x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യയിലെ സംഭാവന തട്ടിപ്പ് കേസെടുത്തു, രണ്ടു പേർ അറസ്റ്റിൽ


Published: June 26, 2026 04:49 AM IST | Updated: June 26, 2026 04:49 AM IST

ല​​ക്നോ: അ‍യോ​​ധ്യ രാ​​മ​​ക്ഷേ​​ത്ര​​ത്തി​​ലെ സം​​ഭാ​​വ​​ന ത​​ട്ടി​​പ്പി​​ൽ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. രാം ​​ജ​​ന്മ​​ഭൂ​​മി തീ​​ർ​​ഥ് ക്ഷേ​​ത്ര ട്ര​​സ്റ്റ് അം​​ഗം കൃ​​ഷ്ണ മോ​​ഹ​​ന്‍റെ പ​​രാ​​തി​​യി​​ലാ​​ണ് എ​​ട്ടു പേ​​ർ​​ക്കെ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. ഇ​​വ​​രി​​ൽ ല​​വ്കു​​ശ് മി​​ശ്ര, അ​​നു​​ക​​ല്പ് മി​​ശ്ര എ​​ന്നി​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.

രാ​​മ​​ക്ഷേ​​ത്ര സം​​ഭാ​​വ​​ന ത​​ട്ടി​​പ്പി​​ൽ വി​​എ​​ച്ച്പി ഉ​​പാ​​ധ്യ​​ക്ഷ​​നും ട്ര​​സ്റ്റ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ച​​ന്പ​​ത് റാ​​യി​​ക്കെ​​തി​​രേ കേ​​സെ​​ടു​​ക്കാ​​ൻ സാ​​ധ്യ​​ത​​യേ​​റി. സം​​ഭാ​​വ​​ന ത​​ട്ടി​​പ്പ് അ​​ന്വേ​​ഷി​​ക്കാ​​ൻ യു​​പി സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം രൂ​​പ​​വ​​ത്ക​​രി​​ച്ചി​​രു​​ന്നു. ല​​ക്നോ ഡി​​വി​​ഷ​​ണ​​ൽ ക​​മ്മീ​​ഷ​​ണ​​ർ വി​​ജ​​യ് വി​​ശ്വാ​​സ് പ​​ന്ത്, പോ​​ലീ​​സ് ഐ​​ജി കി​​ര​​ൺ എ​​സ്., ധ​​ന​​വ​​കു​​പ്പ് സ്പെ​​ഷ​​ൽ സെ​​ക്ര​​ട്ട​​റി നീ​​ൽ ര​​ത്ത​​ൻ എ​​ന്നി​​വ​​രാ​​ണ് എ​​സ്ഐ​​ടി​​യി​​ലു​​ള്ള​​ത്. ത​​ട്ടി​​പ്പ് സം​​ബ​​ന്ധി​​ച്ച് എ​​സ്ഐ​​ടി ര​​ണ്ടു ദി​​വ​​സം മു​​ന്പ് യു​​പി സ​​ർ​​ക്കാ​​രി​​നു പ്രാ​​ഥ​​മി​​ക റി​​പ്പോ​​ർ​​ട്ട് ന​​ല്കി​​യി​​രു​​ന്നു.

സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കണം: വി​എ​ച്ച്പി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യോ​​​​ധ്യ​​​​യി​​​​ലെ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു ല​​​​ഭി​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ൽ വ​​​​ൻ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വി​​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ക്ഷ​​​ത്ത് അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ലോ​​​​ക് കു​​​​മാ​​​​ർ. അ​​​​ന്വേ​​​​ഷ​​​​ണം നാ​​​​ല് മാ​​​​സ​​​​ത്തി​​​​ന​​​​കം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പ്ര​​​​തി​​​​ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണം.

ഇ​​​തി​​​നാ​​​യി ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് കോ​​​​ട​​​​തി ദി​​​​വ​​​​സേ​​​​ന​​​​യെ​​​​ന്നോ​​​​ണം കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച് കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​യ ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

രാ​​​​മ​​​​ക്ഷേ​​​​ത്ര സം​​​​ഭാ​​​​വ​​​​ന ത​​​​ട്ടി​​​​പ്പ് ആ​​​​രോ​​​​പ​​​​ണം അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് യു​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വി​​​​എ​​​​ച്ച്പി​​​​യു​​​​ടെ ഈ ​​​​ആ​​​​വ​​​​ശ്യം. ല​​​​ക്നോ ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ വി​​​​ജ​​​​യ് വി​​​​ശ്വാ​​​​സ് പ​​​​ന്ത്, ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ഞ്ജ​​​​യ് പ്ര​​​​സാ​​​​ദി​​​​നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. കേ​​​​സി​​​​ൽ എ​​​​സ്ഐ​​​​ടി അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ജൂ​​​​ണ്‍ 13ന് ​​​​യു​​​​പി സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത്. ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും വി​​​​ജ​​​​യ് വി​​​​ശ്വാ​​​​സ് പ​​​​ന്ത് പ​​​​റ​​​​ഞ്ഞു.

രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു ഭ​​​​ക്ത​​​​ർ ന​​​​ൽ​​​​കി​​​​യ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ കാ​​​​ണാ​​​​താ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സ​​​​മാ​​ജ്‌​​വാ​​​​ദി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ് നേ​​​​ര​​​​ത്തെ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Tags : Ayodhya donation fraud case

Recent News

Corehub Up