ഒലവക്കോട് പാതയോരത്തു കണ്ടെത്തിയ കഞ്ചാവ് ചെടിക്കൊപ്പം എക്സൈസ് സംഘം.
ഒലവക്കോട്: പഴയ കോഴിക്കോട് റോഡിൽ ടികെഎം ലൈറ്റ് ഷോപ്പിനു എതിർവശം റോഡരികിൽ വളർന്നുനിന്നിരുന്ന 151 സെന്റീമീറ്റർ വലിപ്പമുള്ള കഞ്ചാവുചെടി എക്സൈസ് അധികൃതർ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സെസ് സർക്കിൾ ഇൻസ്പെക്ടറും സംഘവുമാണ് പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയായി ആരെയും അറസ്റ്റുചെയ്തിട്ടില്ല. പ്രിവന്റീസ് ഓഫീസർമാരായ മാസിലാമണി, അരുൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്, കെ. സുധീഷ്, തൗഫീഖ്, അനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags : Cannabis nattuvishesham local news