x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭോ​പ്പാ​ലി​നെ വി​സ്മ​യി​പ്പി​ച്ച കേ​ര​ള ഫെ​സ്റ്റ്; സു​രേ​ഷ് ഗോ​പി ഉദ്ഘാടനം ചെയ്തു

എൻആർഐ ഡെസ്ക്
Published: November 13, 2026 10:27 AM IST | Updated: November 13, 2026 10:27 AM IST

സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

ഭോ​പ്പാ​ൽ: യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (യു​എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ഫെ​സ്റ്റ് 26 കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കേ​ര​ളീ​യ ക​ലാ-​സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മ​ധ്യ​പ്ര​ദേ​ശ് നി​യ​മസ​ഭ സ്പീ​ക്ക​ർ ​ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ, സെ​ക്ര​ട്ട​റി ലേ​ബ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് ര​ഘു​രാ​ജ​ൻ രാ​ജേ​ന്ദ്ര​ൻ​ മാ​നേ​ജ​ർ, ​ഭ​ര​ത് കു​മാ​ർ മി​ശ്ര ജ​ന​റ​ൽ മാ​നേ​ജ​ർ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ.

​ന​വ​നീ​ത് മേ​ത്ത ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ, സി. ​സ​ര​സ്വ​തി ​ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ന​ബാ​ർ​ഡ്, ​ന​മ​ൻ അ​ഗ​ർ​വാ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, സ്വ​ദേ​ശ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള ഫെ​സ്റ്റിന് ​മു​ന്നോ​ടി​യാ​യി ​ഭോ​പ്പാ​ലി​ൽ ന​ട​ത്തി​യ പു​ലി​ക​ളി റോ​ഡ് ഷോ ​ന​ഗ​ര​വാ​സി​ക​ളെ വി​സ്മ​യി​പ്പി​ച്ചു. തൃശൂ​രി​ൽ​നി​ന്ന് എ​ത്തി​യ പു​ലി​ക​ളി ക​ലാ​കാ​ര​ന്മാ​രു​ടെ ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​നം ഭോ​പ്പാ​ൽ ന​ഗ​ര​ത്തി​ന് വേ​റി​ട്ടൊ​രു ദൃ​ശ്യ​വി​രു​ന്നാ​യി മാ​റി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യും പാ​ര​മ്പ​ര്യ​വും ക​ലാ​സാം​സ്കാ​രി​ക പൈ​തൃ​ക​വും മ​ധ്യ​പ്ര​ദേ​ശിന്‍റെ മ​ണ്ണി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ഫെ​സ്റ്റ് 2026 ഭോ​പ്പാ​ലി​ൽ വ​ലി​യ ജ​ന​ശ്ര​ദ്ധ​യാ​ണ് നേ​ടു​ന്ന​ത്.​

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന 36 ഓ​ളം ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും രു​ചി​യും ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി ഭോ​പ്പാ​ൽ നി​വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു.

ഇ​തി​നു​പു​റ​മെ, കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ത്തി​യ അ​റു​പ​തോ​ളം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ന്യം​നി​ന്നു​പോ​കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും നാ​ട​ൻ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ക​ലാ​പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും ഭ​ക്ഷ​ണ​വൈ​വി​ധ്യ​വും മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​യാ​ണ് കേ​ര​ള ഫെ​സ്റ്റ് 2026 മാ​റു​ന്ന​ത്.

Tags : KeralaFest Bhopal SureshGopi Celebration NRINews

Recent News

Corehub Up