x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലക്നോവിനെ വിറപ്പിച്ച് രാജസ്ഥാൻ; ലക്നോവിനെതിരെ 40 റൺസിന്‍റെ ആധികാരിക ജയം


Published: April 22, 2026 11:39 PM IST | Updated: April 22, 2026 11:39 PM IST

ലക്നോ: ലക്നോ സൂപ്പർ ജയന്‍റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 40 റൺസിന്‍റെ തകർപ്പൻ ജയം. ഇതോടെ ഐപിഎൽ പോയിന്‍റ് പട്ടികയിൽ ടീം തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

ലക്നോവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുക്കാൻ സാധിച്ചത്. 29 പന്തില്‍ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നോ സൂപ്പർ ജയന്‍റ്സിന് രാജസ്ഥാൻ ബൗളർമാരുടെ കൃത്യമായ ഇടപെടലുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 55 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ല്കനോവിന്‍റെ ടോപ് സ്‌കോറര്‍.

ലക്നോവിന്‍റെ ഇന്നിങ്സ് 18 ഓവറുകൾ പൂർത്തിയാകും മുൻപേ 119 റൺസിൽ അവസാനിച്ചു. ലക്നോവിന്‍റെ മുൻനിര ബാറ്റർമാർക്ക് ഒട്ടും താളം കണ്ടെത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി.

എന്നാൽ രാജസ്ഥാൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് ലക്നോവിനെ സമ്മർദ്ദത്തിലാക്കി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

 

Tags : IPL2026 Cricket IPL CricketFans T20Cricket

Recent News

Corehub Up