x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നൈ​യി​ലും നി​രാ​ശ​പ്പെ​ടു​ത്തി സ​ഞ്ജു; ഏ​ഴ് റ​ൺ​സെ​ടു​ത്ത് പു​റ​ത്ത്, ആ​രാ​ധ​ക​ർ​ക്ക് നി​രാ​ശ


Published: April 3, 2026 09:12 PM IST | Updated: April 3, 2026 09:12 PM IST

ചെ​ന്നൈ: ഐ​പി​എ​ൽ 2026ൽ ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സ് ജ​ഴ്സി​യി​ൽ ത​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വെ​റും ഏ​ഴ് റ​ൺ​സെ​ടു​ത്ത് സ​ഞ്ജു പു​റ​ത്താ​യി.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ സ​ഞ്ജു ക്രീ​സ് വി​ട്ടു. സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റ് എ​റി​ഞ്ഞ ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ പ്ര​ഭ്സി​മ്ര​ൻ സിം​ഗി​ന് ക്യാ​ച്ച് ന​ൽ​കി​യാ​ണ് സ​ഞ്ജു പു​റ​ത്താ​യ​ത്. ഏ​ഴ് പ​ന്തു​ക​ളി​ൽ നി​ന്ന് ഒ​രു ഫോ​റ​ട​ക്ക​മാ​ണ് താ​രം ഏ​ഴ് റ​ൺ​സ് നേ​ടി​യ​ത്.

ചെ​ന്നൈ ടീ​മി​നാ​യു​ള്ള ത​ന്‍റെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ലും സ​ഞ്ജു നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ ആ ​മ​ത്സ​ര​ത്തി​ൽ ഏ​ഴ് പ​ന്തി​ൽ ആ​റ് റ​ൺ​സ് മാ​ത്ര​മാ​ണ് സ​ഞ്ജു​വി​ന് നേ​ടാ​നാ​യ​ത്. അ​ന്ന് നാ​ന്ദ്രെ ബ​ർ​ഗ​റു​ടെ പ​ന്തി​ൽ താ​രം ബോ​ൾ​ഡാ​വു​ക​യാ​യി​രു​ന്നു.

ടോ​സ് നേ​ടി​യ പ​ഞ്ചാ​ബ് കിം​ഗ്‌​സ് നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​ർ ചെ​ന്നൈ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ചെ​ന്നൈ ടീ​മി​ൽ മാ​ത്യു ഷോ​ർ​ട്ടി​ന് പ​ക​രം പ്ര​ശാ​ന്ത് വീ​ർ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ പ​ഞ്ചാ​ബ് മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ഐ​പി​എ​ല്ലി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ​ഞ്ജു​വി​നെ കാ​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും തി​ള​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത് താ​ര​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി.

 

Tags : Sanju Samson Chennai Latest Sports Cricket

Recent News

Corehub Up