x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാർജയിൽ ശമ്പളമില്ലാതെ ദുരിതത്തിലായ മലയാളി യുവതിക്ക് ഒടുവിൽ ആശ്വാസം; തുണയായത് എം.വി. ഗോ​വി​ന്ദ​ൻ

എൻആർഐ ഡെസ്ക്
Published: November 12, 2026 05:52 PM IST | Updated: November 12, 2026 05:52 PM IST

നി​ഷ രാ​ജ​ന് സ​ലാം പാ​പ്പി​നി​ശേ​രി രേഖകൾ കെെമാറുന്നു

ഷാ​ർ​ജ: അ​ഞ്ചു​മാ​സ​ത്തോ​ളം ശ​മ്പ​ള കു​ടി​ശിക ന​ൽ​കാ​തെ ക​മ്പ​നി അ​ധി​കൃ​ത​ർ പ്ര​യാ​സ​ത്തി​ലാ​ക്കി​യ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കു​റു​മാ​ത്തൂ​ർ പൊ​ക്കു​ണ്ട് സ്വ​ദേ​ശി​നി നി​ഷ രാ​ജ​ന് ശ​മ്പ​ള കു​ടിശി​ക​യും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചു.

​സി​പി​എം ​സംസ്ഥാന സെ​ക്ര​ട്ട​റി​യും മു​ൻ എംഎ​ൽഎയുമായ എം.വി. ഗോ​വി​ന്ദ​ന്‍റെ ഇ​ട​പെ​ട​ലാണ് നി​ഷ രാ​ജ​ന് തുണയായത്. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ബ്യൂ​ട്ടീ​ഷ്യ​നാ​യ നി​ഷ രാ​ജ​ൻ ഷാ​ർ​ജ​യി​ൽ എ​ത്തി​യ​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഷാ​ർ​ജ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്യൂ​ട്ടി സ​ലൂ​ണാ​ണ് ശ​മ്പ​ളം ന​ൽ​കാ​തെ നി​ഷയെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

നി​ഷ​യു​ടെ ഭാ​ഗ​ത്തു നി​ന്നും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രാ​തി ത​ള്ളു​ക​യും കു​ടി​ശിക ന​ൽ​കാ​തെ വി​സ കാ​ൻ​സ​ൽ ചെ​യ്യു​ക​യുമാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ഷ രാ​ജ​ൻ ​എം.വി. ​ഗോ​വി​ന്ദ​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. അ​ദ്ദേ​ഹം യു​എ​ഇയി​ലെ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സിഇഒ സ​ലാം പാ​പ്പി​നി​ശേ​രി​യെ രേ​ഖാമൂ​ലം വി​വ​രം അ​റി​യി​ച്ചു.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സിന്‍റെ ഭാ​ഗ​ത്തു നി​ന്നും ബ്യൂ​ട്ടീ​ഷ്യ​ൻ ഉ​ട​മ​യെ കാ​ര്യ​ങ്ങ​ൾ വി​ളി​ച്ച് സം​സാ​രി​ച്ചെ​ങ്കി​ലും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ഉ​ട​മ വി​മു​ഖ​ത കാ​ണി​ച്ച​പ്പോ​ൾ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത​റി​ഞ്ഞ ക​മ്പ​നി ഉ​ട​മ മ​ധ്യ​സ്ഥ​ർ മു​ഖേ​ന പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി ബ​ന്ധ​പ്പെ​ട്ടു.

അ​ത് പ്ര​കാ​രം അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട 8,000 ദി​ര്‍​ഹ​മും കോ​ട​തി ചെ​ല​വും ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

Tags : Sharjah M.V.Govindan MalayaliWoman SalamPappinissery YabLegalServices

Recent News

Corehub Up