ഡാളസ്: സെന്റ് മറിയം ത്രേസ്യാ സീറോമലബാർ നോർത്ത് ഡാളസ് മിഷനിലെ വിമൻസ് ഫോറം ഫ്രിസ്കോയിലെ കോമൺസ് പാർക്കിൽ സംഘടിപ്പിച്ച പിക്നിക്ക് പുതിയൊരു അനുഭവമായി മാറി. സ്നേഹവും സൗഹൃദവും നിറഞ്ഞ കൂട്ടായ്മയായി നടന്ന പരിപാടിയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.
പിക്നിക്കിന്റെ ഭാഗമായി വിവിധ വിനോദ ഗെയിമുകൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ ഈ കൂട്ടായ്മയെ അഭിസംബോധന ചെയ്ത് സ്നേഹവും സൗഹൃദവും പങ്കുവച്ച് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചു.
ഏപ്രിലിൽ ജന്മദിനം ആഘോഷിക്കുന്ന അംഗങ്ങളെ പ്രത്യേകം അനുമോദിച്ച് കേക്ക് മുറിച്ചു. വിമൻസ് ഫോറം അംഗങ്ങൾ അവരുടെ വീടുകളിൽ നിന്ന് സ്നേഹത്തോടെ തയാറാക്കി കൊണ്ടുവന്ന രുചികരമായ വിഭവങ്ങൾ പങ്കുവച്ച് സൗഹൃദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ പിക്നിക്കിന് സമാപനം കുറിച്ചു.

അതൊടൊപ്പം ഡയറക്ടർ അച്ചൻ ഈ അവസരത്തിൽ വിമൻസ് ഫോറത്തിനായി "ത്രേസ്യൻസ് ജ്യോതി വിമൻസ് ഫോറം' എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രസിഡന്റ് ജോത്സ്യന, സെക്രട്ടറി ജൂലിയറ്റ് ജോസഫ്, ട്രഷറർ സ്മിത ജോൺ, വൈസ് പ്രസിഡന്റ് എൽസാ ജോസ് എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി.