NRI
ഡാളസ്: സുവർണ ജൂബിലി വർഷം ആഘോഷിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക പിക്നിക് ശനിയാഴ്ച രാവിലെ 10ന് ഗാർലൻഡിലെ കെഎഡി - ഐസിഇസി സെന്ററിൽ നടക്കും.
വിനോദപരിപാടികൾ, മത്സരങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പിക്നിക്കിനോടനുബന്ധിച്ച് കലാപ്രദർശനവും നടക്കും. ഭക്ഷണവിഭവങ്ങളും ലഭ്യമാകും.
1976ൽ സ്ഥാപിതമായ കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ അൻപതാം വാർഷിക ആഘോഷം നിലവിൽ തുടരുകയാണ്.
വേദി: KAD - ICEC Center, 3821 Broadway Blvd, Garland, TX 75043.
കൂടുതൽ വിവരങ്ങൾക്ക്: ടിജോ ജോയ്, റിക്രിയേഷൻ & പിക്നിക് ഡയറക്ടർ: (214) 587-6651, ഷിജു എബ്രഹാം, പ്രസിഡന്റ്: (214) 929-3570, മഞ്ജിത് കൈനിക്കര, സെക്രട്ടറി: (972) 679-8555, സിജു കൈനിക്കര, ട്രഷറർ: (469) 471-8634.
NRI
ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞൻ ഇവ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർഥം ഡാളസിൽ പ്രത്യേക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
"എണ്ണി എണ്ണി സ്തുതിക്കുവാൻ', "നീയെൻ സ്വന്തം നീയെൻ പക്ഷം', "നിനക്കായ് കരുതും അവൻ', "പിളർന്നതാം പാറയെ' തുടങ്ങിയ അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവാണ് ജെ. വി. പീറ്റർ.
അനേകം പ്രതിഭകളെ വാർത്തെടുത്ത ഗോസ്പൽ ട്യൂണേഴ്സ് എന്ന ക്രിസ്തീയ മ്യൂസിക്കൽ ബാൻഡിന്റെ സാരഥിയുമായിരുന്നു അദ്ദേഹം. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ജീവിതത്തെയും സംഗീത പൈതൃകത്തെയും ആദരിച്ചുകൊണ്ട് ക്രിസ്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് ബാൻഡായ "ക്രോസ്സ്റിവർ വോയ്സ് ഡാളസ്' ആണ് ഈ സ്മരണാഞ്ജലി ഒരുക്കുന്നത്.
നവംബർ എട്ടിന് ഡാളസിലെ റോലറ്റിലുള്ള ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ വച്ചാണ് പരിപാടി നടക്കുന്നത്. ജെ.വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും പ്രശസ്ത ഗാനങ്ങളും അവയുടെ പിറകിലുള്ള പശ്ചാത്തല സാക്ഷ്യങ്ങളും മാത്രമായിരിക്കും ഈ സംഗീത സായാഹ്നത്തിന്റെ പ്രധാന ആകർഷണം.
ഗോസ്പൽ ട്യൂണേഴ്സുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും ഈ സ്മരണാഞ്ജലി സംഗീതവിരുന്നിൽ പങ്കുചേരും.
കൂടുതൽ വിവരങ്ങൾക്ക്: ജോൺസ് പി. മാത്യൂസ്: 214-298-5415, മാത്യു കോശി: 972-415-6587.
NRI
ടെക്സസ്: ഡാളസ് കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന ലഹരിക്കടത്ത് ശൃംഖലയ്ക്കെതിരേ അമേരിക്കൻ ഫെഡറൽ അധികൃതരുടെ നിർണായക നടപടി. ടെക്സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച 24 കുറ്റങ്ങളടങ്ങിയ ഫെഡറൽ കുറ്റപത്രത്തിൽ 19 പ്രതികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ലഹരിമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവന്നതായി ആരോപിക്കപ്പെടുന്ന സംഘത്തിനെതിരേ എഫ്ബിഐ, ഡാളസ് പൊലിസ് ഡിപ്പാർട്ട്മെന്റ്, ഡിഇഎ, ഐആർഎസ് - സിഐ, ഹോംലാൻഡ് സെക്യൂരിറ്റി ടാസ്ക് ഫോഴ്സ് എന്നിവയുടെ സംയുക്ത അന്വേഷണത്തിനൊടുവിലാണ് നടപടി.
സ്കൂളുകൾ, പാർക്കുകൾ, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾക്ക് സമീപം പോലും ലഹരിമരുന്ന് വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇത്തരം കേന്ദ്രങ്ങൾ പ്രദേശവാസികൾക്കും രക്ഷിതാക്കൾക്കും ആശങ്ക സൃഷ്ടിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.
നിരോധിത ലഹരിമരുന്നുകൾക്ക് പുറമെ ശക്തിയേറിയ ആയുധങ്ങളും വലിയ തോതിലുള്ള പണവും ആഭരണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തതായി ഫെഡറൽ അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ലക്ഷക്കണക്കിന് ഡോളർ വരുന്നതായാണ് റിപ്പോർട്ട്.
വർഷങ്ങളായി ഡാളസ് മേഖലയിൽ പ്രവർത്തിച്ചുവന്നതായി ആരോപിക്കപ്പെടുന്ന ശൃംഖലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ അന്വേഷണ ഏജൻസികൾ നടത്തിയ ഏകോപിത അന്വേഷണത്തിനൊടുവിലാണ് പ്രതികൾക്കെതിരേ ഫെഡറൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിലെ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്. കുറ്റപത്രത്തിൽ പേര് ഉൾപ്പെട്ടത് മാത്രം കുറ്റക്കാരാണെന്ന് അർഥമാക്കുന്നില്ലെന്നും അന്തിമ തീരുമാനം കോടതിയുടേതാണെന്നും അധികൃതർ വ്യക്തമാക്കി.
NRI
ഡാളസ്: പ്രവാസി മലയാളികൾ ആവേശത്തോടെ കാത്തിരുന്ന 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാളസിൽ വർണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി ഡാളസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കാനഡയിൽ നിന്നുള്ള ടീം ചാമ്പ്യന്മാരായി.
റോബർട്ട് മാത്യു ക്യാപ്റ്റനായ കാനഡ ടീമിലെ ജെയിംസ് താന്നിക്കൽ, ജോസഫ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇത്തവണത്തെ വിജയികളായി ട്രോഫിയും 4500 ഡോളറിന്റെ ഒന്നാം സമ്മാനവും കരസ്ഥമാക്കിയത്.
സമാപന സമ്മേളന വേദിയിൽ വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിച്ചു. ജോയ് നെല്ലാമറ്റം ക്യാപ്റ്റനായ, മാത്യു ഗീവർഗീസ്, തോമസ് കടിയൻപള്ളിൽ എന്നിവരുടെ ഷിക്കാഗോ ടീം രണ്ടാം സ്ഥാനവും 3000 ഡോളറും നേടി.
സിറിയക് വള്ളിപ്പടവിൽ നയിച്ച ലോസ് ആഞ്ചലസ് ടീം (കുര്യച്ചൻ മുല്ലപ്പള്ളി, വിൻസെന്റ് കൊട്ടിരിക്കൽ) മൂന്നാം സ്ഥാനവും (2250 ഡോളർ), കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ നയിച്ച ഹൂസ്റ്റൺ ടീം (തോമസ് ഐക്കരേത്ത്, സാജി പള്ളിക്കിഴക്കേതിൽ) നാലാം സ്ഥാനവും (1500 ഡോളർ) സ്വന്തമാക്കി.
ടൂർണമെന്റിന്റെ ഭാഗമായി നടന്ന "റേസ് ഫോർ ഫൺ' മത്സരത്തിൽ ആതിഥേയരായ ഡാളസ് ടീം ചാമ്പ്യന്മാരായി. ഷിബു ജെയിംസ് (ക്യാപ്റ്റൻ), ജോസ് വർക്കി, ബിനോ കല്ലുംകൽ എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാം സ്ഥാനം നേടിയത്.
NRI
ഡാളസ്: പൗരോഹിത്യ സുവർണ ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തായും റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപനുമായ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
റവ. എബ്രഹാം വി.സാംസൺ, റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ്, പി.ടി. മാത്യു, ബാബു സി. മാത്യു, ഷാജി എസ്. രാമപുരം, ചെറിയാൻ അലക്സാണ്ടർ, ഈശോ മാളിയേക്കൽ, ജോൺ മാത്യു, പി.എം. എബ്രഹാം, ആൻഡ്രൂസ് അഞ്ചേരി എന്നിവർ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് കാനഡയിൽ നിന്നും ഡാളസിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ സ്വീകരിക്കുവാന് വിമാനത്താവളത്തിൽ എത്തിയിരുന്നു.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ "യുവജന സഖ്യം കൺവൻഷൻ 2026' ഒക്ടോബർ ഒമ്പത്, 10, 11 തീയതികളിൽ നടക്കും.
ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ദേവാലയത്തിൽ നടക്കുന്ന കൺവൻഷനിൽ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും.
"ശിഷ്യത്വത്തിലേക്കുള്ള വിളി' എന്നതാണ് കൺവൻഷന്റെ പ്രധാന വിഷയം. "നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ, നിങ്ങൾ യഥാർഥത്തിൽ എന്റെ ശിഷ്യന്മാരാണ്' യോഹന്നാൻ 8:31 എന്ന ബൈബിൾ വചനത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒക്ടോബർ ഒമ്പത്, 10 തീയതികളിൽ വൈകുന്നേരം 6.30നും 11ന് രാവിലെ 10നും സമ്മേളനം നടക്കും. വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനും പ്രശസ്ത സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ യുവജനങ്ങളോട് വിശ്വാസം, ശിഷ്യത്വം, സേവനം, സമാധാനം എന്നീ വിഷയങ്ങൾ സംസാരിക്കും.
വികാരി റവ. എബ്രഹാം വി. സാംസൺ, അസിസ്റ്റന്റ് വികാരി റവ. ജെസ്വിൻ ജോൺസൺ, കൺവീനർ സിബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കൺവൻഷന്റെ ഒരുക്കങ്ങൾ. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്ഥലം: Mar Thoma Church of Dallas - Farmers Branch. വിലാസം: 11550 Luna Rd, Farmers Branch, TX 75234.
NRI
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒസിവെെഎം) സംഘടിപ്പിക്കുന്ന ഏഴാമത് വാർഷിക ഓർത്തഡോക്സ് ചർച്ച് ക്രിക്കറ്റ് ടൂർണമെന്റിന് മക്കിന്നി സെന്റ് പോൾ ഓർത്തഡോക്സ് ചർച്ച് ഗ്രൗണ്ടിൽ തുടക്കമായി.
ഡാളസ് മേഖലയിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിലെ യുവജനങ്ങളെ ഒരേ വേദിയിൽ ഒരുമിപ്പിക്കുകയും ഇടവകകൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്തുകയുമാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു.
സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് (ഇർവിംഗ്), സെന്റ് മേരീസ് സിഒഐ ഓർത്തഡോക്സ് ചർച്ച് (കാരോൾട്ടൺ), സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് (ഡാളസ്), സെന്റ് പോൾ ഓർത്തഡോക്സ് ചർച്ച് (മക്കിന്നി), സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി (ഫാർമേഴ്സ് ബ്രാഞ്ച്) എന്നീ അഞ്ച് ഇടവകകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
മത്സരങ്ങൾ സെപ്റ്റംബർ 26, ഒക്ടോബർ 10 തീയതികളിൽ തുടരും. ഒക്ടോബർ 11ന് വൈകുന്നേരം 2:30 മുതൽ 6.30 വരെ നടക്കുന്ന ഗ്രാൻഡ് ഫൈനലോടെ ടൂർണമെന്റിന് സമാപനമാകും.
ഓഗസ്റ്റ് 30നു നടന്ന ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, മക്കിന്നി 38 റൺസിന് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി, ഫാർമേഴ്സ് ബ്രാഞ്ചിനെ പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ് എട്ട് വിക്കറ്റിന് സെന്റ് മേരീസ് സിഒഐ, കരോൾട്ടണിനെ പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചു. ലീഗ് മത്സരങ്ങൾ 12 ഓവർ വീതവും പ്ലേ ഓഫ് മത്സരങ്ങൾ 15 ഓവർ വീതവും ഗ്രാൻഡ് ഫൈനൽ 20 ഓവർ വീതവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി നിതിൻ വർഗീസ്, ജോയിന്റ് സെക്രട്ടറി സനൂപ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ട്രഷറർ ഷിജു സാമുവൽ, സജേഷ് സ്കറിയ, ബാലു തോമസ് എന്നിവർ ടൂർണമെന്റ് കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.
ഡാളസ് റീജിയണൽ ഒസിവെെഎമ്മിന് പുതിയ വെബ്സൈറ്റ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രാർഥനയോടും അനുഗ്രഹത്തോടും പിന്തുണയോടും കൂടി, റവ. ഫാ. തമ്പാൻ വർഗീസ്, റവ. ഫാ. ചാക്കോ ഐസക്ക് എന്നിവരുടെ സാന്നിധ്യത്തിൽ, ടൂർണമെന്റിന്റെ ഉദ്ഘാടനം മക്കിന്നി സെൻറ് പോൾ ഓർത്തഡോക്സ് ചർച്ച് ഗ്രൗണ്ടിൽ ഒസിവെെഎം വൈസ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
പള്ളികളിൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളുടെയും പരിപാടികളുടെയും വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിനൊപ്പം, മത്സരങ്ങളുടെ ലൈവ് ട്രാക്കിംഗ്, സ്കോറുകൾ, ഫലങ്ങൾ, റിയൽ-ടൈം അപ്ഡേറ്റുകൾ എന്നിവ ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായാണ് പുതിയ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
ആർക്കും സ്വന്തമായി ഒരു മത്സരം ഈ പ്ലാറ്റ്ഫോമിലൂടെ സൗജന്യമായി സംഘടിപ്പിക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് വെബ്സൈറ്റിന്റെ പ്രധാന സവിശേഷത. മത്സരങ്ങൾ സൃഷ്ടിക്കുന്നതു മുതൽ ടീമുകളെയും മത്സരക്രമങ്ങളെയും ഏകോപിപ്പിക്കുക, സ്കോറുകളും ഫലങ്ങളും തത്സമയം അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ യാതൊരു ഉപയോഗച്ചെലവുമില്ലാതെ ലഭ്യമാക്കുന്നു.
ഇതിലൂടെ പള്ളികൾക്കും വിവിധ സംഘടനകൾക്കും മത്സരങ്ങളുടെ നടത്തിപ്പ് കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. വെബ്സൈറ്റ്: www.dallasocym.org യുവജനങ്ങളുടെ കായികപ്രതിഭകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ ഇടവകൾ തമ്മിലുള്ള ബന്ധവും ഐക്യവും കൂട്ടായ പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം കായികമേളകൾ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സര വേദി: St. Paul Orthodox Church Ground 5088 Baxter Well Rd, McKinney, Texas.
NRI
ഡാളസ്: ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ സേവനം ചെയ്ത റിട്ടയേർഡ് പിഎച്ച്എൻ ഉദ്യോഗസ്ഥയായിരുന്ന ലില്ലിക്കുട്ടി ഉമ്മൻ (90) ഡാളസിൽ അന്തരിച്ചു. ഭർത്താവ് പരേതനായ പി.ഒ. ഉമ്മൻ. മക്കൾ: സന്തോഷ്. മരുമകൾ: ആനി.
പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി അംഗമാണ്. പൊതുദർശന ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഡാളസ് St. Thomas Orthodox church , 9414 Shilo Road, Dallas, Texas-ൽ നടക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9.30ന് അതേ ആലയത്തിൽ നടക്കും. തുടർന്ന് സംസ്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്കരിക്കും 3900 Rowllet Road, Rowllet, Texas 75088.
NRI
ഡാളസ്: ഇന്ത്യൻ ക്രിസ്ത്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് ബെഥനി ഫുൾ ഗോസ്പൽ അസംബ്ലി ഹാളിലാണ് സമ്മേളനം.
സമ്മേളനത്തിൽ ഇർവിംഗ് മേയർ(AI Zapanta), ഷെർവിൻ ഡേസ്സ്, പ്രെഫസർ സണ്ണി മാത്യു ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രഭാഷകർ.
കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിധീകരിച്ച് വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രതിനിധികളും, സംഘടനാ നേതാക്കളും സംസാരിക്കും.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദര്യം, ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരണമെന്നതുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്ത്യൻ ഡേയുടെ മുഖ്യ സംഘാടകർ.
വേദി: Bethany full Gospel Assembly. 2901 N MacArthur Blvd, Irving,TX 75062. ഫോൺ: 469 212 3216.
NRI
ഡാളസ്: തെക്കുകിഴക്കൻ ഡാളസിലെ ഓക്ക് ക്ലിഫിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ഒരു യുവതി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒന്നിലധികം അക്രമികൾക്ക് പങ്കുണ്ടെന്ന് ഡാലസ് പോലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ ഒന്നോടെ ഹൈലാൻഡ് വില്ലേജ് ഡ്രൈവിലെ 5900 ബ്ലോക്കിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡാലസ് ഫയർ-റെസ്ക്യൂ സംഘം പരിക്കേറ്റ ആറുപേരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാറിയ ബ്രൗൺ (25) എന്ന യുവതിയാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് അഞ്ച് പേരുടെ നില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി.
അക്രമികൾ സംഭവസ്ഥലത്തുനിന്ന് നിരവധി വെടിയുണ്ടകൾ ഉതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കേസിൽ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
NRI
ഡാളസ്: പ്രമുഖ പത്രപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ (52) നിര്യാണത്തിൽ ഐപിസിഎൻടി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വേർപാട്.
അമേരിക്കയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജിജോ ജോൺ എന്ന് ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിയോഗം മലയാളി മാധ്യമ രംഗത്തിനും സമൂഹത്തിനും വലിയൊരു നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിജോ ജോണിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഐപിസിഎൻടി നേതൃത്വവും പങ്കുചേരുന്നതായി അറിയിച്ചു.
NRI
ഡാളസ്: ഡാളസ് കാരൾട്ടൺ ഗ്രീൻവേ പാർക്കിൽ താമസിച്ചിരുന്ന മിനിമോൾ ചാക്കോ (56) അന്തരിച്ചു. കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഡാളസ് സെലക്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. 15 വർഷമായി ഡാളസിലാണ് താമസം.
ഭർത്താവ്: ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി). മകൻ: സാം ജോൺസൺ.
സംസ്കാര ശുശ്രൂഷാ: ശനിയാഴ്ച പത്തിന് പൊതുദർശനവും ജപമാലയും (Visitation and Rosary) - സെന്റ് അൽഫോൻസാ ചർച്ചിൽ (St Alphonsa Church, 200 S Heartz Road, Coppell).
10:30: സംസ്കാര ശുശ്രൂഷാ - സെന്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, Coppell). 11:30ന്: അനുസ്മരണ പ്രസംഗം.
12:30ന്: സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷ - ഫർനോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007).
കൂടുതൽ വിവരങ്ങൾക്കു: ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ: +1 214-830-2562.
NRI
ഡാളസ് (കാരോൾട്ടൺ): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തിൽ സാറാമ്മ സൈമൺ (89) ഡാളസിൽ അന്തരിച്ചു. പരേതനായ സൈമൺ ഈപ്പനാണ് ഭർത്താവ്. ഫാർമേഴ്സ് ബ്രാഞ്ച് ഡാളസ് മാർത്തോമ്മ ചർച്ച അംഗമാണ്.
മക്കൾ: സജി സൈമൺ, സുനു സൈമൺ (കാരോൾട്ടൺ), പരേതനായ സാറാമ്മ സൈമൺ. ശുശ്രൂഷാ ക്രമങ്ങൾ ബുധനാഴ്ച രാത്രി ഏഴിന്: ദേവാലയത്തിലെ പ്രാർഥന (Prayer at Church), സ്ഥലം: Mar Thoma Church of Dallas - Farmers Branch (11550 Luna Road, Farmers Branch, TX 75234).
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് - 5.30: കുടുംബാംഗങ്ങളുടെ സമയം വൈകുന്നേരം 5.30 - എട്ട്. സംസ്കാര ശുശ്രൂഷ - ഭാഗം 1 & 2 സ്ഥലം: Mar Thoma Church of Dallas - Farmers Branch (11550 Luna Road, Farmers Branch, TX 75234).
വെള്ളിയാഴ്ച മൂന്നിന് സംസ്കാര ശുശ്രൂഷ - ഭാഗം 3 & സംസ്കാരം (Funeral Service Part 3). സ്ഥലം: Restland Funeral Home (13005 Greenville Avenue, Dallas, TX 75243).
കൂടുതൽ വിവരങ്ങൾക്കു: സാബു - 469 471 3771, ഷാജി പീറ്റർ - 646 685 1508.
NRI
ഡാളസ്: ഓഗസ്റ്റ് 20ന് അന്തരിച്ച തങ്കമ്മ യോഹന്നാൻ എബ്രഹാമിന്റെ (77) പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ പ്ലൈനോയിലുള്ള സെഹിയോൻ മാർത്തോമ്മ ചർച്ചിൽ നടക്കും.
തുടർന്ന് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കണ്ടൻകുളത്ത് പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യയാണ് തങ്കമ്മ യോഹന്നാൻ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ് പരേത. മകൻ: ഡോ. എ.ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം.
ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്. ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സെഹിയോൻ മാർത്തോമാ ചർച്ച്, 3760 14th St Plano, TX 75074. Rolling Oaks Cemetery 400 Freeport Pkwy Coppell, TX 75019.
കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം - 214 641 9951.
NRI
ഡാളസ്: ഡാളസിലെ യുഎസ്-75നും ഡബ്ല്യു സ്പ്രിംഗ് വാലി റോഡിനും സമീപമുള്ള സ്റ്റുഡിയോ മൂവി ഗ്രിൽ തിയറ്ററിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് തീപിടിത്തമുണ്ടായത്.
ഇരുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡാളസ് ഫയർ-റെസ്ക്യൂ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും കെട്ടിടത്തിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.
തീപിടിത്തത്തിൽ കെട്ടിടത്തിന്റെ പ്രധാന ലോബിക്കാണ് ആന്തരികമായി നാശനഷ്ടം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു. തിയറ്ററുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അവ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകുന്നേരം 4:33ഓടെ അഗ്നിശമനസേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വൈദ്യുത ഉപകരണങ്ങളിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിയറ്ററിന്റെ പ്രവർത്തനം എപ്പോൾ പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.
NRI
ഡാളസ്: തലവടി കൊച്ചുമമ്മൂട്ടിൽ വീട്ടിൽ പരേതരായ എം.പി. ഉമ്മന്റെയും ഏലിയാമ്മ ഉമ്മന്റെയും മകൻ വർഗീസ് ഉമ്മൻ (77) ഡാളസിൽ അന്തരിച്ചു. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച അംഗമാണ്.
ഭാര്യ: സുശീല വർഗീസ്, മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ. മരുമക്കൾ: പ്രീത ആന് ഫെൻ, വെസ്ലി സാമുവൽ.
സംസ്കാരം പിന്നീട്.
NRI
ഡാളസ്: ഹൈദരാബാദ് സ്വദേശിയും ഡാളസ് മലയാളി സമൂഹത്തിൽ "ജോ' എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് അന്തരിച്ചു. സംസ്കാരം പിന്നീട്.
ഡാളസിലെ റിച്ചാർഡ്സെനിലുള്ള കാൽവറി ഐപിസി സഭയിലെ അംഗമായിരുന്നു.
ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്. മക്കൾ: ലിസ, ആലിസൺ. മരുമക്കൾ: ജിജോ, ഷെയിൻ.
NRI
ഡാളസ്: ഡാളസിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ (ഐപിസിഎൻടി) ഓണാഘോഷ പരിപാടികൾ ഇർവിംഗിലുള്ള ചാക്കോസ് ബംഗ്ലാവിൽ നടന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവർത്തിക്കുന്ന ഐപിസിഎൻടിയുടെ ആഘോഷങ്ങളിൽ ഡാളസ്, ഇർവിംഗ് മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.
ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
NRI
ഡാളസ്: ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സമുച്ചയത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിന് മുൻഭാഗത്തായി ബലിക്കൽപുര (ഫോയെർ), അതിനു താഴെ നിലയിൽ നിന്നും (ബേസ്മെന്റ്) സ്വാമി അയ്യപ്പ ദർശനത്തിന് ഇരുമുടി കെട്ടേന്തി എത്തുന്ന ഭക്തർക്കായി കൃഷ്ണശിലയിൽ നിർമ്മിതമായ പതിനെട്ടു പടികൾ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
ക്ഷേത്ര വാസ്തുവിദ്വാൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ നിർദേശപ്രകാരം, ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ചിങ്ങം ആറിന് ബലിക്കൽപുര - അയ്യപ്പ പതിനെട്ടു പടി സമർപ്പണം ചെയ്തു. ഗണപതി ഹോമം, ശുദ്ധി പൂജകൾ, 18 പടി കലശ പൂജയും അഭിഷേകവും ശ്രീ ഗുരുവായൂരപ്പനും അയ്യപ്പ സ്വാമിക്കും പ്രത്യേക പൂജകൾ എന്നിവ നടത്തി.
ഈ സുപ്രധാന ചടങ്ങിൽ പങ്കു ചേർന്ന ഭക്ത ജനങ്ങളെയും അഭ്യുദയകാംഷികളെയും ക്ഷേത്ര ഭാരവാഹികൾ ഭഗവൽ നാമത്തിൽ നന്ദി അറിയിച്ചു. 2026 നവംബർ 16ന് ആരംഭിക്കുന്ന അയ്യപ്പ മണ്ഡലകാലത്തിൽ ഡാളസ് -ഫോർട്ട് വർത്ത് മെട്രോപ്ലക്സ് നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും എല്ലാ അയ്യപ്പ ഭക്തന്മാരും ഇരുമുടിയുമായി നോർത്ത് ടെക്സസിലെ ആദ്യത്തെ പതിനെട്ടു പടിയുള്ള അയ്യപ്പ ക്ഷേത്രമായ ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാളസിലേക്കു തീർഥാടനത്തിന് എത്തിച്ചേരുമെന്ന് ക്ഷേത്രഭരണസമിതി പ്രത്യാശിക്കുന്നു.
അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൂടുതൽ വിവരങ്ങൾ: www.guruvayurappan.us. യൂട്യൂബ്: https://www.youtube.com/live/LdJZELci3jE?feature=shared
NRI
ഡാളസ്: വെട്ടിയാർ പാലൊലിൽ കുടുംബാംഗവും പരേതനായ ജോൺ മാത്യുവിന്റെ ഭാര്യയുമായ ചിന്നമ്മ ജോൺ ഡാളസിൽ അന്തരിച്ചു. ഷാരോൺ ഫെല്ലോഷിപ്പ് മുൻ പാസ്റ്റർ പി.ജി. ഡാനിയേലിന്റെ സഹോദരിയാണ്.
മക്കൾ: ജോളി വില്യം, ജേക്കബ് ജോൺ, ജോസഫ് ജോൺ (എല്ലാവരും ഡാളസ്). മരുമക്കൾ: വില്യം ജോർജ്, ബേബി ജോൺ, സുനി ജോസഫ്.
സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: വില്യം ജോർജ് 469 441 0726.
NRI
ഡാളസ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും ഡാളസ് വിൻധാം എയർപോർട്ട് ഹോട്ടലിൽ ആവേശം വാനോളമുയർത്തി പരിപാടികൾ പൂർത്തിയായി.
ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചർച്ചകൾക്കും പൊതുസമ്മേളനങ്ങൾക്കും കലാസന്ധ്യകൾക്കുമാണ് ഇരുദിവസങ്ങളിലും ഡാളസ് സാക്ഷ്യം വഹിച്ചത്.
വെള്ളിയാഴ്ച കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതും ഗ്ലോബൽ നേതാക്കൾ ചേർന്ന് കൗൺസിൽ പതാക ഉയർത്തി വിളംബര റാലി നടത്തിയതുമായ തുടർച്ചയ്ക്ക് പിന്നാലെയാണ് തുടർന്നുള്ള ദിനങ്ങളിലും പരിപാടികൾ അരങ്ങേറിയത്.
നാലു ദിവസം നീണ്ടുനിന്ന ഈ ആഗോള മലയാളി സംഗമത്തിന് തിങ്കളാഴ്ച തിരശീല വീണു.
ആവേശമായി ഗ്ലോബൽ കാബിനറ്റ്-എക്സിക്യൂട്ടീവ് യോഗങ്ങളും പൊതുസമ്മേളനവും
ശനിയാഴ്ച രാവിലെ റീജൻസി ഹാളിൽ നടന്ന ഗ്ലോബൽ കാബിനറ്റ്, ഗ്ലോബൽ എക്സിക്യൂട്ടീവ് യോഗങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മൗനപ്രാർഥനയ്ക്ക് ശേഷം ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം ആശംസിച്ചു.
ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസും ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള മുഖ്യപ്രഭാഷണവും നടത്തി. ഗ്ലോബൽ ട്രഷറർ നന്ദി പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന വിമൻസ് ഫോറം മീറ്റിംഗ് മുഖ്യാതിഥി ഡോ. ലിസി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം ആറിന് ആരംഭിച്ച ഗംഭീരമായ പൊതുസമ്മേളനം ഡബ്ല്യുഎംസി അമേരിക്ക റീജിയൺ സെക്രട്ടറി അനീഷ് ജെയിംസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇർവിംഗ് സിറ്റി മേയർ അൽ സാപന്റ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
യോഗത്തിൽ എംപി ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു. സണ്ണി വെയ്ൽ സിറ്റി മേയർ സജി ജോർജ്, കോപ്പൽ സിറ്റി മേയർ പ്രോ ടെം ബിജു മാത്യു, സണ്ണി വെയ്ൽ സിറ്റി കൗൺസിൽ മെമ്പർ മനു ഡാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബിസിനസ് രംഗത്തെ മികവിന് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദിനുള്ള ഡബ്ല്യുഎംസി ബിസിനസ് ഐക്കൺ അവാർഡ് അദ്ദേഹത്തിന് വേണ്ടി ജോസഫ് ഈപ്പൻ, എംപി ഫ്രാൻസിസ് ജോർജിൽ നിന്ന് ഏറ്റുവാങ്ങി. കൂടാതെ, ഡബ്ല്യുഎംസി സ്ഥാപക നേതാക്കളായ ആൻഡ്രൂ പപ്പച്ചൻ, ജോർജ് ആൻഡ്രൂസ്, വർഗീസ്, ഗോപാലപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ചലച്ചിത്ര നിർമാതാവും മ്യൂസിക് ഡയറക്ടറുമായ ഡോ. ലിസി ഫെർണാണ്ടസ്, മർഫി സിറ്റി കൗൺസിൽ മെമ്പർ എലിസബത്ത് എബ്രഹാം, ഷീമ ശ്രീധരൻ, യൂറോപ്പ് റീജിയൺ പ്രസിഡന്റ് മേഴ്സി തടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഡബ്ല്യുഎംസി ഗ്ലോബൽ കോൺഫറൻസ് കോകൺവീനർ നൈനാൻ മത്തായി നന്ദി രേഖപ്പെടുത്തി. കൃഷ്ണകിരണിന്റെ സോളോ ഡാൻസ്, സീതൾ, സീബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാൻസ്, ശങ്കർ (യുഎക്യു പ്രൊവിൻസ്) അവതരിപ്പിച്ച ഗാനം, ഫാഷൻ ഷോ, ഡോ. ജെറോ വർഗീസിന്റെ ഗാനം, ടീം നാട്യയുടെ വുമൺ എംപവർമെന്റ് ഡാൻസ്, കരോക്കെ നൈറ്റ് എന്നിവ സദസിനെ ആവേശത്തിലാക്കി. സണ്ണി വെയ്ൽ മേയർ സജി ജോർജ് ഫാഷൻ ഷോയുടെ സമ്മാനദാനം നിർവഹിച്ചു.
സ്ഥാനാരോഹണവും വാലിഡക്ടറി സമ്മേളനവും
മൂന്നാം ദിനമായ ഞായറാഴ്ച വൈകുന്നേരം അന്ന മേരി അഗസ്റ്റിന്റെ പ്രാർഥനാ ഗാനത്തോടെ വാലിഡക്ടറി സമ്മേളനത്തിന് തുടക്കമായി. ഏലീഷ ഷാജിൻ അമേരിക്കൻ ദേശീയ ഗാനവും ആൻസി തലച്ചല്ലൂർ, സ്മിത സോണി എന്നിവർ ചേര്ന്ന് ഭാരതീയ ദേശീയ ഗാനവും ആലപിച്ചു.
ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ കോണ്സുല് ജനറല് ഡി.സി. മഞ്ജുനാഥ് വീഡിയോ സന്ദേശത്തിലൂടെ ആശംസ കൈമാറി. ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷ പ്രസംഗവും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസും നടത്തി.
ടെക്സസ് സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ഓണറബിൾ ആഞ്ചി ചെൻ ദീപം തെളിയിച്ച് വാലിഡക്ടറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വരാനിരിക്കുന്ന പുതിയ ഗ്ലോബൽ പ്രസിഡന്റ് ജോളി തടത്തിലിനെയും വേദിയിലേക്ക് ക്ഷണിച്ചു. മംഗള്യം വീഡിയോ പ്രദർശനവും ഫിലാഡൽഫിയ പ്രൊവിൻസിനുള്ള ആദരവും വിതരണവും നടന്നു.
ചലച്ചിത്ര താരം ദിവ്യ ഉണ്ണി പ്രധാന അതിഥിയായി പങ്കെടുത്തു. എൻകോൺസ് ഐടി സർവീസസ് ഫൗണ്ടറും സിഇഒയുമായ മോബി കെ. ബാബുവിന് ഡബ്ല്യുഎംസി ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് ദിവ്യ ഉണ്ണി സമ്മാനിച്ചു. മോബി കെ. ബാബു മറുപടി പ്രസംഗവും തുടർന്ന് എംപി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി.
സഹ-സ്പോൺസറായ എസ്പിജെ അഡ്ജസ്റ്റിംഗ് മാനേജിംഗ് ഡയറക്ടർ ശരത് പി. ജെറോമിനുള്ള ഉപഹാരവും ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചല്ലൂരിനുള്ള ഉപഹാരവും ദിവ്യ ഉണ്ണി കൈമാറി.
യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ, ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ജോണി കുന്നംപുറം, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി എം. പടയാറ്റിൽ, വൈസ് പ്രസിഡന്റ് ഡോ. പി. ബി. ബോസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഗ്രിഗറി മേടയിൽ, യൂറോപ്പ് റീജിയൺ പ്രസിഡന്റ് മേഴ്സി തടത്തിൽ, കോ-കൺവീനർ ബാബു തങ്ങളത്തിൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സോണി കണ്ണോത്തുതറ എന്നിവരും ആശംസകൾ നേർന്നു.
2026 - 2028 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളുടെ പ്രഖ്യാപനം ഗ്ലോബൽ എൻഇസി ഫിലിപ്പ് തോമസ് നിർവഹിച്ചു. തുടർന്ന് ആൻഡ്രൂ പാപ്പച്ചന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.
പുതിയ ചെയർമാനും പ്രസിഡന്റും സ്വീകരണ പ്രസംഗം നടത്തി. അസോസിയേറ്റ് ട്രഷറർ സ്മിത സോണി നന്ദി രേഖപ്പെടുത്തി.
മനംകവർന്ന് സാംസ്കാരിക സന്ധ്യയും ദിവ്യ ഉണ്ണിയുടെ നൃത്തവും
സമ്മേളന നടപടികൾക്ക് ശേഷം അരങ്ങേറിയ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി പ്രശസ്ത നടി ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും, ദിവ്യ ഉണ്ണിയുടെ സോളോ ഡാൻസും സദസിന്റെ മനം കവർന്നു.
തുടർന്ന് ആൻസി തലച്ചല്ലൂർ, ശങ്കർ, ഡോ. ജെറോ വർഗീസ്, അമ്പിളി ലിസ ടോം, റാണി റോബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഓണപ്പാട്ടും ബിജു മാത്യു, ഡോ. ജെറോ വർഗീസ്, ശങ്കർ എന്നിവരുടെ ഗാനമേളയും സമാപന സന്ധ്യയെ അവിസ്മരണീയമാക്കി.
NRI
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ 2026-ലെ വാർഷിക സഭാ കൺവൻഷൻ ഈ മാസം 21, 22, 23 തീയതികളിൽ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ. ബിജു ഈപ്പൻ കൺവൻഷൻ സന്ദേശങ്ങൾ നൽകും.
Divine Guidance (ദൈവിക മാർഗനിർദേശം) എന്നതാണ് കൺവൻഷന്റെ മുഖ്യവിഷയം. സങ്കീർത്തനം 27:14 ആണ് ആധാരവാക്യം.
21, 22 തീയതികളിൽ രാത്രി ഏഴിന് യോഗങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആരാധനയോടെയാണ് മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കുക.
വിശ്വാസജീവിതത്തിൽ ദൈവിക മാർഗനിർദേശത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ശക്തമായ ആത്മീയ സന്ദേശങ്ങളും പ്രാർഥനയും ആരാധനയും കൺവൻഷന്റെ ഭാഗമായി നടക്കും.
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്, 2422 N Glenbrook Dr, Garland, TX 75040 എന്ന വിലാസത്തിലാണ് കൺവെൻഷൻ നടക്കുന്നത്.
ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൺവെൻഷനിലേക്ക് സഭാ നേതൃത്വം സ്നേഹപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.
NRI
ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് നാഷണൽ കോൺഫറൻസിന് ഡാളസിൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിലാണ് നാല് ദിവസത്തെ കോൺഫറൻസ് നടക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് തിരിതെളിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വേദപണ്ഡിതൻ റവ. ഡോ. മോത്തി വർക്കി, കൺവൻഷൻ പ്രഭാഷകൻ ഡോ. വിനോ ജോൺ ഡാനിയേൽ, റവ. ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി 700-ലേറെ അംഗങ്ങൾ ഇതിനോടകം കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്.
റവ. എബ്രഹാം വി. സാംസൺ പ്രസിഡന്റും ഷാജി എസ്. രാമപുരം ജനറൽ കൺവീനറും ഫിലിപ്പ് മാത്യു കോ-കൺവീനറും ഡോ. സിജി ടോം ഫിലിപ്പ് ട്രഷററും സുമ എബ്രഹാം അക്കൗണ്ടന്റുമായുള്ള വിപുലമായ സംഘാടക സമിതിയാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്.
രജിസ്ട്രേഷൻ, റിസപ്ഷൻ, സുവനീർ, ഫുഡ്, പ്രോഗ്രാം, പ്രയർ സെൽ, ക്വയർ, മെഡിക്കൽ, വെബ് ആൻഡ് ടെക്നിക്കൽ, പബ്ലിസിറ്റി ആൻഡ് മീഡിയ തുടങ്ങിയ വിഭാഗങ്ങൾക്കായി വിവിധ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.
റവ. ജസ്വിൻ ജോൺ ചെയർമാനും ജേക്കബ് മത്തായി കൺവീനറുമായ രജിസ്ട്രേഷൻ കമ്മിറ്റിയും ഡോ. സ്നേഹ റോബിൻ ചെയർപേഴ്സണും നോയൽ കോവൂർ കൺവീനറുമായ റിസപ്ഷൻ കമ്മിറ്റിയും കോൺഫറൻസിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
റവ. റെജിൻ രാജു ചെയർമാനും പ്രഫ. സോമൻ ജോർജ് ചീഫ് എഡിറ്ററുമായ സുവനീർ കമ്മിറ്റിയും റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് ചെയർമാനും ചാക്കോ ജോൺസൺ കൺവീനറുമായ ഫുഡ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.
റവ. വർഗീസ് ജോൺ ചെയർമാനും സാം അലക്സ് കൺവീനറുമായ പ്രോഗ്രാം കമ്മിറ്റിയും വിവിധ പരിപാടികൾ ഏകോപിപ്പിക്കും. പ്രാർഥനാ ശുശ്രൂഷകൾക്ക് പ്രയർ സെൽ, സംഗീത പരിപാടികൾക്ക് ക്വയർ, അടിയന്തര ആരോഗ്യസേവനങ്ങൾക്ക് മെഡിക്കൽ കമ്മിറ്റി എന്നിവയും സജ്ജമാണ്.
വെബ് ആൻഡ് ടെക്നിക്കൽ വിഭാഗവും പബ്ലിസിറ്റി ആൻഡ് മീഡിയ വിഭാഗവും കോൺഫറൻസിന്റെ സാങ്കേതികവും മാധ്യമപരവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
വിശ്വാസം, കൂട്ടായ്മ, ആത്മീയ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികളാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ളത്.
NRI
ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) ഡാളസിൽ അന്തരിച്ചു.
മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്എ).
മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി (എല്ലാവരും യുഎസ്എ).
സംസ്കാരം പിന്നീട്.
NRI
ഡാളസ്: ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ സംഗീതസംവിധായകൻ മാസ്ട്രോ ഇളയരാജയുടെ ‘Raja 50 – Ilaiyaraaja Live in Concert’ ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ സംഗീതപ്രേമികൾക്കായി അരങ്ങിലെത്തുന്നു. അൾട്രാ എന്റർടൈൻമെന്റ് ഉം ഭാരത് ഭവൻ-ഉം കൈകോർക്കുന്ന സംഗീതാഘോഷം ഓഗസ്റ്റ് 15 ശനിയാഴ്ച ടെക്സസിലെ ഗാർലൻഡിലുള്ള Curtis Culwell Center-ൽ നടക്കും.
പതിറ്റാണ്ടുകളായി തലമുറകളെ സംഗീതത്തിലൂടെ വിസ്മയിപ്പിച്ച ഇളയരാജയുടെ സംഗീതയാത്ര ആഘോഷിക്കുന്ന ഈ പരിപാടി, ഈ വേനൽക്കാലത്ത് DFW മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യൻ സംഗീത പരിപാടികളിലൊന്നായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അമേരിക്കയിൽ പ്രമുഖ കലാകാരന്മാരെയും വലിയ സാംസ്കാരിക പരിപാടികളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സജീവമായ അൾട്രാ എന്റർടൈൻമെന്റ്, ‘Raja 50’ ഡാലസിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നോർത്ത് ടെക്സസിലെ ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധമുള്ള ഭാരത് ഭവൻ-നൊപ്പം ചേർന്നാണ് ഇത്തവണത്തെ പരിപാടി ഒരുക്കുന്നത്.
അൾട്രാ എന്റർടൈൻമെന്റ് /ഭാരത് ഭവൻ വഴി ഇളയരാജ സംഗീതപരിപാടിയുടെ ടിക്കറ്റ് വാങ്ങുന്നവർക്ക് ഇർവിംഗിലെ ഭാരത് ഭവനിൽ ഭക്ഷണത്തിന് 10 ശതമാനം ഇളവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതിനൊപ്പം ടിക്കറ്റ് വാങ്ങുന്നവർക്കായി പ്രത്യേക Lucky Draw-വും ഒരുക്കിയിട്ടുണ്ട്. അർഹരായ ഭാഗ്യശാലികൾക്ക് ഇളയരാജയെ നേരിൽ കാണാനും സംവദിക്കാനും അവസരം നൽകുന്ന Meet & Greet പാസുകൾ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.Meet & Greet പരിപാടി Irving-ലെ Bharat Bhavan-ലായിരിക്കും.
ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് അനശ്വരമായ ആയിരക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച ഇളയരാജയുടെ സംഗീത പാരമ്പര്യം ആഘോഷിക്കുന്ന വേദിയായിരിക്കും ‘Raja 50’. വിവിധ തലമുറകളിലെ ആരാധകരെ ഒരുമിപ്പിക്കുന്ന ഡാളസ് സംഗീതരാവ് സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമാകുമെന്നാണ് പ്രതീക്ഷ.
പരിപാടി: Raja 50 – Ilaiyaraaja Live in Concertതീയതി: ശനിയാഴ്ച, ഓഗസ്റ്റ് 15, 2026വേദി: Curtis Culwell Center, Garland, Texasഅവതരണം: Ultra Entertainments × Bharat Bhavan × Saregamaടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:Airav: +1 703-732-1777
ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ സംഗീതപ്രേമികളെ മാസ്ട്രോ ഇളയരാജയുടെ അഞ്ച് പതിറ്റാണ്ടുകളുടെ അവിസ്മരണീയ സംഗീതപാരമ്പര്യം ആഘോഷിക്കുന്ന ഈ പ്രത്യേക സംഗീതസന്ധ്യയുടെ ഭാഗമാകാൻ Ultra Entertainments-ഉം Bharat Bhavan-ഉം ക്ഷണിക്കുന്നു.
NRI
കാരോൾട്ടൻ: അന്നമ്മ ഇട്ടിയുടെ (79) സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ സെന്റ് തോമസ് ക്നാനായ പള്ളി, ഇർവിംഗ് ടെക്സസിൽ വച്ചും സംസ്കാരം ഉച്ചയ്ക്ക് 12.30ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 വച്ചും നടക്കും.
ഡാളസിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അന്നമ്മ ഇട്ടി, ടെക്സസ് ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയുടെ സജീവ അംഗവുമായിരുന്നു.
പത്തനംതിട്ട കൂറ്റൂർ സ്വദേശിയായ പരേത, വിശ്വാസജീവിതത്തിലും സമൂഹസേവനത്തിലും മാതൃകാപരമായ ജീവിതമാണ് നയിച്ചതെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിക്കുന്നു.
ഭർത്താവ്: ചാക്കോ ഇട്ടി (കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ സെക്രട്ടറി). മക്കളും മരുമക്കളും: ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ ജോയ്സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ).
NRI
ഡാളസ്: മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഭക്തിനിർഭരവും പ്രൗഢവുമായ സമാപനം.
മൂന്ന് ദിവസങ്ങളിലായി നടന്ന സമാപന പരിപാടികളുടെ ഭാഗമായി ശനിയാഴ്ച സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി.
ഗായകസംഘത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്.
അസിസ്റ്റന്റ് വികാരി റവ. ജെസ്വിൻ ജോണിന്റെ പ്രാരംഭ പ്രാർഥനയ്ക്കുശേഷം ഇടവക സെക്രട്ടറി ഡെന്നിസ് കുര്യൻ സ്വാഗതം ആശംസിച്ചു. ഇടവക ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.
NRI
ഡാളസ്: അമേരിക്കയിലെത്തിയ യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷനായ അബുൻ മോർ ബസേലിയോസ് ജോസഫ് കാതോലിക ബാവയെ ഡാളസ് വിമാനത്താവളത്തിൽ വച്ച് ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കാതോലിക ബാവയെ വൈദികരും ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്നാണ് സ്വീകരിച്ചത്. റവ. ഫാ. പോൾ തോട്ടയ്ക്കാട്ട്, റവ. ഫാ. ബേസിൽ എബ്രഹാം, റവ. ഫാ. മാർട്ടിൻ ബാബു, റവ. ഫാ. വർഗീസ് മാളിൽ, ജോസഫ് ജോർജ് (ട്രസ്റ്റി), എൽദോ മാത്യു (സെക്രട്ടറി).
കമാൻഡർമാർ: കമാൻഡർ വർഗീസ് ചാമത്തിൽ, കമാൻഡർ ബാബു വടക്കേടത്ത്. അലക്സ് ജോർജ്, അച്ചു ഫിലിപ്പോസ്, ജോർജ് കരുത്തേടത്ത്, പി.സി. വർഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, ജെയിംസ് മാത്യു, ജോൺസി വർഗീസ്, ബേബി പുരയ്ക്കൽ, സണ്ണി കാട്ടുവെട്ടിക്കൽ, ടിജോ ചാണ്ടി, പൗലോസ് വർക്കി, ആദർശ് എൽദോ, ഉണ്ണി വർഗീസ്, ഓമന ചാമത്തിൽ, അന്നമ്മ ബാബു, ടി.സി. ചാക്കോ എന്നിവരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
NRI
കാരോൾട്ടൺ: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുൻ സെക്രട്ടറി ചാക്കോ ഇട്ടിയുടെ ഭാര്യ അന്നമ്മ ഇട്ടി അന്തരിച്ചു. സംസ്കാരം പിന്നീട്.
കേരള അസോസിയേഷന്റെ വിവിധ കമ്മിറ്റികളിലും നേതൃനിരയിലും ഭർത്താവിനൊപ്പം വർഷങ്ങളായി സജീവമായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ, ഡാളസിലെ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
ടെക്സസ് ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ ഭക്തരായ അംഗങ്ങളാണ് ഇവരുടെ കുടുംബം. പത്തനംതിട്ട കൂറ്റൂർ സ്വദേശികളാണ് പരേതയുടെ കുടുംബം.
മക്കളും മരുമക്കളും: ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ, ജോയ്സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ).
NRI
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ ഈ മാസം 7, 8, 9 ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുവാനായിട്ടാണ് ഡോ. മാർ സെറാഫിം മെത്രാപ്പോലിത്ത ഡാളസിൽ എത്തിച്ചേർന്നത്.
കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഷാജി രാമപുരം, ലിൻസ് ഫിലിപ്പ്, അലക്സ് പള്ളിവാതുക്കൽ, റോഷൻ ജോർജ്, അരോൺ അലക്സ് എന്നിവർ സ്വീകരിക്കുവാന് എത്തിയിരുന്നു.
ഡാളസിലെ ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (1627 E Shady Grove Rd, Irving,Tx 75060) ഈ മാസം ഏഴ് മുതൽ ഒമ്പത് വരെ (വെള്ളി, ശനി, ഞായര്) ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ ആരംഭിക്കുന്ന സംയുക്ത സുവിശേഷ കൺവെൻഷനിലിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് - കാരൾട്ടൺ ഇടവകയുടെ 50-ാമത് വാർഷിക സുവർണ ജൂബിലി (1976 - 2026) ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മൾട്ടിപർപ്പസ് ഹാളിന്റെയും തറക്കല്ല് വാഴ്വ് ശുശ്രൂഷയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച വിശുദ്ധ ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു.
ഇടവകയുടെ 50 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ചടങ്ങിൽ സഭയിലെ വൈദികർ, വിവിധ ഇടവകകളുടെ പ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വിശ്വാസികൾ തുടങ്ങി വലിയ ജനപങ്കാളിത്തം ഉണ്ടായി.
സഭാ ഗായകസംഘത്തിന്റെ ദൈവസ്തുതികളോടെയും വർണാഭമായ ഘോഷയാത്രയോടെയും ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന വിശുദ്ധ ആരാധനയ്ക്ക് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് സ്വാഗതം ആശംസിച്ചു.
NRI
ഡാളസ്: ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ച് ഡാളസിൽ നിന്ന് കലിഫോർണിയയിലേക്ക് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് യാത്രയയപ്പ് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നൽകി.
മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, ഡാളസ് കാരോൾട്ടൺ ഇടവക വികാരി റവ. ജസ്റ്റിന് പാപ്പച്ചന് ജേക്കബ്, അല്മായ നേതാക്കളായ പി.ടി. മാത്യു, ഷാജി എസ്. രാമപുരം, ജോൺ സി. മാത്യു, തോമസ് വർഗീസ്, തോമസ് സ്കറിയ, ഡോ. ചിഞ്ചു എസ്. കുര്യൻ, സോഫി ആൻ തോമസ്, എബ്രഹാം വർഗീസ്, ഇവാൻ എന്നിവർ എയർപോർട്ടിൽ യാത്രയയ്ക്കുവാൻ എത്തിയിരുന്നു.
ഡാളസ് പ്രദേശത്ത് മലങ്കര മാർത്തോമ്മ സഭയുടെ നീണ്ട അമ്പത് വർഷക്കാലത്തെ വിശ്വാസയാത്ര പൂർത്തീകരിച്ച ഇടവകളുടെ ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുവാനാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിൽ സന്ദർശനം നടത്തിയത്.
1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമാ കുടുംബങ്ങൾ ഒരുമിച്ചുകൂടി ആരാധന ആരംഭിച്ചതോടെയാണ് ഡാലസിൽ മാർത്തോമ്മാ സഭയുടെ ചരിത്രത്തിന് തുടക്കമായത്.
വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു.
ഇന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ കീഴിൽ അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി മാർത്തോമ്മ സഭ ഡാളസിൽ വളർന്നിരിക്കുന്നു.
ഗോള്ഡന് ജൂബിലി സമാപനചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഡാളസ് ഫാര്മേഴ്സ് ബ്രാഞ്ച് മാര്ത്തോമ്മാ ഇടവകയുടെ ക്ഷണപ്രകാരമാണ് മാര്ത്തോമ്മാ മെത്രാപ്പോലീത്ത ഡാളസില് എത്തിച്ചേര്ന്നത്.
ഇടവകയിൽ വച്ച് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ യംഗ് ഫാമിലിയുടെയും യൂത്ത് ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തില് നടന്ന റിവൈവല് മീറ്റിംഗിലും ശനിയാഴ്ച നടന്ന പൊതു സമ്മേളനത്തിലും ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മാര്ത്തോമ്മാ ചര്ച്ച് ഓഫ് ഡാളസ്, കരോള്ട്ടണ് ഇടവകയുടെ ജൂബിലിയുടെ ഭാഗമായി പുതുതായി നിര്മിക്കപ്പെടുന്ന ദൈവാലയത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാഫലകം വാഴ്ത്തി അനുഗ്രഹിക്കുകയും ചെയ്യുന്ന ചടങ്ങിനും നേതൃത്വം നൽകിയ ശേഷമാണ് സാൻഫ്രാൻസിസ്കോയിലും ലോസ് ആഞ്ചലസിലും നടക്കുന്ന വിവിധ ചടങ്ങുകളിൽ പങ്കെടുക്കുവാനായി മെത്രാപ്പോലീത്ത മടങ്ങിപോകുന്നത്.
NRI
ടെക്സസ്: ജോയമ്മ ജേക്കബ് (71) ഡാളസിൽ അന്തരിച്ചു. കേരളത്തിലെ പുനലൂരിൽ ജനിച്ച ജോയമ്മ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാനിലെ ജയ്പുരിൽ നിന്ന് നഴ്സിംഗിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. തുടർന്ന് ഷാർജയിൽ കുടുംബത്തോടൊപ്പം താമസമാക്കി.
2012-ൽ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം കുടുംബത്തോടൊപ്പം ലോഫ്റ്റ് സിറ്റി ചർച്ചിലും ഐപിസി ശാലോം ഡാളസ് ചർച്ചിലും സജീവമായി പങ്കെടുത്തിരുന്നു.
ഭർത്താവ്: ജേക്കബ് ടി. വർഗീസ്. മക്കൾ: ആൻ സാം ചാക്കോ, അലിൻ ജേക്കബ്. മരുമക്കൾ: സാം ചാക്കോ, ക്രിസ് ഫോസ്റ്റർ.
മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ഐപിസി ശാലോം ഡാളസ് ചർച്ചി ൽ, 1901 Sylvan Dr, Garland, TX 75040 ലും സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ലോഫ്റ്റ് സിറ്റി ചർച്ചിൽ നടക്കും.
തുടർന്ന് സംസ്കാരം ചാൾസ് സ്മിത്ത് സെമിറ്ററി 2343 Lake Rd, Levon ,Texas 75166 വച്ചും നടക്കും.
NRI
ടെക്സസ്: വടക്കേ അമേരിക്കയിലെ സിഎസ്ഐ വിശ്വാസ സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് 35-ാമത് സിഎസ്ഐ കുടുംബ - യുവജന സമ്മേളനം ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ചിൽ സമാപിച്ചു.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി 500-ലധികം പ്രതിനിധികളും വിശ്വാസികളും പങ്കെടുത്ത സമ്മേളനം ആത്മീയതയും ചരിത്രനേട്ടവും ഒരുമിച്ചുചേർന്ന വേദിയായി.
നാല് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിനിടെ പുതുതായി രൂപീകരിച്ച സിഎസ്ഐ ഡയസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ ആദ്യ ഡയോസിസൻ കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നത് സമ്മേളനത്തിലെ പ്രധാന ചരിത്രനേട്ടമായി.
400-ലധികം പേരുടെ പങ്കാളിത്തത്തോടെ നടന്ന വർണാഭമായ ഗ്രാൻഡ് പ്രോസഷനോടെയായിരുന്നു സമ്മേളനത്തിന് തുടക്കമായത്. വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച പതാകകളും സഭാ ബാനറുകളും വൈദികരും യുവജനങ്ങളും കുട്ടികളും കുടുംബങ്ങളും അണിനിരന്ന ഘോഷയാത്ര സമ്മേളനത്തിന് ശ്രദ്ധേയമായ തുടക്കമായി.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. കെ. റൂബൻ മാർക്ക് ഉദ്ഘാടന ആരാധനയ്ക്ക് നേതൃത്വം നൽകി.
NRI
ഡാളസ്: ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ഡാളസിൽ എത്തി. തിരുമേനിയുടെ സാന്നിധ്യം സുവർണജൂബിലി ആഘോഷങ്ങൾക്ക് ആത്മീയ പ്രൗഢിയും പ്രത്യേക അനുഗ്രഹവും പകരുന്നതായി ഇടവക നേതൃത്വം അറിയിച്ചു.
തിരുമേനിയുമായി പതിറ്റാണ്ടുകൾ നീണ്ട ആത്മീയബന്ധമുള്ള ആൻഡ്രൂസ് അഞ്ചേരി, ജോർജ് ജേക്കബ് അച്ചനായിരുന്ന കാലം മുതൽ അദ്ദേഹത്തെ അടുത്തറിയാൻ അവസരം ലഭിച്ചതായി ഓർമിച്ചു.
1975 മുതൽ 1979 വരെ കോൽക്കത്ത മാർത്തോമ്മാ ഇടവകയുടെ വികാരിയായിരുന്ന കാലത്ത് ആത്മീയതയും വിനയവും യുവജനങ്ങളോടുള്ള കരുതലും നിറഞ്ഞ അദ്ദേഹത്തിന്റെ ശുശ്രൂഷ അനേകരുടെ ജീവിതത്തിൽ മായാത്ത സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറഞ്ഞു.
ശാന്തിനികേതനിലേക്കുള്ള ഒരു യാത്രയിൽ ജോർജ് ജേക്കബ് അച്ചൻ പങ്കുവച്ച, "നാം മറ്റുള്ളവരെ നമ്മുടെ രണ്ട് കണ്ണുകൾകൊണ്ട് കാണുന്നു. എന്നാൽ നമ്മെ അനേകം കണ്ണുകൾ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന കാര്യം ഒരിക്കലും മറക്കരുത്" എന്ന വാക്കുകൾ തന്റെ ജീവിതത്തിലെ നേതൃത്വദർശനത്തിന് ഇന്നും വഴികാട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുമേനി തിരുവനന്തപുരം - കൊല്ലം ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പായിരിക്കെ എയ്ഡ്സ് ബാധിതരുടെ മക്കൾക്കായി ഒരു ഭവനം ആരംഭിക്കണമെന്ന ദർശനം പങ്കുവച്ചതിനെ തുടർന്ന്, ആ ആശയം ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക ഏറ്റെടുത്ത് പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു.
ആ സംരംഭമാണ് പിന്നീട് മഞ്ഞാലുംമൂട്ടിൽ പ്രവർത്തിക്കുന്ന സ്നേഹതീരം പദ്ധതിയായി വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദികനായും മെത്രാനായും തുടർന്ന് മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയായും ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമേനി നൽകുന്ന നേതൃത്വം ആത്മീയ ആഴത്തിന്റെയും വിനയപൂർവമായ സേവനത്തിന്റെയും ദീർഘദർശനത്തിന്റെയും മാതൃകയാണെന്ന് ആൻഡ്രൂസ് അഞ്ചേരി പറഞ്ഞു.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങളിൽ തിരുമേനിയുടെ സാന്നിധ്യം ചടങ്ങുകളെ കൂടുതൽ അനുഗ്രഹീതവും അവിസ്മരണീയവുമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഡാളസ് - ഫോർട്ട്വർത്ത് മാർത്തോമ്മ സഭയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയിൽ വച്ച് ശനിയാഴ്ച വൈകുന്നേരം 5.30ന് നടത്തും.
മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സമാപനസമ്മേളനങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ടെക്സസ് സംസ്ഥാനത്തെ ഡാളസ് - ഫോർട്ട്വർത്ത് (DFW) മേഖലയിലെ മലങ്കര മാർത്തോമാ സഭയുടെ അമ്പത് വർഷത്തെ വിശ്വാസയാത്ര സ്വർണജൂബിലി ആഘോഷങ്ങളിലൂടെ പുതിയ ചരിത്രം കുറിക്കുകയാണ്.
1973-ൽ ഏതാനും കുടുംബങ്ങളുടെ ചെറിയ പ്രാർഥനാ കൂട്ടായ്മയായി ആരംഭിച്ച ഈ ആത്മീയ പ്രസ്ഥാനം ഇന്ന് അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി വളർന്നിരിക്കുന്നു.
വിശുദ്ധ തോമാശ്ലീഹയുടെ പാരമ്പര്യം പിന്തുടരുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭ, പത്തൊൻപതാം നൂറ്റാണ്ടിലെ നവീകരണ പ്രസ്ഥാനത്തിലൂടെ ബൈബിളധിഷ്ഠിത വിശ്വാസവും പൗരസ്ത്യ ആരാധനാപാരമ്പര്യവും സമന്വയിപ്പിച്ച സഭയാണ്.
കേരളത്തിൽ ആരംഭിച്ച ഈ ആത്മീയ പൈതൃകം ഇന്ന് ലോകമെമ്പാടുമുള്ള പ്രവാസി സമൂഹങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ അമ്പത് വർഷത്തെ സഭാചരിത്രം.
1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമ്മാ കുടുംബങ്ങൾ ഒരുമിച്ചുകൂടി വിശുദ്ധ കുർബാനയും ആരാധനയും ആരംഭിച്ചതോടെയാണ് ഡാലസ് മാർത്തോമാ സഭയുടെ ചരിത്രത്തിന് തുടക്കമായത്. പ്രവാസജീവിതത്തിനിടയിലും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹമാണ് ഈ കൂട്ടായ്മയ്ക്ക് അടിത്തറയായത്.
വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു. തുടർന്ന് ആരാധനകൾ കൊക്രാൻ മെത്തഡിസ്റ്റ് ചർച്ചിലേക്ക് മാറ്റി, സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധവും വിപുലവുമാക്കി.
1980-കളിൽ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യരംഗം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ അവസരങ്ങൾ തേടി നിരവധി മലയാളി കുടുംബങ്ങൾ ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലേക്ക് കുടിയേറിയതോടെ സഭയുടെ വളർച്ചയ്ക്ക് പുതിയ വേഗം ലഭിച്ചു.
1984 ഡിസംബർ 21ന് ഗ്രാൻഡ് പ്രയറിയിൽ ആദ്യ സ്ഥിരം ആരാധനാലയം സ്ഥാപിക്കപ്പെട്ടത് ഡാലസ് മാർത്തോമാ സഭയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലായി മാറി.
വിശ്വാസിസമൂഹം വികസിച്ചതോടെ ഡാളസ് - ഫോർട്ട്വർത്ത് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുതിയ ഇടവകകൾ രൂപീകരിക്കപ്പെട്ടു. ഇന്ന് ഈ പ്രദേശത്തെ മാർത്തോമാ സഭയുടെ വളർച്ചയെ പ്രതിനിധീകരിക്കുന്നത് അഞ്ച് പ്രധാന ഇടവകകളാണ്.
ഡാളസ് മേഖലയിലെ ആദ്യത്തെ പുതിയ ഇടവകയായി 1988-ൽ സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് രൂപീകരിക്കപ്പെട്ടു. കിഴക്കൻ ഡാളസിൽ താമസിച്ചിരുന്ന മാർത്തോമ്മ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ച ഈ ഇടവക ഇന്ന് ശക്തമായ ആത്മീയ കേന്ദ്രമായി വളർന്നിരിക്കുന്നു.
1994-ൽ ഫാർമേഴ്സ് ബ്രാഞ്ചിലെ ലൂണ റോഡിൽ സ്വന്തമായി ദേവാലയം സ്ഥാപിച്ചതോടെ ഈ ഇടവക ഡാളസ് മേഖലയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായി മാറി. ഡാളസ് നഗരത്തിന്റെ മധ്യഭാഗത്തുള്ള വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ ഈ ഇടവക നിർണായക പങ്ക് വഹിച്ചുവരുന്നു.
ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളുടെ വർധനവിനെ തുടർന്ന് ആദ്യ ഡാളസ് ഇടവകയുടെ പാരമ്പര്യം തുടർന്നുകൊണ്ട് കരോൾട്ടണിൽ പുതിയ ഇടവക രൂപംകൊണ്ടു.
ഇന്ന് 1400 വെസ്റ്റ് ഫ്രാങ്ക്ഫോർഡ് റോഡിലുള്ള സ്വന്തം ദേവാലയത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും വിശുദ്ധ കുർബാനയും ആരാധനയും, സൺഡേ സ്കൂൾ, യുവജനസഖ്യം, കുടുംബശുശ്രൂഷ, ഇടവക മിഷൻ, സംഗീതശുശ്രൂഷ തുടങ്ങി വിവിധ ആത്മീയ-സാമൂഹിക പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.
വടക്കുകിഴക്കൻ ഡാളസ് മേഖലയിലെ വിശ്വാസികളുടെ ആവശ്യങ്ങൾ പരിഗണിച്ച് 2004-ൽ റിച്ചാർഡ്സണിൽ സെഹിയോൻ മാർത്തോമാ ചർച്ച് ആരംഭിച്ചു. പിന്നീട് പ്ലാനോയിൽ സ്വന്തമായി ദേവാലയം നിർമ്മിക്കുകയും 2009-ൽ അത് സമർപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ഇടവക പ്രദേശത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നാണ്.
2010-കളുടെ തുടക്കത്തിൽ വടക്കുപടിഞ്ഞാറൻ ഡാലസ് മേഖലയിലെ വളർച്ചയെ തുടർന്നാണ് ക്രോസ് വേ മാർത്തോമാ ചർച്ച് രൂപംകൊണ്ടത്. യുവ കുടുംബങ്ങളുടെ സജീവ പങ്കാളിത്തം, ദ്വിഭാഷാ ആരാധന, സൺഡേ സ്കൂൾ, യുവജനസഖ്യം, കുടുംബശുശ്രൂഷ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഈ ഇടവകയുടെ പ്രത്യേകതകളാണ്.
ഇന്ന് ഈ അഞ്ച് ഇടവകകളും ആരാധനാലയങ്ങൾ മാത്രമല്ല; പ്രവാസി മലയാളി സമൂഹത്തിന്റെ ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ കേന്ദ്രങ്ങളാണ്.
മലയാളത്തിലും ഇംഗ്ലീഷിലും ആരാധനകൾ നടത്തുന്നതോടൊപ്പം സൺഡേ സ്കൂൾ, യുവജനസഖ്യം, സ്ത്രീസമാജം, കുടുംബശുശ്രൂഷ, സംഗീതശുശ്രൂഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ എല്ലാ തലമുറകളെയും സഭയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവ നടത്തിവരുന്നത്.
നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഈ ഇടവകകൾ സഭയുടെ ആപ്തവാക്യമായ “Lighted to Lighten” ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് വിശ്വാസത്തിലും സാക്ഷ്യത്തിലും സേവനത്തിലും മുന്നേറുകയാണ്.
1973-ൽ തെളിയിച്ച വിശ്വാസത്തിന്റെ ചെറിയ ദീപം ഇന്ന് അഞ്ച് സജീവ ഇടവകകളിലൂടെ ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലാകെ പ്രകാശം പരത്തുകയാണ്.
കരോൾടൺ മാർത്തോമ്മാ ചർച്ച്, സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്, സെഹിയോൻ മാർത്തോമാ ചർച്ച്, ക്രോസ് വേ മാർത്തോമാ ചർച്ച് എന്നീ അഞ്ച് ഇടവകകളുടെ സംയുക്ത ശുശ്രൂഷയാണ് ഈ അമ്പത് വർഷത്തെ വളർച്ചയുടെ ഏറ്റവും വലിയ നേട്ടം.
സുവർണജൂബിലി ആഘോഷങ്ങൾ ഭൂതകാലത്തെ അനുസ്മരിക്കുന്ന ചടങ്ങ് മാത്രമല്ല; ദൈവത്തിന്റെ വഴിനടത്തലിനുള്ള നന്ദിപ്രകടനവും, സഭയുടെ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള പുതിയ പ്രതിജ്ഞയുമാണ്.
അഞ്ച് പതിറ്റാണ്ടുകളുടെ വിശ്വാസവും സേവനവും സാക്ഷ്യവഹിച്ച ഡാളസ്–ഫോർട്ട് വർത്ത് മാർത്തോമാ സമൂഹം വരുംകാലത്തും അതേ ആത്മീയ ഊർജത്തോടെ മുന്നേറുമെന്ന പ്രത്യാശയോടെയാണ് ഈ സുവർണജൂബിലി ആഘോഷിക്കുന്നത്.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിന്റെ 38-ാമത് ഇടവക ദിനാഘോഷം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ലളിതമായ ചടങ്ങുകളോടെ നടന്നു.
വികാരി റവ. റെജിൻ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം വൈസ് പ്രസിഡന്റ് അലക്സ് ജോർജിന്റെ പ്രാരംഭ പ്രാർഥനയോടെയാണ് ആരംഭിച്ചത്.
അധ്യക്ഷ പ്രസംഗത്തിൽ ഇടവകയുടെ പൂർവ ഭാരവാഹികളുടെ സേവനങ്ങളെ സ്മരിക്കുകയും ശോഭനമായ ഭാവി ആശംസിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്ത ഏവരെയും വികാരി സ്വാഗതം ചെയ്യുകയും ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭയിലെ വേദപണ്ഡിതനായ റവ. തോമസ് മാത്യു ആയിരുന്നു സമ്മേളനത്തിലെ പ്രധാന പ്രഭാഷകൻ. ഇടവകയ്ക്ക് ജന്മദിനാശംസകൾ നേർന്നു സംസാരിച്ച അദ്ദേഹം, പഴയനിയമത്തിലെ കൂടാരവാസവും ദൈവാലയ നിർമാണവും പരാമർശിച്ചുകൊണ്ട് സന്ദേശം നൽകി.
NRI
ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സുവർണ ജൂബിലി സമാപനാഘോഷം ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പൊതുസമ്മേളനങ്ങളോടും കൂടി നടക്കും.
"Sojourners with Christ - Faith, Hope, Mission' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രത്യേക യോഗങ്ങളും വിശുദ്ധ കുർബാന ശുശ്രൂഷയും നടത്തും.
ജൂലൈ 31 - വൈകുന്നേരം ആറിന് Revival Night യുവജന വിഭാഗങ്ങളായ YFF-ന്റെയും YF-ന്റെയും നേതൃത്വത്തിൽ പ്രത്യേക ആത്മീയ നവീകരണ സമ്മേളനം.
ഓഗസ്റ്റ് ഒന്ന് - വൈകുന്നേരം 5.30 പബ്ലിക് മീറ്റിംഗ് വിശ്വാസികളുടെയും അതിഥികളുടെയും പങ്കാളിത്തത്തോടെ പൊതുസമ്മേളനം.
ഓഗസ്റ്റ് രണ്ട് - രാവിലെ 8.30 Holy Communion & Parish Day വിശുദ്ധ കുർബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം.
സമാപന സമ്മേളനത്തിന് ഹിസ് ഗ്രേസ് ദി മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെട്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
1976-ൽ ആരംഭിച്ച ഇടവകയുടെ 50 വർഷത്തെ വിശ്വാസസാക്ഷ്യത്തിനും ദൈവവിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്ന ആഘോഷത്തിൽ എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കുചേരാൻ അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ഗാർലൻഡിലെ വൺ ഇലവൻ റാഞ്ച് പാർക്കിൽ നടന്നു. ശനിയാഴ്ച രാവിലെ 10.30 മുതൽ ആരംഭിച്ച ചടങ്ങിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഡാളസ് ഫോർട്ട് വർത്തിൽ നിന്നും നിരവധി പ്രവാസികൾ പങ്കെടുത്ത ചടങ്ങിൽ സ്നേഹവിരുന്നും ആവേശകരമായ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
NRI
ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ 2026-ലെ വാർഷിക കൺവൻഷന് ഭക്തിനിർഭരമായ തുടക്കമായി.
വെള്ളിയാഴ്ച രാത്രി ഏഴിന് ഇടവക വികാരി റവ. ഫാ. റെജിന്റെ പ്രാരംഭ പ്രാർഥനയോടെയാണ് കൺവൻഷൻ ചടങ്ങുകൾക്ക് തിരിതെളിഞ്ഞത്. വേദപണ്ഡിതനും മികച്ച കൺവൻഷൻ പ്രാസംഗികനുമായ റവ.ഫാ. റോബിൻ വർഗീസ് ഒന്നാം ദിനത്തിൽ ദൈവവചന പ്രഘോഷണം നടത്തി.
മനുഷ്യജീവിതത്തെ ഏറ്റവും കൂടുതൽ തകർക്കുന്നത് ദാരിദ്ര്യമോ രോഗമോ അല്ല, മറിച്ച് നിരാശയാണ്. ലോകം നൽകുന്ന തുരുത്തികൾ ഒരുനാൾ ശൂന്യമായേക്കാം. എന്നാൽ ഞാൻ നിന്റെ തുരുത്തി ശൂന്യമാകാൻ അനുവദിക്കുകയില്ല എന്ന് അരുളിച്ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിലെ കണ്ണീരിനെയും വേദനകളെയും പ്രത്യാശയാക്കി മാറ്റുമെന്ന് റവ. റോബിൻ വർഗീസ് പറഞ്ഞു.
സെക്രട്ടറി സോജി സ്കറിയ, രാജൻ കുഞ്ഞുചിറയിൽ, കെ. എസ്. മാത്യു, ആനി ജോർജ്, ട്രസ്റ്റിമാരായ രാജു ചാക്കോ, ജിപ്സൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രാരംഭ ദിന യോഗത്തിൽ നിരവധിയാളുകളാണ് പങ്കെടുത്തത്.
വരുംദിനങ്ങളിലെ പരിപാടികൾ:
ശനിയാഴ്ച: വൈകുന്നേരം 6:30ന് കൺവെൻഷൻ യോഗം ആരംഭിക്കും. റവ. റോബിൻ വർഗീസ് വചനശുശ്രൂഷ നിർവഹിക്കും.
ഞായറാഴ്ച: രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിപുലമായ പാരിഷ് ഡേ ആഘോഷങ്ങൾ നടക്കും.
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. റെജിനും സെക്രട്ടറി സോജി സ്കറിയയും അറിയിച്ചു.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ഇടവക 2026 വാർഷിക കൺവൻഷന് വെള്ളിയാഴ്ച ഇടവക വികാരി ഫാ. റെജിന്റെ പ്രാരംഭ പ്രാർഥനയോട് കൂടി തുടക്കം കുറിക്കും.
മാർത്തോമ്മാ സഭയുടെ മികച്ച കൺവൻഷൻ പ്രാസംഗീകനും വേദ പണ്ഡിതനുമായ റവ. റോബിൻ വർഗീസ് ആയിരിക്കും ബൈബിൾ പ്രഭാഷണം നടത്തുന്നത്.
വെള്ളിയാഴ്ച രാത്രി ഏഴിനും ശനിയാഴ്ച വൈകുന്നേരം 6.30നും യോഗം ആരംഭിക്കുമെന്ന് ഇടവക വികാരി ഫാ. റെജിൻ, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിച്ചു.
യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പ്രാർഥനാപൂർവം സംബന്ധിക്കണമെന്നും അറിയിക്കുന്നു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം, വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് പാരിഷ് ഡേ സെലിബ്രേഷനും നടത്തപ്പെടും.
NRI
ഡാളസ്: ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) അന്തരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി ചിറത്തലക്കൽ ഹൗസ് പനങ്ങാവിള സ്വദേശിയാണ് പരേതൻ.
ചെറിയാൻ ഏലിയാസ് - റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ മകനാണ്. ഡാളസിലെ സെന്റ് തോമസ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഭാര്യ: അന്ന ഫിലിപ്പോസ്. സംസ്കാര ശുശ്രൂഷ ജൂലൈ 31ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
NRI
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 21 മുതൽ 23 വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. ഈ വർഷത്തെ കോൺഫറൻസിനോടനുബന്ധിച്ച് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്മോൾ, ഡോ. സൂസൻ തോമസ് (ബഹ്റിൻ) എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഓഗസ്റ്റ് 21 വൈകുന്നേരം ആറിന് ഉദ്ഘാടന സമ്മേളനത്തോടെ കോൺഫറൻസിന് തുടക്കമാകും.
22ന് രാവിലെ പത്തിന് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷം നടക്കും. ഉച്ചയ്ക്ക് രണ്ടിന് സഹോദരന്മാർക്കായി പ്രത്യേക സമ്മേളനവും അതേ സമയം തന്നെ സഹോദരിമാർക്കായി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം ആറിന് മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആത്മീയ യോഗങ്ങൾ നടക്കും. ഓഗസ്റ്റ് 23ന് രാവിലെ ഒമ്പതിന് സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആരാധനാ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് (214) 223-1194, (214) 334-6962, (469) 363-5109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്സൈറ്റായ www.dallascitywide.org സന്ദർശിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.
ഈ അനുഗ്രഹീത ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഡാളസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45) അന്തരിച്ചു.
പൊതുദർശനം തിങ്കളാഴ്ച രാത്രി ഏഴ് മുതൽ എട്ട് വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10.30ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും.
സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ബ്രിജിൽ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
NRI
ഡാളസ്: ഡാളസിലെ ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും നിരവധി ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായും അധികൃതർ വ്യക്തമാക്കി.
മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ കാഷ് അവാർഡുകളും സമ്മാനിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി ചീട്ടുകളി പ്രേമികളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
1999-ൽ ഡെട്രോയിറ്റിൽ ആരംഭിച്ച രാജ്യാന്തര 56 ചീട്ടുകളി ടൂർണമെന്റ് ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധേയമായ സാംസ്കാരിക-സൗഹൃദ വേദികളിലൊന്നായി വളർന്നിരിക്കുകയാണ്.
വിവിധ മലയാളി സംഘടനകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വളർത്തുക, സൗഹൃദം പുതുക്കുകയും ആശയവിനിമയത്തിന് വേദിയൊരുക്കുകയും ചെയ്യുക എന്നിവയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ദേശീയ, സാങ്കേതിക, പ്രാദേശിക കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ www.56international.com എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്.
NRI
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ (സംയുക്ത സുവിശേഷ കൺവൻഷൻ) ഓഗസ്റ്റ് 7, 8, 9 തീയതികളിൽ നടക്കും.
ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കൺവൻഷന് ആതിഥേയത്വം വഹിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.
ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള "Loss & Redemption' (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.
ഡാളസ് ഫോർട്ട്വർത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷൻ ദിവസങ്ങളിൽ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കെഇസിഎഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പ്രസിഡന്റ്: വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ്: റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി: അലക്സ് അലക്സാണ്ടർ, ട്രഷറർ: അലക്സ് പള്ളിവതുക്കൽ, ജോൺ തോമസ്, ലിൻഡ സൈമൺ മാത്യു, റവ.ഫാ. എബ്രഹാം വി. സാംസൺ, റവ.ഫാ. ബിൻസ് ചേത്തലിൽ, റവ.ഫാ. ബൈജു ഈപ്പൻ, റവ.ഫാ. മാർട്ടിൻ ബാബു, റവ.ഫാ. പോൾ സി. തോറ്റക്കാട്ട് എന്നിവരുൾപ്പെടെയുള്ള വിപുലമായ കമ്മിറ്റിയാണ് കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ കൺവൻഷൻ ശുശ്രൂഷകൾ റെഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോമലബാർ ഫൊറോനാ ദേവാലയമായ ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കാൻ വത്തിക്കാനിലെ മതാന്തര സംവാദ ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട് എത്തി.
കർദിനാളിന്റെ സന്ദർശനം ഇടവകയ്ക്കും പ്രവാസി സീറോമലബാർ വിശ്വാസിസമൂഹത്തിനും ചരിത്രപ്രധാനമായ നിമിഷമായി. ഡാളസ് വിമാനത്താവളത്തിലെത്തിയ കർദിനാളിനെ സഭാവിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ വലിയ ജനാവലി ചേർന്ന് സ്വീകരിച്ചു.
ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ വരവേറ്റു. തുടർന്ന് ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കേരളീയ പാരമ്പര്യത്തിന്റെ ഭാഗമായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കർദിനാളിന് ഔദ്യോഗിക സ്വീകരണം നൽകി.
NRI
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം 2026, ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ, DFW എയർപോർട്ട് നോർത്ത്, കോപ്പേൽ ടെസസിൽ വെച്ചു നടത്തുന്നു.
നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും.
ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്തഭർ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയിൽ പങ്കെടുക്കുമെന്ന് നൈനന്റെയും ഐനന്റയും ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ പങ്കാളിത്വത്തിനുവേണ്ടി രജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു.
NRI
ഡാളസ്: തലശേരി ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസിന്റെ (ടെലി-ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസസ് യുഎസ്എ) വിദ്യാർഥികളുടെ ബിരുദദാന സമ്മേളനം ടെക്സസിലെ ഡാളസിൽ നടന്നു.
തലശേരിയിലെ ടെലി-ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസസിന്റെ കീഴിൽ മാസ്റ്റർ ഓഫ് തിയോളജി (M.Th.), ബാച്ചിലർ ഓഫ് തിയോളജി (B.Th.) പ്രോഗ്രാമുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് ടെക്സസിലെ ഡാളസിലുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലാണ് നടന്നത്.
അമേരിക്കയിലുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ബിരുദധാരികൾ അവരുടെ അക്കാദമിക്, ആത്മീയ നേട്ടങ്ങളുടെ ഗംഭീരവും സന്തോഷകരവുമായ ആഘോഷത്തിൽ ബിരുദങ്ങൾ സ്വീകരിക്കാൻ ഒത്തുകൂടി.
വിശുദ്ധ കുർബാനയോടെ ആരംഭിച്ച ചടങ്ങിൽ ടെലി-ആൽഫ സെന്ററിന്റെ മുൻ ചാൻസലർ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വവും ഷിക്കാഗോ സീറോമലബാർ രൂപതയുടെ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ സഹകാർമികത്വവും വഹിച്ചു.
അറിവ്, വിശ്വാസം, സേവനം എന്നിവയിലൂടെ ക്രിസ്തുവിന്റെ പ്രകാശം പകരുവാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമായി ബിരുദധാരികൾ മെഴുകുതിരികൾ വഹിച്ചുകൊണ്ട് പ്രാർഥനാപൂർവം ഘോഷയാത്രയായി പള്ളിയിൽ പ്രവേശിച്ചു.
സുവിശേഷ ശുശ്രൂഷയിൽ യേശുക്രിസ്തുവിന്റെ പാത പിന്തുടർന്ന് അധികാരത്തോടെ പഠിപ്പിക്കാനും സത്യത്തെ പ്രഖ്യാപിക്കാനും യേശു നൽകിയ പ്രബോധനങ്ങളിലൂടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും മാർ ജോർജ് ഞരളക്കാട്ട് തന്റെ പ്രസംഗത്തിൽ ബിരുദധാരികളെ ഉദ്ബോധിപ്പിച്ചു.
വ്യക്തിപരവും ശുശ്രൂഷാപരവുമായ ജീവിതത്തിൽ വിശ്വാസം, അറിവ്, സേവനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് സുവിശേഷത്തിന്റെ ആധികാരിക സാക്ഷികളാകാൻ അദ്ദേഹം നിർദ്ദേശിച്ചു.
വിശുദ്ധ കുർബാനയ്ക്കും ലഘുഭക്ഷണത്തിനും ശേഷം, ബിരുദധാരികൾ ഔദ്യോഗികമായ അക്കാദമിക് ഘോഷയാത്രയായി പാരിഷ് ഹാളിലേക്ക് പ്രവേശിച്ചു. ഗ്രേസ്ലിൻ മനോഹരമായി ആലപിച്ച പ്രാർഥനാഗാനത്തോടെയാണ് ഔദ്യോഗിക ബിരുദദാന ചടങ്ങ് ആരംഭിച്ചത്.
മാസ്റ്റർ ഓഫ് സെറിമണി ശ്രീമതി ക്രിസ്റ്റീന പരിപാടികൾക്ക് സമർത്ഥമായി നേതൃത്വം നൽകി. ബാച്ചിലർ ബിരുദധാരികളിൽ ഒരാളായ എലിസബത്ത് ബോസ് കളമ്പനയിൽ സ്വാഗതവും ഫാ. ജിമ്മി എടക്കുളത്തൂർ അധ്യക്ഷപ്രസംഗവും നടത്തി. തുടർന്ന് വിശിഷ്ടാതിഥികൾ വിളക്ക് കൊളുത്തി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗം നടത്തിയ ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, "നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരിക്കുവിൻ' (1 പത്രോസ് 3:15) എന്ന തിരുവചനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
പഠനത്തിലൂടെ നേടിയ ദൈവശാസ്ത്ര ബോധ്യങ്ങൾ വിശ്വാസ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഭയ്ക്കായി പ്രതിജ്ഞാബദ്ധരായ നേതാക്കളാകുന്നതിനും വിനിയോഗിക്കണമെന്നും അത് കേവലം മറ്റൊരു വിദ്യാഭ്യാസ അനുഭവമായി പരിമിതപ്പെടുത്താതെ ക്രിസ്തുവുമായി ആഴത്തിലുള്ള ബന്ധത്തിനും സഭയെയും സമൂഹത്തെയും കൂടുതൽ സേവിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും പ്രചോദനമാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പരിവർത്തനത്തിന്റെ പ്രതിനിധികളാകാൻ ബിരുദധാരികളോട് ആഹ്വാനം ചെയ്ത അദ്ദേഹം അമേരിക്കയിലും ലോകമെമ്പാടുമുള്ള സഭയ്ക്ക് കൂടുതൽ അല്മായ പ്രേക്ഷിതരെ ആവശ്യമുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
സൗമ്യതയോടും ആത്മവിശ്വാസത്തോടും കൂടി സ്വത്വബോധത്തോടെ മുന്നോട്ട് പോകാനും സുവിശേഷത്തിന്റെ പ്രകാശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലറായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വീഡിയോ സന്ദേശത്തിലൂടെ ബിരുദധാരികളെ അഭിനന്ദിക്കുകയും, ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുകയും ചെയ്തു.
പഠനം വിജയകരമായി പൂർത്തീകരിച്ചവരുടെ കഠിനാധ്വാനം, സ്ഥിരോത്സാഹം, ദൈവശാസ്ത്ര പഠനത്തോടുള്ള പ്രതിബദ്ധത എന്നിവയെ അംഗീകരിച്ചുകൊണ്ട് സിസ്റ്റർ ഡോ. റോസ്ലെറ്റ് വള്ളിപറമ്പിൽ നടത്തിയ ബിരുദദാന പ്രസംഗത്തിനു ശേഷം, ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ബിരുദദാനം നിർവഹിച്ചു.
സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിലെ അഞ്ച് സന്യസ്തർ ഉൾപ്പെടെ ആകെ 29 ബിരുദധാരികൾ ബിരുദം നേടി. ഓരോ ബാച്ചിലെയും ഒന്നാം റാങ്ക് ജേതാക്കളായ ജഗൻ മാനുവൽ (മാസ്റ്റേഴ്സ് 2022-2024), എലിസബത്ത് ബോസ് കളമ്പനയിൽ (ബാച്ചിലേഴ്സ് 2022-2025), സ്മിതമോൾ തോമസ് (ബാച്ചിലേഴ്സ് 2023-2025) എന്നിവരുടെ അക്കാദമിക് മികവിനെ പ്രത്യേകം ആദരിച്ചു.
ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുഎസ്എ-യിലെ 2022-2025 ബാച്ചുകളുടെ കോഓർഡിനേറ്റർ ശ്രീമതി ജെ. ടി. ജസീന്തയെ അനുമോദിച്ചുകൊണ്ട്, വിദ്യാർത്ഥികളെ പഠനത്തിലേക്ക് കൊണ്ടുവരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ജസീന്ത പ്രകടിപ്പിച്ച സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും പ്രത്യേക അവാർഡ് നൽകി.
ബിരുദദാനത്തെ തുടർന്ന് സിസ്റ്റർ ഡോ. റോസ്ലെറ്റ് ചൊല്ലിക്കൊടുത്ത കോൺവൊക്കേഷൻ പ്രതിജ്ഞ ക്രിസ്തീയ മൂല്യങ്ങൾ, ശുശ്രൂഷ, ആജീവനാന്ത പഠനം എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പിച്ചു കൊണ്ട് ബിരുദധാരികൾ ഏറ്റുചൊല്ലി.
സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്റെ സുപ്പീരിയർ ജനറൽ മദർ ലിസ് ഗ്രേസ് എസ്.ഡി, ഷിക്കാഗോ സീറോമലബാർ രൂപതയുടെ എപ്പാർക്കിയൽ ചാൻസലർ റവ. ഡോ. ജോൺസൺ സേവ്യർ, യുഎസ്എയിലെ 2022-2025 ബാച്ചുകളുടെ കോർഡിനേറ്ററും ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മുൻ M.Th. ബിരുദധാരിയുമായ ജെ. ടി. ജസീന്ത എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ബിരുദധാരികളെ പ്രതിനിധീകരിച്ച്, ലീല മറ്റത്തിൽ, റോയ് മാത്യു, സ്മിതമോൾ തോമസ്, മാത്യു കുര്യൻ എന്നിവർ തങ്ങളുടെ വിദ്യാഭ്യാസ യാത്രയെയും ദൈവശാസ്ത്ര രൂപീകരണം തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെയും പ്രതിഫലിപ്പിച്ചുകൊണ്ട് നന്ദിയും അഭിനന്ദനവും നിറഞ്ഞ സന്ദേശങ്ങൾ നൽകി.
NRI
ഡാളസ്: കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പൻ മറ്റത്തു അന്തരിച്ചു. വർഷങ്ങളായി ഡാളസിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പൻ.
സംസ്കാര ശുശ്രൂഷകൾ അടുത്ത ആഴ്ച അമേരിക്കയിലെ ഡാളസിൽ നടക്കും. സംസ്കാര ശുശ്രൂഷകളുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് അറിയിക്കും.
NRI
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "മിഷൻ സംഗമം-2026' ഗാർലൻഡിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ വച്ച് വിജയകരമായി നടന്നു.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടന്ന സമ്മേളനത്തിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ വിവിധ സഭകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള നിരവധി വിശ്വാസികളും പാസ്റ്റേഴ്സും പങ്കെടുത്തു.
അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്.
വിവിധ സുവിശേഷീകരണ മേഖലകളിൽ, ലോകത്ത് പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന 20-ഓളം മിനിസ്ട്രി ലീഡർമാർ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമ്മേളനത്തിൽ അവതരിപ്പിച്ചു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസൺ ത്രീ മത്സരത്തിൽ "ന്യൂയോർക്ക് കിംഗ്സ്', "ഹൂസ് സ്റ്റൺ ബ്രദേർസ്' ഓറഞ്ചിനെ തോല്പിച്ച് വിജയികളായി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ന്യൂയോർക്ക് കിംഗ്സ് തന്നെയായിരുന്നു ജേതാക്കൾ. റോസ് ഹിൽ സീറോമലബാർ ചർച്ച് മൈതാനിയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ നടന്ന മത്സരത്തിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്.
"ഹൂസ്റ്റൺ ബ്രദേർസ് ബ്ലൂ' മൂന്നാം സ്ഥാനം കരസ്ഥമാക്കി. "ഷിക്കാഗോ അരീകര അച്ചായൻസ് ' നാലാം സ്ഥാനവും നേടി. വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കുടുംബസമേതം അബാല വൃദ്ധ ജനങ്ങൾ എത്തിയിരുന്നു.
NRI
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "മിഷൻ സംഗമം-2026' ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) നടക്കും.
അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്നതാണ് മിഷൻ സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
ദീർഘകാലമായി വടക്കേ ഇന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന "മസീഹ് മണ്ഡലി' സഭയുടെ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.
സമീപകാല സർവേ കണക്കുകൾ പ്രകാരം, സഭാസ്ഥാപനം, ചാരിറ്റി, വിവിധ പരിശീലന പരിപാടികൾ, കമ്യൂണിറ്റി സേവനങ്ങൾ തുടങ്ങി വിവിധ സുവിശേഷീകരണ മേഖലകളിലായി നൂറിലധികം വ്യക്തികളോ സംഘടനകളോ ഡാളസിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരുടെ ശുശ്രൂഷകളെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഈ സമ്മേളനം വേദിയൊരുക്കും.
ഈ മിഷൻ പരിപാടിയിൽ ഏവർക്കും പങ്കെടുക്കാമെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മാത്രമായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക.
ഇനിയും രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ഡാളസിൽ നിന്നുള്ളവർക്ക് www.Dallascitywide.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക: തോമസ് മുല്ലയ്ക്കൽ (ചെയർമാൻ): (214) 223-1194, എസ്. പി. ജെയിംസ് (സെക്രട്ടറി): (214) 334-6962.
NRI
ഡാളസ്: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ ജോൺ മാത്യൂസ് (തമ്പിച്ചായൻ - 92) അന്തരിച്ചു.
ഭാര്യ: പരേതയായ ലീലമ്മ. മക്കൾ: ചാർലി, ജീ, സൂസി. സംസ്കാരം പിന്നീട്.
ജോൺ മാത്യൂസിന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു.
NRI
ഡാളസ്: മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പത്മശ്രീ പി. നാരായണക്കുറുപ്പിന്റെ വേർപാടെന്ന് എഎംഡബ്ല്യുഎ പ്രസിഡന്റ് എബി തോമസ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
സാമൂഹികവും രാഷ്ട്രീയവുമായ തിന്മകൾക്കെതിരേ എഴുതി കൂട്ടിയ ധ്വനി കാവ്യങ്ങളായിരുന്നു പരേതൻ രചിച്ച കവിതകളിൽ ഏറെയും. മലയാള ഭാഷയുടെ ഗാംഭീര്യവും പുതുമയും ചേർത്ത അദ്ദേഹത്തിന്റെ രചനാശൈലി മലയാള കവിതയ്ക്ക് വേറിട്ടൊരു ഭാവം നൽകി.
മലയാള ഭാഷാ സ്നേഹികളുടെ മനസുകളിൽ എന്നെന്നും പ്രതിഫലിച്ചു കൊണ്ടിരിക്കുമെന്നും പരേതന്റെ കുടുബാംഗങ്ങളുടെയും ബന്ധുകളുടെയും ദു8ഖത്തിൽ പങ്കുചേരുന്നതായും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അറിയിച്ചു.
NRI
ഡാളസ്: യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ നാമദേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ ചർച്ച്, സെന്റ് തോമസിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ ആറ് വരെ നടക്കും.
26ന് വൈകുന്നേരം 6.30ന് വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊടിയേറ്റും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതായിരിക്കും. ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്.
ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള് ആഘോഷങ്ങള്ക്ക് നിറം പകരുമെന്ന് ദേവാലയ അംഗങ്ങൾ പ്രതികരണം പറഞ്ഞു.
വനിതകൾ മാത്രം നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ ഭംഗിയാക്കേണ്ടത് അവരുടെ അഭിമാനപ്രശ്നം കൂടിയായി കാണുകയും അവരോടൊപ്പം കുബാഗംങ്ങളുടെ പിന്തുണയും ഇടവകാധികാരികളുടെ ആശീർവാദങ്ങളും കൂടുമ്പോൾ അത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി ഇടവകയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെടുക കൂടി ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
NRI
ഡാളസ്: ലാനയുടെ (ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) പ്രതിമാസ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി എട്ടിന് (ഇഎസ്ടി രാത്രി ഒമ്പത്) സൂം വഴി സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നു.
ലോകസാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ മലയാള സാഹിത്യത്തിന് വലിയ തോതിൽ സാധിക്കുന്നുണ്ട്. സമൃദ്ധമായ കൃതി കളിലൂടെയും പരിഭാഷകളിലൂടെയും അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെയും മലയാളത്തിന്റെ കഥകളും കവിതകളും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.
മലയാള സാഹിത്യത്തിന് ലോകസാഹിത്യ വേദിയിൽ അർഹമായ സ്ഥാനം കിട്ടിയിട്ടില്ല എന്നത് മലയാളികളുടെ ദുഃഖത്തിനും അമർഷത്തിനും കാരണമാണ്.
മലയാളസാഹിത്യത്തോടൊപ്പം മറ്റ് ഇന്ത്യൻ ഭാഷകളിലെ സാഹിത്യമോ വിദേശ ഭാഷകളിലെ സാഹിത്യമോ വായിച്ചു ശീലമുള്ളവർക്ക് ഒരു കാര്യത്തിൽ സംശയമില്ല; ലോക സാഹിത്യവേദിയിൽ ഔന്നത്യത്തോടെ നിൽക്കാൻ എല്ലാ അർഹതയും മലയാള സാഹിത്യത്തിനുണ്ട്.
എങ്കിൽ എന്തുകൊണ്ടാണ് മലയാളത്തിന് അർഹമായ ശ്രദ്ധ കിട്ടാതെ പോവുന്നത്? മലയാള സാഹിത്യത്തെ ആഗോള ശ്രദ്ധയിൽ എത്തിക്കാൻ ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയും? ഈ ആലോചനകളാണ് സംവാദത്തിന്റെ ഉള്ളടക്കം.
ഈ സംവാദത്തിൽ പ്രശസ്ത എഴുത്തുകാരൻ, ആകാശവാണി മുൻ ഡയറക്ടർ കെ.എം. നരേന്ദ്രൻ, പ്രശസ്ത എഴുത്തുകാരി ആമി ലക്ഷ്മി എന്നിവർ പങ്കെടുക്കുന്നു. കൂടാതെ അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
എല്ലാ സാഹിത്യ പ്രേമികളെയും ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഒരുക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
സൂം ലിങ്ക്: 812 8142 4696. ലാന പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ: ഷാജു ജോൺ (469 274 6501). കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി - നിർമല ജോസഫ്: 347 204 0062, സാമൂവൽ യോഹന്നാൻ: 214 435 0124.
NRI
ഡാളസ്: തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാളസ് മാർത്തോമ്മാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺ എസ്രാ പുസ്തകം 3:8-13 വാക്യങ്ങളെ മുൻനിർത്തി ഓർമിപ്പിച്ചു.
അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ഐപിഎൽ ഓൺലൈൻ പ്രാർഥനാ യോഗത്തിന്റെ ചൊവ്വാഴ്ച നടന്ന 631-ാമത് സെഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു റവ. എബ്രഹാം വി. സാംസൺ.
നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നും നഷ്ടങ്ങളിൽ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനർനിർമിക്കാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാർഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം, പ്രാർഥനകൾക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകർച്ചകളിൽ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാർഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചൻ കൂട്ടിച്ചേർത്തു
സി.വി. സാമുവൽ സ്വാഗതവും പി.വി. ജോൺ പ്രാരംഭ പ്രാർഥനയും നടത്തി. ലീലമ്മ ഐസക് ബൈബിൾ വായനയ്ക്കും ആൻഡ്രൂസ് അഞ്ചേരി ഭക്തിഗാനാലാപനത്തിനും നേതൃത്വം നൽകി.തുടർന്ന് ജോസഫ് ടി. ജോർജ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
ടി.എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ജേക്കബ് ജോർജിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു. ഷിജു ജോർജ്, ജോസഫ് ടി. ജോർജ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.
ഫോൺ കോൺഫറൻസ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുത്തു.
ഐപിഎല്ലിന്റെ അടുത്ത (632-ാമത്) സെഷൻ ചൊവ്വാഴ്ച നടക്കും. ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത സുവിശേഷകൻ ഇവാ. മോബ്സി കെ. എബ്രഹാം അടുത്ത ആഴ്ച മുഖ്യസന്ദേശം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ് : രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡാല്ലസിലെ പ്രമുഖ ഡോക്ടറായ നരീന്ദർ കുമാർ മോംഗയെ (81) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൺ റെക്ടൽ സർജനും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഇദ്ദേഹം ദശകങ്ങളായി നോർത്ത് ടെക്സാസിൽ പ്രാക്ടീസ് ചെയ്തുവരികയാണ്.
അറസ്റ്റിനെ തുടർന്ന് ടെക്സാസ് മെഡിക്കൽ ബോർഡ് അടിയന്തര യോഗം ചേർന്ന് ഡോക്ടർ മോംഗയുടെ മെഡിക്കൽ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇദ്ദേഹം പ്രാക്ടീസ് തുടരുന്നത് പൊതുജനക്ഷേമത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബോർഡിന്റെ നടപടി.
ശ്രദ്ധിക്കുക: നിലവിൽ ഡോക്ടർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ മാത്രമാണിത്. കോടതിയിൽ കുറ്റം തെളിയുന്നതുവരെ അദ്ദേഹം നിരപരാധിയായി കണക്കാക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളും മെഡിക്കൽ ബോർഡിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.