x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടു, കാ​ന​ഡ...


Published: June 26, 2026 03:31 AM IST | Updated: June 26, 2026 03:31 AM IST

വാ​ന്‍​കൂ​വ​ര്‍: ഫി​ഫ ലോ​ക​ക​പ്പി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കാ​ന​ഡ നോ​ക്കൗ​ട്ടി​ല്‍. ഗ്രൂ​പ്പ് ബി​യി​ല്‍ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നോ​ട് 2-1നു ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കാ​ന​ഡ റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഇ​ടം​നേ​ടി.

റൂ​ബ​ന്‍ വ​ര്‍​ഗാ​സ് (46), ജോ​ഹാ​ന്‍ മ​ന്‍​സ​മ്പി (57) എ​ന്നി​വ​രാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നാ​യി ഗോ​ള്‍ സ്വ​ന്ത​മാ​ക്കിയത്. പ്രോ​മി​സ് ഡേ​വി​ഡി​ന്‍റെ (76) വ​ക​യാ​യി​രു​ന്നു കാ​ന​ഡ​യു​ടെ ഗോ​ള്‍.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഏ​ഴ് പോ​യി​ന്‍റു​മാ​യി സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി നോ​ക്കൗ​ട്ടി​ലേ​ക്കു മു​ന്നേ​റി. ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത കാ​ന​ഡ​യ്ക്ക് നാ​ലു പോ​യി​ന്‍റാ​ണ്. റൗ​ണ്ട് ഓ​ഫ് 32ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് കാ​ന​ഡ​യു​ടെ എ​തി​രാ​ളി​ക​ള്‍.

ബോ​സ്‌​നി​യ കാ​ക്ക​ണം

ഗ്രൂ​പ്പ് ബി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബോ​സ്‌​നി​യ ആ​ന്‍​ഡ് ഹെ​ര്‍​സെ​ഗോ​വി​ന 3-1ന് ​ഖ​ത്ത​റി​നെ കീ​ഴ​ട​ക്കി. ഖ​ത്ത​ര്‍ ടീ​മി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യ ത​ഹ്‌​സി​ന്‍ ജം​ഷീ​ദി​ന് ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റം ന​ട​ത്താ​നു​ള്ള അ​വ​സ​രം ഈ ​മ​ത്സ​ര​ത്തി​ലും ല​ഭി​ച്ചി​ല്ല.

ജ​യ​ത്തോ​ടെ ബോ​സ്‌​നി​യ​യ്ക്കും നാ​ലു പോ​യി​ന്‍റാ​യി. എ​ന്നാ​ല്‍, ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ കാ​ന​ഡ​യ്ക്കു പി​ന്നി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്യാ​നേ സാ​ധി​ച്ചു​ള്ളൂ. മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രി​ല്‍ ഉ​ള്‍​പ്പെ​ട്ട് നോ​ക്കൗ​ട്ടി​ലേ​ക്കു മു​ന്നേ​റാ​നു​ള്ള അ​വ​സ​രം ബോ​സ്‌​നി​യ​യ്ക്കു​ണ്ട്.

Tags :

Recent News

Corehub Up