പ്രതീകാത്മക ചിത്രം
ബെര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന സൈബര്‍ ആക്രമണങ്ങള്‍ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 12 യൂറോപ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളാണ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്.
ഫ്രാന്‍സിലാണ് ഏറ്റവുമധികം സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആക്രമിക്കപ്പെട്ടത്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ, സാധാരണക്കാരുടെ വീടുകളിലെ സ്മാര്‍ട്ട് ഗൃഹോപകരണങ്ങളും സൈബര്‍ ആക്രമികളുടെ അടുത്ത ലക്ഷ്യമായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് സൈബറിടത്തില്‍ നിന്ന് ഗുരുതരമായ മുന്നറിയിപ്പ് എത്തിയിരിക്കുന്നു.
സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ നിലച്ചു
കഴിഞ്ഞ രണ്ട് മാസങ്ങളായി യൂറോപ്പില്‍ നടന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ സര്‍ക്കാരുകളെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
സൂപ്പര്‍മാര്‍ക്കറ്റുകളിലെ കൂളിംഗ് സിസ്റ്റങ്ങളും ഫ്രിഡ്ജുകളും പൂര്‍ണമായും ഹാക്കര്‍മാരുടെ നിയന്ത്രണത്തിലായതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്.
ഗൃഹോപകരണങ്ങളും അപകടത്തില്‍
സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പിന്നാലെ വീടുകളിലെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് ഗൃഹോപകരണങ്ങളും ഭാവിയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന് സൈബര്‍ സുരക്ഷാ ഏജന്‍സി അധികൃതർ അറിയിച്ചു.
സുരക്ഷാ തയാറെടുപ്പുകളിലെ വീഴ്ച
വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ യൂറോപ്പ് ഇപ്പോഴും ദുര്‍ബലമാണെന്ന ആശങ്ക ശക്തമാണ്.
സൈബര്‍ സെക്യൂരിറ്റി എന്നത് ചെലവ് കുറഞ്ഞ ഒരു കാര്യമല്ലെന്നും ആവശ്യത്തിന് ഫണ്ടും തയാറെടുപ്പുകളും നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിലെ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തണമെന്നും സൈബറിടം കൂടുതല്‍ സുരക്ഷിതമാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.
യൂറോപ്പില്‍ താമസിക്കുന്ന പ്രവാസികളും സാധാരണക്കാരും തങ്ങളുടെ സ്മാര്‍ട്ട് ഉപകരണങ്ങളുടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെയും സുരക്ഷ കര്‍ശനമാക്കേണ്ടതിന്റെ ഗൗരവമാണ് ഈ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.
Tags : Cyberattack Hackers SmartHomeAppliances Refrigerators