x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ


Published: June 26, 2026 12:39 AM IST | Updated: June 26, 2026 12:39 AM IST

ബ്രി​സ്റ്റോ​ൾ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 208 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ത​സ്മി​ൻ ബ്രി​റ്റ്സി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വാ​ർ​ഡി​ന്‍റെ​യും അ​ന്നെ​രി ഡെ​ർ​ക്സെ​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ബ്രി​റ്റ്സ് 69 പ​ന്തി​ൽ നി​ന്ന് 114 റ​ൺ​സാ​ണെ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബ്രി​സ്റ്റി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

വോ​ൾ​വാ​ർ​ഡ് 45 റ​ൺ​സും ഡെ​ർ​ക്സ​ൺ 37 റ​ൺ​സും സ്കോ​ർ ചെ​യ്തു. നെ​ത​ർ​ല​ൻ​ഡ്സി​ന് വേ​ണ്ടി ഹ​ന്ന ല​ന്തീ​ർ ആ​ണ് വി​ക്ക​റ്റെ​ടു​ത്ത​ത്.

Tags : icc women's t20 world cup match south africa netherlands score

Recent News

Corehub Up