x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ല്ല​റു​ടെ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ബെം​ഗ​ളൂ​രു​വി​നെ തോ​ൽ​പ്പി​ച്ച് ഡ​ൽ​ഹി​


Published: April 18, 2026 08:13 PM IST | Updated: April 18, 2026 08:13 PM IST

ബെം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്‌​സ് ബെം​ഗ​ളൂ​രു​വി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ആ​റു വി​ക്ക​റ്റ് വി​ജ​യം. ബെം​ഗ​ളൂ​രു​വി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 100-ാം ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ലാ​ണ് ആ​ർ​സി​ബി തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ബെം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി നാ​ലു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 19.5 ഓ​വ​റി​ൽ വി​ജ​യ​ത്തി​ലെ​ത്തി.

അ​ർ​ധ സെ​ഞ്ച​റി നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന ട്രി​സ്‌​റ്റ​ൻ സ്‌​റ്റ​ബ്‌​സും (47 പ​ന്തി​ൽ 60), 10 പ​ന്തി​ൽ 22 റ​ൺ​സ​ടി​ച്ച ഡേ​വി​ഡ് മി​ല്ല​റു​മാ​ണ് ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഡ​ൽ​ഹി​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച​ത്. 34 പ​ന്തി​ൽ 57 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യ ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്‌​സും ഡ​ൽ​ഹി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​ർ ഡ​ൽ​ഹി​യു​ടെ മൂ​ന്നു വി​ക്ക​റ്റു​ക​ളാ​ണു വീ​ഴ്ത്തി​യ​ത്. 18 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ പ​തും നി​സം​ഗ, (ഒ​ന്ന്), ക​രു​ൺ നാ​യ​ർ (അ​ഞ്ച്), സ​മീ​ർ റി​സ്‌​വി (ര​ണ്ട്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്‌​ട​മാ​യ​ത്. മൂ​ന്നും നാ​ലും പ​ന്തു​ക​ൾ സി​ക്സു​ക​ളും അ​ഞ്ചാം പ​ന്ത് ഫോ​റും പ​റ​ത്തി ‍ഡേ​വി​ഡ് മി​ല്ല​ർ ഒ​രു പ​ന്തു ബാ​ക്കി നി​ൽ​ക്കെ ഡ​ൽ​ഹി​യു​ടെ വി​ജ​യ​മാ​ഘോ​ഷി​ച്ചു.

ആ​ർ​സി​ബി​ക്കാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്നും ക്രു​നാ​ൽ പാ​ണ്ഡ്യ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. അ​ർ​ധ സെ​ഞ്ച​റി നേ​ടി​യ ഫി​ൽ സോ​ൾ​ട്ടാ​ണ് ആ​ര്‍​സി​ബി​യു​ടെ ടോ​പ് സ്കോ​റ​ർ.

തോ​റ്റെ​ങ്കി​ലും എ​ട്ടു പോ​യി​ന്‍റു​ള്ള ബെം​ഗ​ളൂ​രു പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. മൂ​ന്നാം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ആ​റു പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.

Tags : Delhi defeat Bengaluru IPL cricket sports

Recent News

Corehub Up