NRI
ഡാളസ്: സെന്റ് മറിയം ത്രേസ്യാ സീറോമലബാർ നോർത്ത് ഡാളസ് മിഷനിലെ വിമൻസ് ഫോറം ഫ്രിസ്കോയിലെ കോമൺസ് പാർക്കിൽ സംഘടിപ്പിച്ച പിക്നിക്ക് പുതിയൊരു അനുഭവമായി മാറി. സ്നേഹവും സൗഹൃദവും നിറഞ്ഞ കൂട്ടായ്മയായി നടന്ന പരിപാടിയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.
പിക്നിക്കിന്റെ ഭാഗമായി വിവിധ വിനോദ ഗെയിമുകൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Kerala
പാലക്കാട്: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി നാലാംദിനം കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി ശ്രീനന്ദയുടേത് അപകടമരണമല്ലെന്നു കുടുംബം.
ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത സംശയിക്കുകയാണു കുടുംബം. കുട്ടി ഒറ്റയ്ക്കു മലമുകളിലേക്ക് എങ്ങനെ എത്തുമെന്നു ബന്ധുക്കൾ ചോദിക്കുന്നു. കാണാതായതിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ശ്രീനന്ദയുടെ വല്യച്ഛൻ ശശികുമാർ ആവശ്യപ്പെട്ടു.
ശ്രീനന്ദയെ കാണാതായ പ്രദേശത്തുനിന്നല്ല മൃതദേഹം കിട്ടിയത്. ആ സ്ഥലത്തു രണ്ടുമൂന്നുതവണ തെരച്ചിൽ നടത്തിയിരുന്നു. 150 മീറ്റർ അപ്പുറത്ത് മറ്റൊരു മലയുടെ ചെരിവിൽവച്ചാണ് ശ്രീനന്ദയെ കാണാതാവുന്നത്. ഡോഗ് സ്ക്വാഡ് വന്നപ്പോഴും ഈ പ്രദേശത്തിനു നേരേ എതിർഭാഗത്തേക്കാണു നായ ഓടിയത്.
ഒരു കടയുടെ അടുത്തുവരെ നായ മണംപിടിച്ചു വന്നിട്ടുണ്ട്. അവസാനം കുട്ടി പോയത് ആ കടയിലാണ്. ഈ കടയിലെ ആളെ സംശയമുണ്ട്. കടക്കാരനെ പോലീസ് ചോദ്യംചെയ്തില്ലെന്നു കുടുംബം കുറ്റപ്പെടുത്തി.
പോലീസിനോടു കടയിലുള്ളവരെ ചോദ്യംചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ചെയ്തില്ല. 100 മീറ്റർ അകലെയുള്ള കടയിലേക്ക് ഐസ്ക്രീം വാങ്ങാൻ പോയ രണ്ടു സുഹൃത്തുക്കളെ കാത്തിരിക്കുകയായിരുന്നു ശ്രീനന്ദ.
അതിനിടെ മൃതദേഹം കിട്ടിയ സ്ഥലത്തേക്കു തനിച്ചു പോകാനുള്ള സാധ്യതയില്ല. ശ്രീനന്ദയുടെ വിരലിൽ സ്വർണമോതിരം ഉണ്ടായിരുന്നു. കാണാതായ ദിവസംതന്നെ കൃത്യമായ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു.
പാലക്കാട്ടുനിന്നുള്ള സംഘം മാണിക്യധാര സന്ദർശിക്കുന്പോൾ 10 പേർകൂടി സ്ഥലത്തുണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങൾവഴി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.
NRI
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ആദ്യ കുടുംബസംഗമം കരിക്കൽസ് റാഞ്ചിൽ വച്ച് ആവേശകരമായി നടന്നു.
സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്നേഹബന്ധങ്ങൾ പുതുക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി ഈ ഒത്തുചേരൽ മാറി.
സെക്രട്ടറി ബ്രൂസ് കൊളംബേൽ, ട്രഷറർ സണ്ണി കരിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും പൂർണ പിന്തുണയോടെ നടന്ന ചടങ്ങിൽ വിവിധ വിനോദപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
കുടുംബസംഗമത്തോട് അനുബന്ധിച്ച് നടന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങളും ഭാവി വളർച്ചയ്ക്കായുള്ള തന്ത്രപ്രധാനമായ പദ്ധതികളും ചർച്ച ചെയ്തു.
പരിപാടിയുടെ ഭാഗമായുള്ള ഭക്ഷണക്രമീകരണങ്ങൾക്കും ബാർബിക്യൂവിനും ജിജി ഒലിക്കൻ, മോൻസി വർഗീസ്, രഞ്ജിത കൊളംബേൽ, വിജി തോമസ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ 15 വർഷമായി ബിസിനസ് മേഖലയിലെ സംരംഭകരെയും വിവിധ താത്പര്യമുള്ള ഗ്രൂപ്പുകളെയും ഒന്നിപ്പിക്കുന്നതിൽ എസ്ഐയുസിസി നിർണായക പങ്കുവഹിക്കുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധതയോടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ബിസിനസുകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പരിഹാരങ്ങളും നൽകാനും സംഘടന എന്നും മുൻപന്തിയിലുണ്ട്.
ശക്തവും ഐക്യമുള്ളതുമായ ഒരു ബിസിനസ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള എസ്ഐയുസിസിയുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ കുടുംബസംഗമം മാറി.
NRI
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവക കബ്ദിൽ വച്ച് പിക്നിക് സംഘടിപ്പിച്ചു. രാവിലെ നടന്ന ആരാധനയ്ക്കു ഇടവക വികാരി റവ. പി.ജെ. സിബി നേതൃത്വം നൽകി. തുടർന്ന് അദ്ദേഹം പിക്നിക് ഉദ്ഘാടനം ചെയ്തു.
ഇടവക കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തിൽ കുരുവിള ചെറിയാൻ, റെനിൽ ടി. മാത്യു, ഷിജു പി .തോമസ് എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി നിരവധി ഗെയിമുകൾ സംഘടിപ്പിച്ചു.
അവസാന കായിക ഇനമായി നടത്തപ്പെട്ട വടംവലി മത്സരം വളരെ വീറുംവാശിയും ഉള്ളതായിരുന്നു. പിക്നിക്കിൽ സംബന്ധിച്ചവർക്കു ഇടവക സെക്രട്ടറി സിജുമോൻ എബ്രഹാം സ്വാഗതവും ഇടവക ട്രസ്റ്റി ബിജു സാമുവേൽ നന്ദി പ്രകാശിപ്പിച്ചു.
മത്സരങ്ങളിൽ വിജയികളായവർക്ക് റവ. പി.ജെ. സിബി സമ്മാനങ്ങൾ വിതരണം ചെയ്തു.