x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ​യി​ൽ ട്രെ​യി​നും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പി.​പി. ചെ​റി​യാ​ൻ
Published: November 13, 2026 04:24 PM IST | Updated: November 13, 2026 04:24 PM IST

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യ്ക്കു സ​മീ​പം വെ​സ്റ്റേ​ൺ സ്പ്രിം​ഗ്സി​ൽ ആം​ട്രാ​ക് ട്രെ​യി​ൻ കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ്ല​സ​ന്‍റ്ഡെ​യ്ൽ സ്കൂ​ൾ ഡി​സ്ട്രി​ക്ട് 107-ലെ ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​ർ ലോ​യോ​ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലാണ്.

വെ​സ്റ്റേ​ൺ സ്പ്രിം​ഗ്സി​ലെ വു​ൾ​ഫ് റോ​ഡ് റെ​യി​ൽ​വേ ക്രോ​സിംഗി​ൽ​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ട്രെ​യി​ൻ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.

റെ​യി​ൽ​വേ ക്രോ​സിംഗി​ലെ ഗേ​റ്റു​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും അ​പ​ക​ട​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : TrainCarCollision Chicago SchoolChildren USNews

Recent News

Corehub Up