ന്യൂഡൽഹി: രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരൻ ജമ്മു കാഷ്മീർ പേസർ ആക്വിബ് നബിക്ക് ഒടുവിൽ ഇന്ത്യൻ ടീമിലേക്ക് വിളിയെത്തി. അഫ്ഗാനിസ്ഥാനെതിരേയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള നെറ്റ് ബൗളറായി ആക്വിബ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.
15 അംഗ ഇന്ത്യൻ സ്ക്വാഡിൽനിന്ന് താരത്തെ ഒഴിവാക്കിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ജൂണ്‍ ആറിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ ആക്വിബ് ടീമിനൊപ്പം ചേരും. ശുഭ്മൻ ഗില്ലാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.
2025-26 രഞ്ജി ട്രോഫി സീസണിൽ ജമ്മു കശ്മീരിന് ചരിത്രത്തിലാദ്യമായി കന്നി കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് 29കാരനായ ആക്വിബ് നബി.
Tags : Aquib Indian team joins Cricket