ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനം സമർപ്പിക്കുന്ന ഗിവ് ലൈഫ് ഫൗണ്ടേഷൻ ഭാരവാഹികൾ
വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ഗിവ് ലൈഫ് ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാൻ ഡോ. ബാർട്ട് എസ്. ഫിഷറും വൈസ് പ്രസിഡന്റും പാക്റ്റ് സ്ഥാപകയുമായ ഡോ. സഞ്ജന ജോണും പാക്റ്റ് ഭാരവാഹിയായ ശശി എബ്രഹാമും.
"നമ്മളാണ് പുതിയ ലോകം' എന്ന ആശയത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത് മരത്തിന്റെ മാതൃകയിലുള്ള സമ്മാനം മാർപാപ്പയ്ക്ക് സമർപ്പിച്ചു. പ്രത്യേക കലാസൃഷ്ടി മാനവികതയുടെയും ഐക്യത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഇവർ അറിയിച്ചു.
മാർപാപ്പയുടെ അനുഗ്രഹങ്ങൾക്ക് നന്ദി അറിയിച്ച ഭാരവാഹികൾ, സ്നേഹിക്കാനും സേവിക്കാനും സംരക്ഷിക്കാനും നന്മ ചെയ്യാനുമുള്ള സന്ദേശവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
Tags : PopeLeoXIV GiveLifeFoundation DrBartSFisher PACT EnvironmentalProtection