലീസിനെ കണ്ട പ്രതികൾ കാർ പോലീസ് വാഹനത്തിൽ ഇടിപ്പിച്ച രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഡാൻസാഫ് സംഘം ഇവരെ സാഹസികമായി പിടികൂടി. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് തകർന്ന നിലയിലാണ്.