x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘാ​ട​ക മി​ക​വു​മാ​യി സ​ണ്ണി ക​ല്ലൂ​പ്പാ​റ; ഫോ​മാ എ​മ്പ​യ​ർ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ജ​ന​വി​ധി തേ​ടു​ന്നു

എൻആർഐ ഡെസ്ക്
Published: July 29, 2026 01:03 PM IST | Updated: July 29, 2026 01:05 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ര്‍​ക്ക്: ഫോ​മാ എ​മ്പ​യ​ര്‍ റീ​ജി​യ​ണി​ന്‍റെ റീ​ജീ​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സ​ണ്ണി ക​ല്ലൂ​പ്പാ​റ (സ​ണ്ണി പി. ​നൈ​നാ​ന്‍) മ​ത്സ​രി​ക്കു​ന്നു. "വോ​ട്ട് ഫോ​ര്‍ ചേ​യ്ഞ്ച്' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സം​ഘാ​ട​ന മി​ക​വി​ന്‍റെ സു​താ​ര്യ​ത​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം ജ​ന​വി​ധി തേ​ടു​ന്ന​ത്.

സേ​വ​ന​രം​ഗ​ത്തും ക​ലാ-​സാം​സ്‌​കാ​രി​ക-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സ​ണ്ണി ക​ല്ലൂ​പ്പാ​റ, ഫോ​മാ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യി ര​ണ്ടു​ത​വ​ണ​യും എ​മ്പ​യ​ര്‍ റീ​ജി​യ​ണ്‍ ട്ര​ഷ​റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് റോ​ക്ക്‌​ലാ​ന്‍​ഡ് കൗ​ണ്ടി​യു​ടെ (MARC) പ്ര​സി​ഡ​ന്‍റാ​ണ് അ​ദ്ദേ​ഹം. "ഫോ​മ​യ്ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ൻ​പും തെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്. സം​ഘ​ട​ന​യ്ക്കാ​യി ഇ​തു​വ​രെ ചെ​യ്യാ​ന്‍ സാ​ധി​ച്ച എ​ളി​യ സേ​വ​ന​ങ്ങ​ളെ വി​ല​യി​രു​ത്തി​യാ​ണ് നി​ങ്ങ​ളു​ടെ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തെ​ന്ന് സ​ണ്ണി ക​ല്ലൂ​പ്പാ​റ വ്യ​ക്ത​മാ​ക്കി.

K-Rail Survey

അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​യ ഫോ​മാ​യു​ടെ മു​ൻ​കാ​ല ക​ൺ​വ​ൻ​ഷ​നു​ക​ളി​ലെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഷി​ക്കാ​ഗോ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ നാ​ട​ക മ​ത്സ​ര ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ഉ​ൾ​പ്പെ​ടെ നാ​ല് ക​മ്മി​റ്റി​ക​ളി​ലും ഫി​ലാ​ഡ​ല്‍​ഫി​യ ക​ണ്‍​വ​ന്‍​ഷ​നി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

അ​ഭി​നേ​താ​വ് കൂ​ടി​യാ​യ സ​ണ്ണി ക​ല്ലൂ​പ്പാ​റ, ഫോ​മാ ഫ്ലോ​റി​ഡ ക​ണ്‍​വ​ന്‍​ഷ​നി​ലെ നാ​ട​ക മ​ത്സ​ര​ത്തി​ൽ "ആ​രും പ​റ​യാ​ത്ത ക​ഥ' എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ മാ​നു​ഷി നാ​ട​കോ​ത്സ​വ​ത്തി​ല്‍ "വ്യു​വേ​ഴ്‌​സ് ചോ​യ്‌​സ് ബെ​സ്റ്റ് ആ​ക്റ്റ​റാ​യും', വെ​സ്റ്റ്ചെ​സ്റ്റ​റി​ലെ യൂ​ണി​ഫെ​സ്റ്റ് 91-ൽ ​ക​ലാ​പ്ര​തി​ഭ​യാ​യും, വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ന​ട​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം​ഫെ​സ്റ്റി​ൽ മി​ക​ച്ച ന​ട​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​ത്മീ​യ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യ അ​ദ്ദേ​ഹം, ന്യൂ​യോ​ര്‍​ക്ക് സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് (യോ​ങ്കേ​ഴ്‌​സ്) യു​വ​ജ​ന സ​ഖ്യം സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, നോ​ര്‍​ത്ത് ഈ​സ്റ്റ് റീ​ജ​ണ​ല്‍ സെ​ക്ര​ട്ട​റി, നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ ട്ര​ഷ​റ​ര്‍, ഭ​ദ്രാ​സ​ന അ​സം​ബ്ലി മെ​മ്പ​ര്‍, നോ​ര്‍​ത്ത് അ​മേ​രി​ക്ക-​യൂ​റോ​പ്പ് അ​സം​ബ്ലി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Tags : SunnyKallooppara FOMAA EmpireRegion Election NRINews

Recent News

Corehub Up