x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണം: ബി​നോ​യ് വി​ശ്വം


Published: June 26, 2026 05:37 AM IST | Updated: June 26, 2026 05:56 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശസം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ(​​​എ​​​ഫ്സി​​​ആ​​​ർ​​​എ) ത്തി​​​ന്‍റെ ച​​​ട്ട ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്മേ​​​ൽ ഒ​​​രു ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണംകൂ​​​ടി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം പ്ര​​​സ്താ​​​വി​​​ച്ചു.

സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് പൊ​​​തു​​​വാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നല​​​ക്ഷ്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന​​​യ്ക്ക് ഇ​​​നി അ​​​നു​​​മ​​​തി തേ​​​ടാ​​​നാ​​​കി​​​ല്ല. മ​​​തം, സം​​​സ്കാ​​​രം, സാ​​​മ്പ​​​ത്തി​​​കം, വി​​​ദ്യാ​​​ഭ്യാ​​​സം, സാ​​​മൂ​​​ഹി​​​കം എ​​​ന്നീ അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള 105 ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ല​​​ക്ഷ്യം എ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

സം​​​ഘ​​​ട​​​ന​​​യോ അ​​​തി​​​ന്‍റെ നേ​​​തൃ​​​സ്ഥാ​​​ന​​​ത്ത് ഇ​​​രി​​​ക്കു​​​ന്ന​​​വ​​​രോ ന​​​ട​​​ത്തു​​​ന്ന പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും എ​​​ഴു​​​തു​​​ന്ന ലേ​​​ഖ​​​ന​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​കും.
കേ​​​ന്ദ്രഭ​​​ര​​​ണ​​​ത്തി​​​ന് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത ശ​​​ത്രു​​​ക്ക​​​ളാ​​​യ മ​​​ത ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം സ​​​ർ​​​ക്കാ​​​രി​​​ന് അ​​​നി​​​ഷ്ട​​​ക​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന എ​​​ൻ​​​ജി​​​ഒ സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും നി​​​യ​​​മംകൊ​​​ണ്ട് വ​​​രി​​​ഞ്ഞു മു​​​റു​​​ക്കാ​​​നാ​​​ണ് ച​​​ട്ട ഭേ​​​ദ​​​ഗ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

 എഫ്‌സിആര്‍എ ചട്ട ഭേദഗതി പിന്‍വലിക്കണം: പി.ജെ. ജോസഫ്

തൊ​ടു​പു​ഴ: എ​ഫ്‌​സി​ആ​ര്‍എ ച​ട്ട​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ല്‍നി​ന്നും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പി​ന്‍വാ​ങ്ങ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി. ​ജെ. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തിരേ എ​ഫ്‌​സി​ആ​ര്‍എ വ്യ​വ​സ്ഥ​ക​ള്‍ ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്നു​ള്ള ആ​ശ​ങ്ക നി​ല​നി​ല്‍ക്കു​ക​യാ​ണ്.
രാ​ജ്യ​ത്തെ എ​ല്ലാ പ്ര​സ്ഥാ​ന​ങ്ങ​ളെ​യും ത​ങ്ങ​ളു​ടെ വ​രു​തി​യി​ല്‍ നി​ര്‍ത്താ​നു​ള്ള നീ​ക്ക​മാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലു​ള്‍പ്പെ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ച​ട്ട ഭേ​ദ​ഗ​തി​യി​ലൂ​ടെ കേ​ന്ദ്രസ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

 

Tags : serious attack religious freedom

Recent News

Corehub Up