x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനങ്ങളുടെ ആശങ്കയിൽ സർക്കാർ ഇടപെടല്‍ ഉണ്ടാകണം: കെസിബിസി ജാഗ്രതാ കമ്മീഷൻ


Published: June 26, 2026 06:00 AM IST | Updated: June 26, 2026 06:00 AM IST

കൊ​​​​ച്ചി: പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ പാ​​​​രി​​​​സ്ഥി​​​​തി​​​​ക സം​​​​വേ​​​​ദ​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ൾ (ഇ​​​​എ​​​​സ്എ) സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്കു ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി ജാ​​​​ഗ്ര​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ. നി​​​​ല​​​​വി​​​​ൽ കേ​​​​ന്ദ്രം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് 123 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ 9993 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ്.

ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​രി​​​​സ്ഥി​​​​തി​​​​ക സം​​​​വേ​​​​ദ​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​ൽ അ​​​​തി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഏ​​​​ക്ക​​​​ർ കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളും ജ​​​​ന​​​​വാ​​​​സ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നും സാ​​​​ധാ​​​​ര​​​​ണ​​​​ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും താ​​​​ങ്ങാ​​​​നാ​​​കാ​​​​ത്ത ദു​​​​ര​​​​ന്ത​​​മാ​​​​യി​​​​രി​​​​ക്കും ഫ​​​​ലം. അ​​​​തി​​​​നാ​​​​ൽ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​ സ​​​​ർ​​​​ക്കാ​​​​ർ സ​​​​ത്വ​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്ത​​​​ണം.

മ​​​​ദ്യ ഉ​​​​പ​​​​ഭോ​​​​ഗം കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ക്രി​​​​യാ​​​​ത്മ​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​ക​​​​ണം. വീ​​​​ര്യം​ കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന് കു​​​​റ​​​​ഞ്ഞ തീ​​​​രു​​​​വ എ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ട് ആ​​​​ശ​​​​ങ്ക​​​​ സൃ​​​​ഷ്‌​​​ടി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യം കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യ്ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ൽ സു​​​​ല​​​​ഭ​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം മ​​​​ദ്യ​​​​പാ​​​​ന​​​​ത്തെ ല​​​​ളി​​​​ത​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നും സാ​​​​മാ​​​​ന്യ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നും ഇ​​​​ട​​​​യാ​​​​ക്കി​​​​യേ​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ആ ​​​​നീ​​​​ക്ക​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സ​​​​ർ​​​​ക്കാ​​​​രും ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യും പി​​​​ന്മാ​​​​റ​​​​ണം. മ​​​​ദ്യ​​​​വി​​​​ല്പ​​​​ന​​​​യെ മു​​​​ഖ്യ വ​​​​രു​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗ​​​​മാ​​​​യി കാ​​​​ണു​​​​ന്ന മു​​​​ൻ ന​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്ത​​​​ണം. ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ൽ​​​നി​​​​ന്നു കേ​​​​ര​​​​ള​​​​ത്തെ ക​​​​ര​​​​ക​​​​യ​​​​റ്റാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണം.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബ്ലൂ ​​​​ഇ​​​​ക്കോ​​​​ണ​​​​മി ന​​​​യ​​​​രേ​​​​ഖ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ക​​​​രി​​​​മ​​​​ണ​​​​ൽ-​​​ക​​​​ട​​​​ൽ ഖ​​​​ന​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത്ത​​​​രം പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​മ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കെ​​​​സി​​​​ബി​​​​സി ജാ​​​​ഗ്ര​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഡോ. മൈ​​​​ക്കി​​​​ൾ പു​​​​ളി​​​​ക്ക​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Government should people's concerns KCBC

Recent News

Corehub Up