x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്യം​സ​ണ്‍ വി​ര​മി​ച്ചു; വി​ശേ​ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ത്ത താ​രം

ലി​ബി​ൻ
Published: June 12, 2026 11:44 PM IST | Updated: June 12, 2026 11:44 PM IST

വെ​ല്ലിം​ഗ്ട​ണ്‍: ഒ​ന്ന​ര പ​തി​റ്റാ​ണ്ട് നീ​ണ്ട ക്രി​ക്ക​റ്റ് ക​രി​യ​ർ. നാ​യ​ക​ൻ, ബാ​റ്റ​ർ, കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ൻ... എ​ല്ലാ ഫോ​ർ​മാ​റ്റി​ലു​മാ​യി ടീ​മി​നു​വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം റ​ണ്‍​സ് സ്കോ​ർ ചെ​യ്ത ബാ​റ്റ​ർ... നേ​ട്ട​ങ്ങ​ളു​ടെ വി​ശേ​ഷ​ണം അ​വ​സാ​നി​ക്കാ​ത്ത താ​രം. ത​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രി​യ​റി​ന് വി​രാ​മ​മി​ടു​ക​യാ​ണെ​ന്ന് ന്യൂ​സി​ല​ൻ​ഡ് മു​ൻ ക്യാ​പ്റ്റ​നും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്രി​ക്ക​റ്റ് താ​ര​ങ്ങി​ൽ ഒ​രു​വ​നും മാ​ന്യ​വ്യ​ക്തി​ത്വ​വു​മാ​യ കെ​യ്ൻ വി​ല്യം​സ​ണ്‍ അ​റി​യി​ച്ചു.

ക​രി​യ​ർ നേ​ട്ടം:

16 വ​ർ​ഷം നീ​ണ്ട ക​രി​യ​ർ. എ​ല്ലാ ഫോ​ർ​മാ​റ്റി​ലു​മാ​യി 378 മ​ത്സ​രം. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച റ​ണ്‍ വേ​ട്ട​ക്കാ​ര​ൻ. 19,346 റ​ണ്‍​സ്. 48 സെ​ഞ്ചു​റി. ആ​റ് ഇ​ര​ട്ട​ശ​ത​കം. 35കാ​ര​ന്‍റെ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​ൽ ഒ​ടു​ങ്ങി​ല്ല.

2010ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഇ​താ​ണ് ദേ​ശീ​യ ക്രി​ക്ക​റ്റി​ൽ​നി​ന്നും എ​നി​ക്ക് വി​ര​മി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ​മ​യ​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

ന്യൂ​സി​ല​ൻ​ഡി​നെ 40 ടെ​സ്റ്റി​ൽ ന​യി​ച്ചു. 22 ജ​യം. 10 തോ​ൽ​വി. എ​ട്ട് സ​മ​നി​ല. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ര​ണ്ടാ​മ​ൻ. ഒ​ന്നാ​മ​ത് 28 ജ​യം സ​മ്മാ​നി​ച്ച സ്റ്റീ​ഫ​ൻ ഫ്ളെ​മിം​ഗ്. 91 ഏ​ക​ദി​ന​ത്തി​ൽ നാ​യ​ക​ൻ. ജ​യം 46. ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ൽ 75ൽ 39 ​ജ​യം സ​മ്മാ​നി​ച്ച് ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ​മാ​രി​ൽ നേ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​മ​ൻ.

ടൂ​ർ​ണ​മെ​ന്‍റ് കു​തി​പ്പ്:

2016 ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ടീ​മി​നെ സെ​മി​യി​ൽ എ​ത്തി​ച്ചു. 2021 ട്വ​ന്‍റി20 ഫൈ​ന​ലി​ലും 2022, 2023 സെ​മി​യി​ലേ​ക്കും ന​യി​ച്ചു. 2019 ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഫൈ​ന​ൽ പ്ര​വേ​ശ​നം. 2021 ഐ​സി​സി ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ട്ടം.

2019ൽ ​ഐ​സി​സി പു​രു​ഷ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് താ​ര​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ വി​ല്യം​സ​ണ്‍ അ​തേ​വ​ർ​ഷം ഐ​സി​സി ടെ​സ്റ്റ് താ​ര​വു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കീ​വി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ക്രി​ക്ക​റ്റ് കാ​ലം സ​മ്മാ​നി​ച്ച നാ​യ​ക​നും താ​ര​വു​മാ​യ വി​ല്യം​സ​ണ്‍ ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്തേ​ക്ക് ന​ട​ന്ന​ക​ലു​ക​യാ​ണ്...

Tags : kane kane williamson retires cricket

Recent News

Corehub Up