Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hackers

Europe

സൈ​ബ​ര്‍ ആ​ക്ര​മ​ണം: ഫ്രി​ഡ്ജു​ക​ള്‍​ക്ക് പി​ന്നാ​ലെ മ​റ്റ് സ്മാ​ര്‍​ട്ട് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഹാ​ക്ക​ര്‍​മാ​രു​ടെ നി​ഴ​ലി​ല്‍

ബെ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​വു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ജ​ന​ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു. ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി 12 യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ​ത്.

ഫ്രാ​ന്‍​സി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലെ ഫ്രി​ഡ്ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ, സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ടു​ക​ളി​ലെ സ്മാ​ര്‍​ട്ട് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സൈ​ബ​ര്‍ ആ​ക്ര​മി​ക​ളു​ടെ അ​ടു​ത്ത ല​ക്ഷ്യ​മാ​യി​രി​ക്കു​മെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സൈ​ബ​റി​ട​ത്തി​ല്‍ നി​ന്ന് ഗു​രു​ത​ര​മാ​യ മു​ന്ന​റി​യി​പ്പ് എ​ത്തി​യി​രി​ക്കു​ന്നു.

സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലെ ഫ്രി​ഡ്ജു​ക​ള്‍ നി​ല​ച്ചു

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ളാ​യി യൂ​റോ​പ്പി​ല്‍ ന​ട​ന്ന തു​ട​ര്‍​ച്ച​യാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​രു​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലെ കൂ​ളിം​ഗ് സി​സ്റ്റ​ങ്ങ​ളും ഫ്രി​ഡ്ജു​ക​ളും പൂ​ര്‍​ണ​മാ​യും ഹാ​ക്ക​ര്‍​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​യ​ത്.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും അ​പ​ക​ട​ത്തി​ല്‍

സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്ക് പി​ന്നാ​ലെ വീ​ടു​ക​ളി​ലെ ഇ​ന്‍റ​ര്‍​നെ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന സ്മാ​ര്‍​ട്ട് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഭാ​വി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ര​ക്ഷാ ത​യാ​റെ​ടു​പ്പു​ക​ളി​ലെ വീ​ഴ്ച

വ​ര്‍​ധി​ച്ചു​വ​രു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ല്‍ യൂ​റോ​പ്പ് ഇ​പ്പോ​ഴും ദു​ര്‍​ബ​ല​മാ​ണെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി എ​ന്ന​ത് ചെ​ല​വ് കു​റ​ഞ്ഞ ഒ​രു കാ​ര്യ​മ​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​ന് ഫ​ണ്ടും ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രു പ​രി​ധി വ​രെ ത​ട​യാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭാ​വി​യി​ലെ വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്നും സൈ​ബ​റി​ടം കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

യൂ​റോ​പ്പി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ത​ങ്ങ​ളു​ടെ സ്മാ​ര്‍​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കേ​ണ്ട​തി​ന്‍റെ ഗൗ​ര​വ​മാ​ണ് ഈ ​സം​ഭ​വ​ങ്ങ​ള്‍ ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up