x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​വ​ക ദി​നം ആ​ഘോ​ഷി​ച്ച് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യം

എബി മക്കപ്പുഴ
Published: July 29, 2026 03:35 PM IST | Updated: July 29, 2026 03:35 PM IST

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ന്‍റെ 38-ാമ​ത് ഇ​ട​വ​ക ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.

വി​കാ​രി റ​വ. റെ​ജി​ൻ രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ജോ​ർ​ജി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഇ​ട​വ​ക​യു​ടെ പൂ​ർ​വ ഭാ​ര​വാ​ഹി​ക​ളു​ടെ സേ​വ​ന​ങ്ങ​ളെ സ്മ​രി​ക്കു​ക​യും ശോ​ഭ​ന​മാ​യ ഭാ​വി ആ​ശം​സി​ച്ചു​കൊ​ണ്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​രെ​യും വി​കാ​രി സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ വേ​ദ​പ​ണ്ഡി​ത​നാ​യ റ​വ. തോ​മ​സ് മാ​ത്യു ആ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ൻ. ഇ​ട​വ​ക​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ച അ​ദ്ദേ​ഹം, പ​ഴ​യ​നി​യ​മ​ത്തി​ലെ കൂ​ടാ​ര​വാ​സ​വും ദൈ​വാ​ല​യ നി​ർ​മാ​ണ​വും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് സ​ന്ദേ​ശം ന​ൽ​കി.

 

K-Rail Survey K-Rail Survey

ആ​ധു​നി​ക ലോ​ക​ത്ത് മ​നോ​ഹ​ര​മാ​യ മ​ന്ദി​ര​ങ്ങ​ൾ ഉ​യ​രു​മ്പോ​ഴും ദുഃ​ഖി​ക്കു​ന്ന​വ​രു​ടെ​യും വേ​ദ​നി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധിച്ചു​വ​രി​ക​യാ​ണെ​ന്നും അ​വ​രു​ടെ വേ​ദ​ന​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന​തെ​ന്നും തോ​മ​സ് അ​ച്ച​ൻ ഓ​ർ​മി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ വ​ച്ച് ഹൈ​സ്‌​കൂ​ൾ, കോ​ളജ്, മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റ​വ. തോ​മ​സ് മാ​ത്യു പ്ലാ​ക്കു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് മു​തി​ർ​ന്ന അം​ഗ​മാ​യ സാ​റാ​മ്മ ജേ​ക്ക​ബി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

 

K-Rail Survey

ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച "ബെ​സ്റ്റ് പാ​രീ​ഷ്' അ​വാ​ർ​ഡ് ട്ര​സ്റ്റി ജോ​ൺ മാ​ത്യു, സെ​ക്ര​ട്ട​റി സോ​ജി സ്‌​ക​റി​യ എ​ന്നി​വ​ർ തോ​മ​സ് അ​ച്ച​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

ക്രി​സ്റ്റീ​ന രാ​ജു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൻ ഫി​ൽ മാ​ത്യു​വി​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്കും റ​വ. തോ​മ​സ് മാ​ത്യു​വിന്‍റെ ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം സ​മ്മേ​ള​നം സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Tags : StPaulsMarThomaChurch ParishDay Dallas

Recent News

Corehub Up