ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സ്റ്റീവനേജ്: ലണ്ടൻ ലീഗിലെ ശ്രദ്ധേയ സാന്നിധ്യമായ മലയാളി ക്രിക്കറ്റ് ക്ലബ് സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് കൊമ്പൻസ് കപ്പ് 2026 ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 23ന് നടക്കും.
ഹർട്ട്ഫോർഡ്ഷയറിലെ പ്രശസ്തമായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് (Knebworth Park Cricket Club Stadium, SG3 6HQ) ആവേശകരമായ ഈ കായികമാമാങ്കം അരങ്ങേറുന്നത്.
യുകെയിലെ പ്രമുഖരായ 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക റൗണ്ടിൽ നറുക്കെടുപ്പിലൂടെ മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും.
ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമി വിജയികൾ ഫൈനലിൽ ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും.
300 പൗണ്ടാണ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ്. യുകെയിലെ മികച്ച കാഷ് പ്രൈസുകളിലൊന്നാണ് കൊമ്പൻസ് കപ്പിലെ വിജയികളെ കാത്തിരിക്കുന്നത്.
ഒന്നാം സ്ഥാനം: 1501 പൗണ്ടും ആകർഷകമായ ട്രോഫിയും രണ്ടാം സ്ഥാനം (റണ്ണറപ്പ്): 751 പൗണ്ടും ട്രോഫിയും ഇവയ്ക്ക് പുറമെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, ഫീൽഡർ, പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ് എന്നിവർക്കും ആകർഷകമായ പ്രത്യേക ഉപഹാരങ്ങൾ നൽകും.
ഹർട്ട്ഫോർഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ ഒരു കായികവിരുന്ന് സമ്മാനിക്കുന്ന ഈ ടൂർണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.
ടൂർണമെന്റുമായി സഹകരിക്കാൻ താത്പര്യമുള്ള സ്പോൺസർമാരെയും സംഘാടകർ ക്ഷണിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : മെൽവിൻ അഗസ്റ്റിൻ: 07456281428, ബേസിൽ ജോയി: 07721678689.
Tags : kombans cup 2026 cricket london