x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യേ​ഴ്സ് ഫോ​റം പി​ക്നി​ക് ന​ട​ത്തി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: June 24, 2026 10:07 AM IST | Updated: June 24, 2026 11:34 AM IST

ഫ്രാ​ങ്ക്ഫ​ർ​ട്ട്: സീ​നി​യേ​ഴ്സ് ഫോ​റം അം​ഗ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര പി​ക്നി​ക് ദി​ന​മാ​യ ജൂ​ൺ 18ന് ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഓ​ബ​ർ​ഷ്വൈ​ൻ​സ്റ്റീ​ഗ് 65-ൽ ​ഒ​ത്തു​കൂ​ടി. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സീ​നി​യേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് കോ​ശി മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് ക​വി​യും എ​ഴു​ത്തു​കാ​ര​നും സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്‍റും സീ​നി​യേ​ഴ്സ് ഫോ​റം നി​ല​വി​ലെ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് കു​മാ​ർ ചോ​ല​ങ്കേ​രി അ​ന്താ​രാ​ഷ്ട്ര പി​ക്നി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കി​യ​വ​രും ഇന്ത്യൻ സം​സ്കാ​രം ഈ ​മ​ണ്ണി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത​വ​രും ഇ​വി​ടു​ത്തെ മു​തി​ർ​ന്ന​വ​രാ​ണെ​ന്നും ജ​ർ​മ​ൻ മ​ല​യാ​ളി ച​രി​ത്ര​ത്തി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ​വ​രാ​ണെ​ന്ന​തി​ൽ ഓ​രോ​രു​ത്ത​ർ​ക്കും ഏ​റെ അ​ഭി​മാ​നി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചെ​ടി​ക​ൾ​ക്ക് വെ​ള്ള​വും വെ​ളി​ച്ച​വും ന​ൽ​കു​ന്ന​തു​പോ​ലെ മ​നു​ഷ്യ​ജീ​വി​തം മ​നോ​ഹ​ര​മാ​യി നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളും ആ​ന​ന്ദ​വും അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ബ​ർ​ഷ്വൈ​ൻ​സ്റ്റീ​ഗ് റ​സ്റ്റോ​റ​ന്‍റി​ലെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ​ക്കൊ​പ്പം പ​ഴ​യ​കാ​ല സ്മ​ര​ണ​ക​ൾ പ​ങ്കു​വയ്ക്കാ​നും ഈ ​ആ​ധു​നി​ക കാ​ല​ഘ​ട്ട​വു​മാ​യി എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ട്ടു​പോ​കാ​മെ​ന്ന് ചി​ന്തി​ക്കാ​നു​മു​ള്ള ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​യി പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഈ ​സം​ഗ​മ​ത്തെ വി​ല​യി​രു​ത്തി.

മു​തി​ർ​ന്ന​വ​രു​ടെ ഇ​ത്ത​രം ഒ​ത്തു​കൂ​ട​ലു​ക​ൾ എ​ങ്ങ​നെ കൂ​ടു​ത​ൽ വി​നോ​ദ​പ്ര​ദ​വും വി​ജ്ഞാ​ന​പ്ര​ദ​വും സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​വു​മാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ഫ്രാ​ങ്ക്ഫ​ർ​ട്ട് ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ച്ച​പ്പു​നി​റ​ഞ്ഞ കാ​ട്ടി​ലൂ​ടെ​യു​ള്ള ന​ട​ത്ത​വും വൃ​ക്ഷ​ച്ചു​വ​ടു​ക​ളി​ലെ ത​ണ​ലും ആ​സ്വ​ദി​ച്ച്, നാ​ലു​മ​ണി ചാ​യ​യ്ക്കാ​യി ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ മു​തി​ർ​ന്ന​വ​രെ​ല്ലാം ത​ങ്ങ​ളു​ടെ ചെ​റു​പ്പ​കാ​ല​ത്തി​ന്‍റെ പ്ര​സ​രി​പ്പി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ അ​നു​ഭൂ​തി​യി​ലാ​യി​രു​ന്നു.

കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ മ​ധു പാ​രൂ​രി​ന്‍റെ​യും റോ​സ​മ്മ സി​ദ്ധു​വി​ന്‍റെയും ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ വൈ​കു​ന്നേ​രം നാ​ലോടെ പി​ക്നി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

Tags : Kerala Samajam Frankfurt Seniors Forum Picnic

Recent News

Corehub Up