x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്, നെ​യ് നെ​യ്മ​ര്‍... 981 ദി​ന​ങ്ങ​ള്‍​ക്കു​ശേ​ഷം നെ​യ്മ​ര്‍ ക​ള​ത്തി​ല്‍


Published: June 26, 2026 03:52 AM IST | Updated: June 26, 2026 03:52 AM IST

ഫ്‌​ളോ​റി​ഡ: ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം; സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ക​ള​ത്തി​ല്‍. ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് സി​യി​ല്‍ സ്‌​കോ​ട്ട്‌‌​ല​ന്‍​ഡി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് നെ​യ്മ​ര്‍ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ബ്ര​സീ​ല്‍ ജ​ഴ്‌​സി​യി​ല്‍ എ​ത്തി​യ​ത്. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് പു​റ​ത്താ​യി​രു​ന്ന നെ​യ്മ​ര്‍, 981 ദി​ന​ങ്ങ​ള്‍​ക്കു​ശേ​ഷം ദേ​ശീ​യ ജ​ഴ്‌​സി​യി​ല്‍ തി​രി​ച്ചെ​ത്തി.

3-0നു ​ബ്ര​സീ​ല്‍ ജ​യി​ച്ച മ​ത്സ​ര​ത്തി​ന്‍റെ 75-ാം മി​നി​റ്റി​ല്‍ മ​ത്തേ​വൂ​സ് കു​ന്‍​യ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി നെ​യ്മ​റി​നെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി ക​ള​ത്തി​ലി​റ​ക്കി. 2023 ഒ​ക്‌​ടോ​ബ​റി​ലാ​യി​രു​ന്നു ഇ​തി​നു മു​മ്പ് നെ​യ്മ​ര്‍ ബ്ര​സീ​ലി​നാ​യി ബൂ​ട്ട​ണി​ഞ്ഞ​ത്.

ക​ണ്ണീ​ര​ണി​ഞ്ഞു

ദീ​ര്‍​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ള​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍, നെ​യ്മ​ര്‍ ക​ണ്ണീ​ര​ണി​ഞ്ഞു. മ​ത്സ​ര​ശേ​ഷം മ​ക​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കെ​ട്ടി​പ്പി​ടി​ച്ച് നെ​യ്മ​ര്‍ ക​ണ്ണീ​രൊ​ഴു​ക്കി. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം​ല​ഭി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍​നി​ന്നാ​ണ് നെ​യ്മ​റി​ന്‍റെ ഈ ​തി​രി​ച്ചു​വ​ര​വ്. ബ്ര​സീ​ലി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​റാ​ണ് നെ​യ്മ​ര്‍ (129 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 79 ഗോ​ള്‍).

K-Rail Survey

Tags : Neymar returns pitch after 981 days

Recent News

Corehub Up