x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ കു​ട്ടി​വി​ശു​ദ്ധ​രു​ടെ പ​രേ​ഡും ഹോ​ളി​വി​ൻ ആ​ഘോ​ഷ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു

ജോസ് മാ​ളേ​യ്ക്ക​ൽ
Published: November 13, 2026 05:51 PM IST | Updated: November 13, 2026 05:51 PM IST

ഹോ​ളി​വി​ൻ ആ​ഘോ​ഷ​ത്തിൽ നിന്ന്

ഫി​ല​ഡ​ൽ​ഫി​യ: സ്വ​ർ​ഗ​ത്തി​ലെ വി​ശു​ദ്ധ​രെ അ​നു​സ്മ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ മ​ധ്യ​സ്ഥം തേ​ടി പ്രാ​ർ​ഥി​ക്കു​ന്ന​തി​നും വേ​ണ്ടി തി​രു​സ​ഭ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന സ​ക​ല വി​ശു​ദ്ധ​രു​ടേ​യും തി​രു​നാ​ളും ഹാ​ലോ​വീ​ന്‍റെ ക്രൈ​സ്ത​വ വേ​ർ​ഷ​നാ​യ ഹോ​ളി​വി​നും സം​യു​ക്ത​മാ​യി സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ആ​ഘോ​ഷി​ച്ചു.

ഇ​ട​വ​ക​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ഒന്നിന് ദി​വ്യ​ബ​ലി​ക്കു മു​മ്പാ​യി ക്ര​മീ​ക​രി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ​രു​ടെ പ​രേ​ഡ് മി​ക​വു​റ്റ​താ​യി​രു​ന്നു. വി​ശു​ദ്ധ​വേ​ഷ​മി​ട്ട ‘കു​ട്ടി​പ്പ​ട്ടാ​ളം’ വി​ശു​ദ്ധ​പാ​ത തീ​ർ​ത്ത് സ്വ​ർ​ഗ​ത്തി​ലെ പു​ണ്യാ​ത്മാ​ക്ക​ൾ​ക്കു വ​ര​വേ​ൽ​പ്പു ന​ൽ​കി.

ദി​വ്യ​ബ​ലി​ക്കു​മു​മ്പ് പ്രീ​കെ മു​ത​ൽ 12 വ​രെ​യു​ള്ള സ​ൺ​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ത​ങ്ങ​ൾ​ക്കേ​റ്റം ഇ​ഷ്ട​പ്പെ​ട്ട വി​ശു​ദ്ധ​രു​ടെ വേ​ഷ​മ​ണി​ഞ്ഞ് ദി​വ്യ​ബ​ലി​യി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​ത് കാ​ണി​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

സീ​റോ​മ​ല​ബാ​ർ​പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് പാ​സ്റ്റ​ർ റ​വ. ഫാ. ​മാ​ത്യു പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി അ​ർ​പ്പി​ക്ക​പ്പെ​ട്ട ദി​വ്യ​ബ​ലി​യി​ൽ എ​ല്ലാ വി​ശു​ദ്ധ​രെ​യും സ്വ​ർ​ഗീ​യ​മ​ധ്യ​സ്ഥ​രെ​യും അ​നു​സ്മ​രി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ഥന​ക​ൾ ന​ട​ത്തി.

ദൈ​വ​ഹി​ത​ത്തി​ന​നു​സൃ​ത​മാ​യി വി​ശു​ദ്ധി​യി​ൽ ജീ​വി​ച്ച് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും ആ​തു​ര​ശു​ശ്രൂ​ഷ​ക്കു​മാ​യി സ്വ​ജീ​വി​തം മാ​റ്റി​വ​ച്ച വി​ശു​ദ്ധ​രു​ടെ ജീ​വി​ത​മാ​തൃ​ക യു​വ​ത​ല​മു​റ​ക്കു പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്ന് ദി​വ്യ​ബ​ലി​മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ലൂ​ടെ ഫാ. ​മാ​ത്യു പ​ള്ളി​വാ​തു​ക്ക​ൽ യു​വ​ജ​ന​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ച്ചു.

എ​ല്ലാ​വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ 31നു ​കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ്രേ​താ​ത്മാ​ക്ക​ളു​ടെ ഭ​യ​പ്പെ​ടു​ത്തു​ന്ന സാ​ത്താ​നി​ക വേ​ഷ​ങ്ങ​ൾ ധ​രി​ക്കു​ന്ന ഹാ​ലോ​വീ​ൻ വി​പ​ണ​ന സം​സ്കാ​ര​ത്തി​നു പ​ക​ര​മാ​യി വി​ശു​ദ്ധ​രു​ടെ വേ​ഷ​ങ്ങ​ൾ ധ​രി​ച്ചു​കൊ​ണ്ട് വെ​ളി​ച്ച​ത്തി​ന്‍റെയും വി​ശു​ദ്ധി​യു​ടെ​യും സ​ന്ദേ​ശം ന​ൽ​കു​ന്ന ഹോ​ളി​വി​നും ആ​ൾ സെ​യി​ന്‍റ്സ് ഡേ​യോ​ടൊ​പ്പം ആ​ഘോ​ഷി​ച്ചു.

തി​ന്മ​യു​ടെ മേ​ൽ ന​ന്മ​യും ഇ​രു​ട്ടി​ന്‍റെ​മേ​ൽ വെ​ളി​ച്ച​വും നേ​ടി​യ വി​ജ​യം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് ഹാ​ലോ​വീ​ൻ സാ​യാ​ഹ്ന​ത്തെ പ്ര​കാ​ശ​ത്താ​ലും പ്രാ​ർ​ഥ​ന​യാ​ലും ധ​ന്യ​മാ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ആ​ത്മീ​യ​മു​ന്നേ​റ്റ​വും സ്നേ​ഹ​കൂ​ട്ടാ​യ്മ​യു​മാ​ണു ഹോ​ളി​വി​ൻ.

സ​ക​ല​വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളാ​യി ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ ന​വം​ബ​ർ ഒ​ന്ന് ആ​ഘോ​ഷി​ക്കു​മ്പോ​ൾ അ​തി​നോ​ടു​ചേ​ർ​ന്ന് ഫി​ലാ​ഡ​ൽ​ഫി​യ സെന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യം വി​ശു​ദ്ധ​രു​ടെ ജീ​വി​ത​മാ​തൃ​ക വി​ശ്വാ​സ​പ​രി​ശീ​ല​ന കു​ട്ടി​ക​ൾ​ക്കു കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാ​യി ഹോ​ളി​വി​ൻ ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

പൈ​ശാ​ചി​ക​വേ​ഷ​ങ്ങ​ള​ണി​ഞ്ഞു, വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി ന​ട​ത്തു​ന്ന ഹാ​ലോ​വീ​ൻ വി​പ​ണ​ന സം​സ്കാ​ര​ത്തി​നൊ​രു നൂ​ത​ന മാ​തൃ​ക​യാ​ണു ഹോ​ളി​വി​ൻ. നാ​മെ​ല്ലാം വി​ശു​ദ്ധ​രാ​കാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​ർ ത​ന്നെ, വി​ശു​ദ്ധി​യി​ൽ ജീ​വി​ക്ക​ണ​മെ​ന്നു മാ​ത്രം. ദൈ​വ​ഹി​ത​ത്തി​ന​നു​സൃ​ത​മാ​യി കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന ഏ​തൊ​രു വി​ശ്വാ​സി​ക്കും വി​ശു​ദ്ധ പ​ദ​വി​ക്ക് അ​ർ​ഹ​ത​യു​ണ്ട്.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

അ​തി​നു​ള്ള കൃ​പാ​വ​രം മാ​മ്മോ​ദീ​സാ​യി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും ല​ഭി​ച്ചി​ട്ടു​ണ്ട്. മി​ല്ലേ​നി​യ​ൽ സെ​യിന്‍റ് കാ​ർ​ലോ അ​ക്യു​ത്തി​സ്, വി​ശു​ദ്ധ​രാ​യ അ​ൽ​ഫോ​ൻ​സ, ചാ​വ​റ, എ​വു​പ്രാ​സ്യാ​മ്മ, മ​റി​യം ത്രേ​സ്യ, മ​ദ​ർ തെ​രേ​സാ, കൊ​ച്ചു​ത്രേ​സ്യ, സെന്‍റ് ​മേ​രി, സെന്‍റ് ​ജോ​സ​ഫ്, സെന്‍റ് ​ആന്‍റ​ണി ഓ​ഫ് പാ​ദു​വ, ഫി​ലാ​ഡ​ൽ​ഫി​യാ വി​ശു​ദ്ധ​ർ സെ. ​ജോ​ൺ ന്യൂ​മാ​ൻ, സെ. ​കാ​ത​റൈ​ൻ ഡ്ര​ക്സ​ൽ തു​ട​ങ്ങി അ​നേ​കം വി​ശു​ദ്ധാ​ത്മാ​ക്ക​ൾ മാ​ലാ​ഖ​മാ​രാ​ൽ അ​നു​ഗ​ത​രാ​യി ഇ​ട​വ​ക വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ മി​ന്നി​മ​റ​ഞ്ഞു​പോ​യ​പ്പോ​ൾ അ​തൊ​രു സ്വ​ർ​ഗീ​യ​അ​നു​ഭൂ​തി​യാ​യി.

ഹോ​ളി​വി​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഹൈ​ലൈ​റ്റ് എ​ന്നു​പ​റ​യു​ന്ന​ത് ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന വി​നോ​ദ​വും, വി​ജ്ഞാ​ന​വും കോ​ർ​ത്തി​ണ​ക്കി​യ പ​രി​പാ​ടി​ക​ളാ​യി​രു​ന്നു. സ​ൺ​ഡേ​സ്കൂ​ളി​ലെ പ്രീ-​കെ മു​ത​ൽ 12 വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​കാ​രും അ​വ​രു​ടെ ഇ​ഷ്ട സെ​യി​ന്‍റിനെ ആ​ധാ​ര​മാ​ക്കി മ​ത്സ​രറൗണ്ട്/​മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്ത ബ​ഹു​വ​ർ​ണ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​മെ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ച്ചു.

കൊ​ച്ചു​ത്രേ​സ്യാ പു​ണ്യ​വ​തി​യെ ആ​സ്പ​ദ​മാ​ക്കി നാ​ലാം ക്ലാ​സു​കാ​ർ ചെ​യ്ത പോ​സ്റ്റ​ർ ഒ​ന്നാം സ്ഥാ​ന​വും പ്ര​ധാ​ന​മാ​ലാ​ഖ​മാ​രെ​ക്കു​റി​ച്ചു​ള്ള കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ കു​ട്ടി​ക​ളു​ടെ പോ​സ്റ്റ​ർ ര​ണ്ടാം സ്ഥാ​ന​വും മൂ​ന്നാം ക്ലാ​സു​കാ​രു​ടെ സെന്‍റ് ​മേ​രി പോ​സ്റ്റ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ അ​നേ​കം ഗെ​യിം സ്റ്റേ​ഷ​നു​ക​ളും കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യി​രു​ന്നു.

വി​ശു​ദ്ധ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം ഉ​ണ​ർ​ത്തു​ന്ന​തി​ന് ഈ ​പ​രി​പാ​ടി സ​ഹാ​യി​ച്ചു. സ​ൺ​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ലീ​നാ ജോ​സ​ഫ്, ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ സി​സ്റ്റ​ർ അ​ൽ​ഫോ​ൺ​സ്, മ​ഞ്ജു ചാ​ക്കോ, സിഎംഎ​ൽ ഓ​ഫീ​സേ​ഴ്സ്, മ​താ​ധ്യാ​പ​ക​ർ, പിടിഎ ​ഭാ​ര​വാ​ഹി​ക​ൾ, കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി​ച്ച​ൻ ചെമ്പ്ലായി​ൽ, ജോ​ബി കൊ​ച്ചു​മു​ട്ടം, ജി​തി​ൻ ക​രു​മ​ത്തി, ജ​റി കു​രു​വി​ള, റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ എ​ന്നി​വ​ർ സെ​യി​ന്‍റ്സ് പ​രേ​ഡും ഹോ​ളി​വി​ൻ ആ​ഘോ​ഷ​ങ്ങ​ളും ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ സ​ഹാ​യി​ക​ളാ​യി.

Tags : AllSaintsDay Philadelphia Holyween Celebration USA

Recent News

Corehub Up