Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Latest

ല​ക്നൗ​വി​നെ​തി​രെ കോ​ൽ​ക്ക​ത്ത​യ്ക്ക് ബാ​റ്റിം​ഗ്; പ​തി​രാ​ന ഇ​ന്നും പു​റ​ത്ത്

ല​ക്നൗ: ഐ​പി​എ​ൽ 2026-ലെ 38-ാം ​മ​ത്സ​ര​ത്തി​ൽ ല​ക്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ബാ​റ്റ് ചെ​യ്യു​ന്നു. ടോ​സ് നേ​ടി​യ ല​ക്നൗ നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് വി​ട്ടു​നി​ന്ന ശ്രീ​ല​ങ്ക​ൻ പേ​സ​ർ മ​തീ​ഷ പ​തി​രാ​ന ഈ ​മ​ത്സ​ര​ത്തി​ലും കോ​ൽ​ക്ക​ത്ത​യു​ടെ പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചി​ല്ല.

ല​ക്നൗ സൂ​പ്പ​ർ ജ​യ​ന്റ്സ് ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കെ​കെ​ആ​ർ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​തീ​ഷ പ​തി​രാ​ന​യ്ക്ക് മാ​ച്ച് ഫി​റ്റ്‌​ന​സ് പൂ​ർ​ണ​മാ​കാ​ത്ത​തി​നാ​ൽ ഇ​ന്നും പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടാ​നാ​യി​ല്ല. കെ​കെ​ആ​ർ ത​ങ്ങ​ളു​ടെ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മി​നെ ത​ന്നെ നി​ല​നി​ർ​ത്തി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ താ​ഴെ​യു​ള്ള ഇ​രു ടീ​മു​ക​ൾ​ക്കും പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്താ​ൻ ഈ ​വി​ജ​യം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

Kerala

പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ശ് പി​ഷാ​ര​ടി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ശ് പി​ഷാ​ര​ടി​ക്ക് നേ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. വ​ട​ക്ക​ന്ത​റ​യി​ൽ സ്ഥാ​നാ​ർ​ത്ഥി പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു സം​ഘം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ഷാ​ര​ടി​യെ ത​ട​ഞ്ഞു​വെ​ച്ച​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ സി​ന്ധു രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ വ​ട​ക്ക​ന്ത​റ​യി​ൽ വോ​ട്ട് ചോ​ദി​ക്കാ​ൻ വ​രേ​ണ്ട​തി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ത്ഥി​യെ ത​ട​ഞ്ഞ​ത്. ഇ​ത് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വ​ലി​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ര​മേ​ശ് പി​ഷാ​ര​ടി അ​വി​ടെ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

International

ഇ​റാ​നെ​തി​രെ ആ​ണ​വാ​ക്ര​മ​ണ​ത്തി​ന് നീ​ക്കം? യു​എ​ൻ ന​യ​ത​ന്ത്ര​ജ്ഞ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലും രാ​ജി​യും; ലോ​കം ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ

ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ ത​ല​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു എ​ന്ന സൂ​ച​ന ന​ൽ​കി പ്ര​മു​ഖ യു​എ​ൻ ന​യ​ത​ന്ത്ര​ജ്ഞ​ൻ മു​ഹ​മ്മ​ദ് സ​ഫ രാ​ജി​വെ​ച്ചു. ഇ​റാ​നെ​തി​രെ ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ അ​മേ​രി​ക്ക ത​യ്യാ​റെ​ടു​ക്കു​ന്നു എ​ന്ന ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഔ​ദ്യോ​ഗി​ക പ​ദ​വി ഒ​ഴി​ഞ്ഞ​ത്.

ഇ​റാ​നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ആ​ണ​വാ​ക്ര​മ​ണം ന​ട​ത്താ​ൻ യു​എ​സ് ആ​ലോ​ചി​ക്കു​ന്ന​താ​യി മു​ഹ​മ്മ​ദ് സ​ഫ ആ​രോ​പി​ച്ചു. ഒ​രു കോ​ടി​യോ​ളം ജ​ന​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന ടെ​ഹ്‌​റാ​ൻ ന​ഗ​ര​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​ത് മ​നു​ഷ്യ​രാ​ശി​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു വ​ൻ ദു​ര​ന്ത​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം ന​യ​ത​ന്ത്ര ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത്.

"ആ​ണ​വ ശൈ​ത്യം" ഉ​ണ്ടാ​കു​ന്ന​തി​ന് മു​ൻ​പ് ലോ​കം ഉ​ണ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. സ​മാ​ധാ​ന ക​രാ​റി​ന് ഇ​റാ​ൻ ത​യ്യാ​റാ​കാ​ത്ത പ​ക്ഷം അ​വ​രു​ടെ നി​ല​നി​ൽ​പി​നെ ബാ​ധി​ക്കു​ന്ന ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത് ആ​ണ​വാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ച​ന​യാ​ണോ എ​ന്ന ച​ർ​ച്ച​ക​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സ​ജീ​വ​മാ​ണ്.

 

Kerala

സ്വ​ർ​ണം ക​ട്ട​ത് ആ​ര​പ്പാ...'; പ​ത്ത​നം​തി​ട്ട​യി​ൽ പാ​ര​ഡി ഗാ​നം പാ​ടി രാ​ഹു​ൽ ഗാ​ന്ധി; എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള ഉ​ന്ന​യി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വേ​ദി​യി​ൽ 'സ്വ​ർ​ണം ക​ട്ട​ത് ആ​ര​പ്പാ' എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​ലെ വ​രി​ക​ൾ ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി വേ​ദി​യി​ൽ "സ്വ​ർ​ണം ക​ട്ട​ത് ആ​ര​പ്പാ?" എ​ന്ന് പാ​ടി​യ​പ്പോ​ൾ സ​ദ​സ്സി​ലി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ "സ​ഖാ​ക്ക​ളാ​ണെ അ​യ്യ​പ്പാ!" എ​ന്ന് ഏ​റ്റു​പാ​ടി. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം സി​പി​എം നേ​താ​ക്ക​ൾ ക​വ​ർ​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​മാ​യ ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്നി​ട്ടും, എ​വി​ടെ പോ​യാ​ലും ക്ഷേ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ മൗ​നം പാ​ലി​ച്ചു​വെ​ന്ന് രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന് ക​ഴി​യി​ല്ലെ​ന്ന് മോ​ദി​ക്ക് അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ തൊ​ടാ​ത്ത​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

 

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം: ഊ​ർ​ജ സു​ര​ക്ഷ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഊ​ർ​ജ ല​ഭ്യ​ത​യും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യും ആ​ഗോ​ള​ത​ല​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും.

ഇ​റാ​ൻ-​യു​എ​സ് ത​ർ​ക്കം മൂ​ലം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ണ്ണ​ക്ക​ട​ത്ത് ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, രാ​ജ്യ​ത്തെ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ യോ​ഗം വി​ല​യി​രു​ത്തും. പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Latest News

Corehub Up