ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചെൽറ്റൺഹാം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെയുടെ മാതൃകയിൽ യുകെയിൽ "മിനി ഐഎഫ്എഫ്കെ' സംഘടിപ്പിക്കുമെന്ന് കേരള സിനിമാ മന്ത്രി പി.സി. വിഷ്ണുനാഥ്.
ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്കെയ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചെൽറ്റൺഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സലിംകുമാർ നഗറിൽ നടന്ന യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ വിപുലമായ ഓണാഘോഷം
2027ലെ ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തോടെ യുകെയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags : P.C.Vishnunadh MiniIFFK UK NRINews