ബെള്ഫാസ്റ്റ്: കൗമാര സൂപ്പർ താരം വൈഭവ് സൂര്യവംശിയുടെ സീനിയർ അരങ്ങേറ്റ മത്സരമെന്ന് പ്രതീക്ഷിക്കുന്ന, അയര്‍ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം ഇന്ന്.
രണ്ടു മത്സര പരമ്പരയിലെ ആദ്യ മത്സരം ബെള്ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 6.00നു നടക്കും. ഇരു ടീമും എട്ടു തവണ മുഖാമുഖം വന്നപ്പോഴും ജയം ഇന്ത്യക്കായിരുന്നു. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
ഇന്ത്യക്കായി രാജ്യാന്തര അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡ് 15കാരനായ വൈഭവിനെ കാത്തിരിക്കുന്നു. 1989ൽ പാക്കിസ്ഥാനെതിരേ ഇറങ്ങുന്പോൾ സച്ചിന് തെണ്ടുല്‍ക്കറിന്റെ പ്രായം 16 വർഷവും 205 ദിനവും.
Tags : India-Ireland first Twenty20 cricket match