കൊച്ചി: പെരുമ്പാവൂരില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനെ ബസിനുള്ളില്‍ നിന്നും പിടികൂടി. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഞായറാഴ്ച പെരുമ്പാവൂരിലെ ബസില്‍ നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശിയായ ഹസീബുള്‍ മണ്ഡല്‍ പിടിയിലായത്.
ബസില്‍ പരിശോധന നടക്കുന്നതിനിടെ കഞ്ചാവ് ബര്‍ത്തിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ ചീരയോടൊപ്പം വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഞായറാഴ്ച നടത്തിയ പരിശോധനയില്‍ മറ്റ് രണ്ടു ബസുകളില്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ കൂടി പിടിയിലായിട്ടുണ്ട്.
Tags : Assam arrest smuggle cannabis