x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌കൂളിലെ വെടിവയ്പ്: ഫിലിപ്പീൻസിൽ വീഡിയോ ഗെയിമിംഗിനു നിരോധനം


Published: June 26, 2026 04:24 AM IST | Updated: June 26, 2026 04:24 AM IST

മ​​​നി​​​ല: ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ സ്‌​​​കൂ​​​ളി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​ൽ മൂ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 20 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ രാ​​​ജ്യ​​​ത്ത് ഗോ​​​ർ​​​ബോ​​​ക്‌​​​സ് എ​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ ഗെ​​​യി​​​മിം​​​ഗ് ആ​​​പ്പി​​​ന് താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ ടാ​​​ക്ലോ​​​ബാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ സാ​​​ൻ​​​ജോ​​​സ് നാ​​​ഷ​​​ണ​​​ൽ ഹൈ​​​സ്‌​​​കൂ​​​ളി​​​ലാ​​​ണു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ സം​​​ഭ​​​വം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നേ​​​രേ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത ര​​​ണ്ടു കൗ​​​മാ​​​ര​​​ക്കാ​​​രി​​​ലൊ​​​രാ​​​ൾ ഗെ​​​യി​​​മി​​​ന്‍റെ സ്ഥി​​​രം ഉ​​​പ​​​യോ​​​ക്താ​​​വാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ന​​​ട​​​പ​​​ടി. മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന ഗെ​​​യി​​​മാ​​​ണി​​​തെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഗെ​​​യി​​​മി​​​ന്‍റെ സ്വാ​​​ധീ​​​നം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ഫി​​​ലി​​​പ്പീ​​​ൻ​​​സ് സൈ​​​ബ​​​ർ ക്രൈം ​​​ഇ​​​ൻ​​​വ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റിം​​​ഗ് സെ​​ന്‍റ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു താ​​​ത്​​​കാ​​​ലി​​​ക നി​​​രോ​​​ധ​​​നം നി​​​ല​​​വി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും സി​​​ഐ​​​സി​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : School shooting Philippines bans

Recent News

Corehub Up