x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ്-ഇറാൻ സ​മാ​ധാ​ന​ ച​ർ​ച്ച അ​ടു​ത്തയാ​ഴ്ച: പാ​ക്കി​സ്ഥാ​ൻ


Published: June 26, 2026 04:21 AM IST | Updated: June 26, 2026 04:21 AM IST

 ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: അ​​​​മേ​​​​രി​​​​ക്ക-​​​​ഇ​​​​റാ​​​​ൻ സ​​​​മാ​​​​ധാ​​​​ന​​​​ച​​​​ർ​​​​ച്ച അ​​​​ടു​​​​ത്ത​​യാ​​​​ഴ്ച പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ. ഇ​​​​രു​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് താ​​​​ഹി​​​​ർ അ​​​​ന്ദ്രാ​​​​ബി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ യു​​​​എ​​​​സും ഇ​​​​റാ​​​​നും ഒ​​​​പ്പി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ബ​​​​ർ​​​​ഗ​​​​ൻ​​​​സ്റ്റോ​​​​ക്കി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ​​​​യും ഖ​​​​ത്ത​​​​റി​​​​ന്‍റെ​​​​യും മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ 60 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്തി​​​​മ ക​​​​രാ​​റി​​​​ലെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള രൂ​​​​പ​​​​രേ​​​​ഖ​​​​യ്ക്കു ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​രു​​​​ന്നു. ച​​​​ർ​​​​ച്ച തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. അ​​​​ടു​​​​ത്ത ആ​​​​ഴ്ച, ഒ​​​​രു​​​​പ​​​​ക്ഷേ ചൊ​​​​വ്വാ​​​​ഴ്ച ച​​​​ർ​​​​ച്ച പു​​​​ന​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ക​​​​രു​​​​തു​​​​ന്നു. ഇ​​​​തൊ​​​​രു താ​​​​ൽ​​​​ക്കാ​​​​ലി​​​​ക ഇ​​​​ട​​​​വേ​​​​ള​​​​യാ​​​​ണെ​​​​ന്നും ആ​​​​ന്ദ്രാ​​​​ബി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​മേ​​​​രി​​​​ക്ക​​​​യോ ഇ​​​​റാ​​​​നോ ഇ​​​​തു​​​​വ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Tags : US-Iran peace talks next week

Recent News

Corehub Up