x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഹ്‌‌ലിക്ക് സെഞ്ചുറി; കോൽക്കത്തയ്ക്കെതിരെ ബംഗളൂരുവിന് ആവേശ ജയം


Published: May 14, 2026 12:42 AM IST | Updated: May 14, 2026 12:42 AM IST

റായ്പുർ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തിലാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്. സ്കോർ: കോൽക്കത്ത 20 ഓവറിൽ 192/4, ബംഗളൂരു 19.1 ഓവറിൽ 194/4.

കോൽക്കത്ത ഉയർത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന്‍റെ കപ്പിത്താന്‍റെ ചുമതല കോഹ്‌‌ലി ഏറ്റെടുക്കുകയായിരുന്നു. 60 പന്തുകൾ നേരിട്ട കോഹ്‌‌ലി മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടെ 105 റണ്‍സുമായി പുറത്താകാതെ നിന്നു.

ജേക്കബ് ബെഥേൽ (15) നിരാശപ്പെടുത്തിയപ്പോൾ ദേവദത്ത് പടിക്കൽ 27 പന്തിൽ 39 റണ്‍സെടുത്തു. ക്യാപ്റ്റൻ രജത് പട്ടീദാർ 11 റണ്‍സെടുത്ത് പവലിയൻ കയറിയപ്പോൾ ടീം ഡേവിൽ (2) തലതാഴ്ത്തി മടങ്ങി. ജിതേഷ് ശർമ പുറത്താകാതെ എട്ട് റണ്‍സെടുത്തു. കാർത്തിക് ത്യാഗ് ആണ് ബംഗളൂരുവിന്‍റെ മൂന്ന് വിക്കറ്റുകളും പിഴുതത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 192 റൺസെടുത്തത്. വി​ക്ക​റ്റ് കീ​പ്പ​ർ ആ​ൻ​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും റി​ങ്കു സിം​ഗി​ന്‍റെ​യും കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് കോ​ൽ​ക്ക​ത്ത മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ര​ഘു​വ​ൻ​ഷി 71 റ​ൺ​സാ​ണെ​ടു​ത്ത​ത്. 46 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ര​ഘു​വ​ൻ​ഷി​യു​ടെ ഇ​ന്നിം​ഗ്സ്. റി​ങ്കു സിം​ഗ് 49 റ​ൺ​സും കാ​മ​റൂ​ൺ ഗ്രീ​ൻ 32 റ​ൺ​സും എ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഭു​വ​നേ​ശ്വ​ർ കു​മാ​റും ജോ​ഷ് ഹേ​സ​ൽ​വു​ഡും ര​സി​ക് സ​ലാം ദ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ജയത്തോടെ ബംഗളൂരു 16 പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്‍റുള്ള കോൽക്കത്ത എട്ടാം സ്ഥാനത്തുമാണ്.

Tags : Royal Challengers Bengaluru Kolkata Knight Riders IPL Cricket

Recent News

Corehub Up