x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ദീ​പ്തി ശ​ർ​മ​യ്ക്ക് അ​ഞ്ച് വി​ക്ക​റ്റ്; പാ​കി​സ്താ​നെ 64 റ​ൺ​സി​ന് ത​ക​ർ​ത്ത് ഇ​ന്ത്യ


Published: June 14, 2026 11:11 PM IST | Updated: June 14, 2026 11:19 PM IST

ല​ണ്ട​ൻ: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ പാ​കി​സ്താ​നെ​തി​രാ​യ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 64 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യം. ഓ​ഫ് സ്പി​ന്ന​ർ ദീ​പ്തി ശ​ർ​മ​യു​ടെ ഉ​ജ്ജ്വ​ല​മാ​യ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ദീ​പ്തി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ടി20 ​പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ 171 റണ്‍സ് പടുത്തുയർത്തി.തു​ട​ർ​ന്ന് മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​കി​സ്താ​നെ ദീ​പ്തി ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര 106 റൺസിന് ത​ക​ർ​ത്തെ​റി​യു​ക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ദീ​പ്തി പാ​ക് മ​ധ്യ​നി​ര​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ചു.

Tags : Women's T20 World Cup Deepti Sharma Latest News Sports Cricket

Recent News

Corehub Up