ഭോപ്പാൽ: യുണൈറ്റഡ് മലയാളി അസോസിയേഷൻ (യുഎംഎ) സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റ് 26 കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇതോടെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കേരളീയ കലാ-സാംസ്കാരിക മഹോത്സവത്തിന് തുടക്കമായി.
ഉദ്ഘാടനച്ചടങ്ങിൽ മധ്യപ്രദേശ് നിയമസഭ സ്പീക്കർ നരേന്ദ്ര സിംഗ് തോമർ, സെക്രട്ടറി ലേബർ ഡിപ്പാർട്മെന്റ് രഘുരാജൻ രാജേന്ദ്രൻ മാനേജർ, ഭരത് കുമാർ മിശ്ര ജനറൽ മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
നവനീത് മേത്ത ചീഫ് ജനറൽ മാനേജർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സി. സരസ്വതി ചീഫ് ജനറൽ മാനേജർ നബാർഡ്, നമൻ അഗർവാൾ മാനേജിംഗ് ഡയറക്ടർ, സ്വദേശ് ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങിയവർ പങ്കെടുത്തു.
കേരള ഫെസ്റ്റിന് മുന്നോടിയായി ഭോപ്പാലിൽ നടത്തിയ പുലികളി റോഡ് ഷോ നഗരവാസികളെ വിസ്മയിപ്പിച്ചു. തൃശൂരിൽനിന്ന് എത്തിയ പുലികളി കലാകാരന്മാരുടെ ആവേശകരമായ പ്രകടനം ഭോപ്പാൽ നഗരത്തിന് വേറിട്ടൊരു ദൃശ്യവിരുന്നായി മാറി.