x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉള്ളുലഞ്ഞ് വെനസ്വേല


Published: June 26, 2026 04:31 AM IST | Updated: June 26, 2026 04:31 AM IST

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: വെ​​​​ന​​​​സ്വേ​​​​ല​​​​യെ പി​​​​ടി​​​​ച്ചു​​​​കു​​​​ലു​​​​ക്കി​​​​യ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ര​​​​ട്ട ഭൂ​​​​ക​​​​മ്പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക. യു​​​​എ​​​​സ് ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യെ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​​​താ​​​​യി ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു.

കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണ് വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ഏ​​​​റ്റ​​​​വും അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​മെ​​​​ന്ന് യു​​​​എ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ പ​​​​റ​​​​ഞ്ഞു. വെ​​​​ർ​​​​ജീ​​​​നി​​​​യ​​​​യി​​​​ലെ ഫെ​​​​യ​​​​ർ​​​​ഫാ​​​​ക്സ് കൗ​​​​ണ്ടി, ലോ​​​​സ് എ​​​​ഞ്ച​​​​ല​​​​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ തെ​​​​ര​​​​ച്ചി​​​​ൽ-​​​​ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സം​​​​ഘ​​​​ങ്ങ​​​​ളെ ഇ​​​​തി​​​​ന​​​​കം​​​​ത​​​​ന്നെ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ളെ ഉ​​​​ട​​​​ൻ നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

“അ​​​​വി​​​​ടെ നി​​​​ര​​​​വ​​​​ധി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളാ​​​​ണ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ കു​​​​ട​​​​ങ്ങി​​​​പ്പോ​​​​യ​​​​വ​​​​രെ പു​​​​റ​​​​ത്തെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​ർ​​​​ക്കു വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ട്. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളെ​​​​യും മാ​​​​നു​​​​ഷി​​​​ക സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളെ​​​​യും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​കു​​​​പ്പ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞു” റൂ​​​​ബി​​​​യോ പ​​​​റ​​​​ഞ്ഞു.

മാ​​​​ർ​​​​പാ​​​​പ്പ ഒ​​​​രു ല​​​​ക്ഷം യൂ​​​​റോ കൈ​​​​മാ​​​​റി

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ര​​​​ട്ട ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്രാ​​​​ഥ​​​​മി​​​​ക ആ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 1,00,000 യൂ​​​​റോ മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള വ​​​​ത്തി​​​​ക്കാ​​​​ന്‍റെ പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗം വ​​​​ഴി​​​​യാ​​​​ണ് ഈ ​​​​തു​​​​ക കൈ​​​​മാ​​​​റി​​​​യ​​​​ത്.

ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ആ​​​​ൽ​​​​ബ​​​​ർ​​​​ട്ടോ ഒ​​​​ർ​​​​ട്ടേ​​​​ഗ മാ​​​​ർ​​​​ട്ടി​​​​ൻ, കാ​​​​ര​​​​ക്കാ​​​​സ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് റൗ​​​​ൾ ബി​​​​യോ​​​​ർ​​​​ഡ് കാ​​​​സ്റ്റി​​​​ലോ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ നേ​​​​രി​​​​ട്ട് ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യം കൈ​​​​മാ​​​​റാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​പ്പോ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ധ​​​​ന​​​​സ​​​​ഹാ​​​​യം ആ​​​​ദ്യ​​​​ഘ​​​​ട്ട ന​​​​ട​​​​പ​​​​ടി മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും വ​​​​ത്തി​​​​ക്കാ​​​​ൻ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക സ​​​​ഭ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യി വെ​​​​ന​​​​സ്വേ​​​​ല​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ട​​​​റി​​​​ഞ്ഞ് കൂ​​​​ടു​​​​ത​​​​ൽ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കാ​​​​ൻ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ശ്ര​​​​ദ്ധ​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും വ​​​​ത്തി​​​​ക്കാ​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘എ​​​​യ്ഡ് ടു ​​​​ദ ച​​​​ർ​​​​ച്ച് ഇ​​​​ൻ നീ​​​​ഡ്’ പു​​​​റ​​​​ത്തു​​​​വി​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പ്ര​​​​കാ​​​​രം വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ നി​​​​ര​​​​വ​​​​ധി പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും പാ​​​​രി​​​​ഷ് ഹൗ​​​​സു​​​​ക​​​​ൾ​​​​ക്കും മ​​​​റ്റു സ​​​​ഭാ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ൽ വ​​​​ൻ നാ​​​​ശ​​​​ന​​​​ഷ്‌​​​​ട​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

K-Rail Survey K-Rail Survey

Tags : Venezuela Shaken to

Recent News

Corehub Up