x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ന​ഗ​ർ സെ​ന്‍റ് ചാ​വ​റ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം

എൻആർഐ ഡെസ്ക്
Published: November 13, 2026 01:25 PM IST | Updated: November 13, 2026 01:25 PM IST

വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ചൻ

ഹ​രി​ന​ഗ​ർ: വ​ട​ക്കി​ന്‍റെ മാ​ന്നാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രി​ന​ഗ​ർ സെ​ന്‍റ് ചാ​വ​റ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 13 മു​ത​ൽ 23 വ​രെ ആ​ഘോ​ഷി​ക്കു​ന്നു.

13ന് ​കൊ​ടി​യേ​റ്റ​ത്തോ​ടു​കൂ​ടി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് ഒ​ൻ​പ​ത് ദി​വ​സ​ത്തെ ന​വ​നാ​ൾ പ്രാ​ർഥ​ന​യോ​ടൊ​പ്പം വി​വി​ധ ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക നൊ​വേ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

22ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പരേതരായ വി​ശ്വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന 23ന് അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ത്തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കും.

Tags : Feast StKuriakoseElias ChavaraChurch HariNagar NewDelhi

Recent News

Corehub Up