x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്മ ദേശീയ കലാമേള ഉദ്ഘാടനം ചെയ്ത് പി.സി. വിഷ്ണുനാഥ്

കുര്യൻ ജോർജ്
Published: November 12, 2026 01:29 PM IST | Updated: November 12, 2026 01:29 PM IST

യുക്മ അംഗങ്ങൾക്കൊപ്പം പി.സി. വിഷ്ണുനാഥ്

ചെ​ൽ​റ്റ​ൺ​ഹാം: ​യു​കെ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ക​ലാ​സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ച്ച​യ്ക്ക് 12.30ന് ​ക​ലാ​മേ​ള വേ​ദി​യി​ലെ​ത്തി​യ മ​ന്ത്രി​യെ​യും സെ​ലി​ബ്രി​റ്റി അ​തി​ഥി​യാ​യ യു​വ​ഗാ​യി​ക സൗ​പ​ർ​ണി​ക നാ​യ​രെ​യും യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ച് പ്ര​ധാ​ന വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ക​ൺ​വീ​ന​റും ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും തു​ട​ർ​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​പ്ര​സം​ഗ​വും ന​ട​ത്തി.

ബ്രി​ട്ട​ന്‍റെ മ​ണ്ണി​ൽ മ​ല​യാ​ള​ത്തി​ന്‍റെ ക​ല​യും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള വ​ഹി​ക്കു​ന്ന പ​ങ്കി​ന്‍റെ പ്രാ​ധാ​ന്യം അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

ഉ​ച്ച​യ്ക്ക് ഒ​ന്നോടെ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി, യു​ക്മ​യു​ടെ ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നൊ​പ്പം യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന മി​നി ഐഎ​ഫ്എ​ഫ്കെ, ഓ​ണാ​ഘോ​ഷം, ടൂ​റി​സം പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​ത്തി.

 

 

K-Rail Survey

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ലോ​ക പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മാ​തൃ​ക​യെ​ന്ന് മ​ന്ത്രി

കേ​ര​ള​ത്തി​ന്‍റെ ക​ല​യും സം​സ്കാ​ര​വും പൈ​തൃ​ക​വും ബ്രി​ട്ട​നി​ലെ പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ യു​ക്മ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി. ​സി. വി​ഷ്ണു​നാ​ഥ് അ​ഭി​ന​ന്ദി​ച്ചു.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സ്വ​ന്തം ഭാ​ഷ​യും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും യു​ക്മ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

K-Rail Survey

സൗ​പ​ർ​ണി​ക നാ​യ​രു​ടെ മ​ധു​ര​ഗാ​നം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി

ബ്രി​ട്ട​ൻ​സ് ഗോ​ട്ട് ടാ​ല​ന്‍റ് 2020ലൂ​ടെ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ യു​വ​ഗാ​യി​ക സൗ​പ​ർ​ണി​ക നാ​യ​രു​ടെ മ​നോ​ഹ​ര​മാ​യ ഗാ​നാ​ലാ​പ​നം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലെ ശ്ര​ദ്ധേ​യ​മാ​യ മു​ഹൂ​ർ​ത്ത​മാ​യി.

തു​ട​ർ​ന്ന് യു​ക്മ ദേ​ശീ​യ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ് ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി. വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും ഔ​ദ്യോ​ഗി​ക ഫോ​ട്ടോ​ഗ്രാ​ഫി സെ​ഷ​നും ന​ട​ന്നു.

Tags : P.C.Vishnunadh UKMA NationalArtsFestival NRINews

Recent News

Corehub Up