x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി​എ കു​വെെ​റ്റ് സം​ഘ​ടി​പ്പി​ച്ച "കൗ​തു​ക യാ​ത്ര' ഫാ​ക്‌​ട​റി സ​ന്ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി

വെബ്ഡെസ്ക്
Published: November 13, 2026 03:23 PM IST | Updated: November 13, 2026 03:23 PM IST

കെ​ഡി​സി​ഒ​ഡ​ബ്ല്യു ഐ​സ്‌​ക്രീം ഫാ​ക്ട​റി സ​ന്ദ​ർ​ശിക്കുന്ന കുട്ടികൾ

കു​വൈ​റ്റ് സി​റ്റി: മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എം​സി​എ കു​വെെ​റ്റ്) കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന​യാ​ത്ര​യാ​യ കൗ​തു​ക യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ലെ പ്ര​മു​ഖ ഐ​സ്‌​ക്രീം നി​ർ​മാ​താ​ക്ക​ളാ​യ കെ​ഡി​സി​ഒ​ഡ​ബ്ല്യു ഐ​സ്‌​ക്രീം ഫാ​ക്ട​റി സ​ന്ദ​ർ​ശി​ച്ചു.

എം​സി​എ കു​വെെ​റ്റി​ന്‍റെ അ​ബ്ബാ​സി​യ, അ​ഹ​മ്മ​ദി, സ​ൽ​മി​യ, സി​റ്റി എ​ന്നീ നാ​ല് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നാ​യി അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന 80-ല​ധി​കം കു​ട്ടി​ക​ൾ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

ഐ​സ്‌​ക്രീം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​ക്രി​യ നേ​രി​ൽ ക​ണ്ടു​മ​ന​സി​ലാ​ക്കാ​നും ഉ​ത്പാ​ദ​ന​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​നും കു​ട്ടി​ക​ൾ​ക്ക് സ​ന്ദ​ർ​ശ​നം മി​ക​ച്ച അ​വ​സ​ര​മാ​യി.

 

K-Rail Survey K-Rail Survey K-Rail Survey

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​നി​ൽ ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ എം​സി​എ കു​വെെ​റ്റ് പ്ര​സി​ഡ​ന്‍റ് എ​ബി പാ​ല​മൂ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ലു ഷാ​ജി, ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം ജോ​ജി വെ​ള്ള​പ്പ​ള്ളി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് പി. ​ജോ​ൺ, ബി​ന്ദു മ​നോ​ജ്, അ​നീ​ഷ് കെ. ​സൈ​മ​ൺ, ശാ​ന്തി ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളി​ൽ വി​ജ്ഞാ​ന​വും അ​ന്വേ​ഷ​ണ​ത്വ​ര​യും വ​ള​ർ​ത്തു​ന്ന​തി​നും പ​ഠ​ന​ത്തെ കൂ​ടു​ത​ൽ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് എം​സി​എ കു​വെെ​റ്റ് കൗ​തു​ക യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

ക്ലാ​സ് മു​റി​ക​ളി​ലെ പ​ഠ​ന​ത്തി​ന​പ്പു​റം നേ​രി​ട്ടു​ള്ള അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​റി​വ് നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ ഈ ​സ​ന്ദ​ർ​ശ​നം കു​ട്ടി​ക​ൾ​ക്ക് പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ളും ഓ​ർ​മ​ക​ളും സ​മ്മാ​നി​ച്ചു.

കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നും വി​ജ്ഞാ​ന​പ​ര​മാ​യ വ​ള​ർ​ച്ച​യ്ക്കും സ​ഹാ​യ​ക​മാ​യ ഇ​ത്ത​രം വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എം​സി​എ കു​വെെ​റ്റ് അ​റി​യി​ച്ചു.

Tags : MCAKuwait KauthukaYathra FactoryVisit EducationalVisit

Recent News

Corehub Up