x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൃ​ശ്യ​വി​സ്മ​യ​മാ​യി മോ​ൺ​ഫോ​ർ​ട്ട് സ്കൂ​ളി​ന്‍റെ "ദി ​ഒ​ഡി​സി'; പ​ങ്കെ​ടു​ത്ത​ത് 2,000 വി​ദ്യാ​ർ​ഥി​ക​ൾ

വെബ്ഡെസ്ക്
Published: November 13, 2026 01:11 PM IST | Updated: November 13, 2026 01:11 PM IST

പരിപാടിയിൽ നിന്ന്

ന്യൂ​ഡ​ൽ​ഹി: രാജ്യത്തിന്‍റെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​വും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും കാ​ലാ​തീ​ത​മാ​യ നാ​ഗ​രി​ക​മൂ​ല്യ​ങ്ങ​ളും വേ​ദി​യി​ൽ പു​ന​രാ​വി​ഷ്ക​രി​ച്ച് ​ഡ​ൽ​ഹി അ​ശോ​ക് വി​ഹാ​റി​ലെ മോ​ൺ​ഫോ​ർ​ട്ട് സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ബൃ​ഹ​ത് സാം​സ്‌​കാ​രി​ക പ​രി​പാ​ടി "ദി ​ഒ​ഡി​സി - എ ​ടൈം​ലെ​സ് ടാ​പെ​സ്ട്രി' ശ്ര​ദ്ധേ​യ​മാ​യി.

സി​ന്ധു​ന​ദീ​ത​ട സം​സ്കാ​രം മു​ത​ൽ ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച വ​രെ​യു​ള്ള ച​രി​ത്ര​യാ​ത്ര അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ര​ക്ഷി​താ​ക്ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, അ​തി​ഥി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ര​ട​ക്കം പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​നെ​ത്തി.

പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ജോ​യ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡ​ൽ​ഹി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​ങ്കി​ത ആ​ന​ന്ദ് ഐഎഎ​സ് മു​ഖ്യാ​തി​ഥി​യാ​യി. ഡ​ൽ​ഹി പ്ര​വി​ശ്യാ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ. ബ്ര​ദ​ർ ത​മ്പി അ​ല​ക്സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​ത​ര​ണ​ത്തെ അ​ഭി​ന​ന്ദി​ച്ച അ​ങ്കി​ത ആ​ന​ന്ദ്, ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്‌​കാ​രി​ക പൈ​തൃ​കം മ​നോ​ഹ​ര​മാ​യി വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നെ പ്ര​ശം​സി​ച്ചു.

പു​തി​യ ആ​ശ​യ​ങ്ങ​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ക​യും അ​ധി​നി​വേ​ശ​ങ്ങ​ളെ​യും വി​ദേ​ശ​ഭ​ര​ണ​ത്തെ​യും അ​തി​ജീ​വി​ച്ച് സ്വാ​ത​ന്ത്ര്യം നേ​ടു​ക​യും ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച് ആ​ധു​നി​ക രാ​ഷ്ട്ര​മാ​യി വ​ള​രു​ക​യും ചെ​യ്ത ഇ​ന്ത്യ​യു​ടെ യാ​ത്ര വി​വി​ധ രം​ഗ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ആ​ശ​യാ​വി​ഷ്‌​കാ​രം, ര​ച​ന, സം​വി​ധാ​നം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം, ശ​ബ്ദ​വി​വ​ര​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ച​ത് രാ​ഗ​ശ്രീ അ​ശോ​ക് പി​ള്ള​യാ​ണ്. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​യു​ടെ സ​വി​ശേ​ഷ​ത പ​രി​പാ​ടി​യി​ലു​ട​നീ​ളം പ്ര​ക​ട​മാ​യി.

വി​വി​ധ ഭാ​ഷ​ക​ൾ, പ്ര​ദേ​ശ​ങ്ങ​ൾ, വി​ശ്വാ​സ​ങ്ങ​ൾ, വേ​ഷ​വി​ധാ​ന​ങ്ങ​ൾ, ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ ഒ​രേ ദേ​ശീ​യ​പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ദി​യി​ലെ​ത്തി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ക​ഥ​ക്, ഭ​ര​ത​നാ​ട്യം തു​ട​ങ്ങി​യ ശാ​സ്ത്രീ​യ നൃ​ത്ത​രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം പ​ഞ്ചാ​ബി​ലെ ഭാം​ഗ്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ടോ​ടി​നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങി​നെ സ​മ്പ​ന്ന​മാ​ക്കി.

ക​ള​രി​പ്പ​യ​റ്റും ബു​ദ്ധ​മ​ത സ​ന്ദേ​ശ​വും അ​വ​ത​രി​പ്പി​ച്ച രം​ഗ​ങ്ങ​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ നേ​ടി. ക​ള​രി​പ്പ​യ​റ്റി​ന്‍റെ ക​രു​ത്തും മെ​യ്‌​വ​ഴ​ക്ക​വും ആ​യോ​ധ​ന​ശി​ക്ഷ​ണ​വും പ്ര​ക​ട​മാ​ക്കി​യ​പ്പോ​ൾ സ​മാ​ധാ​നം, ക​രു​ണ, അ​ഹിം​സ എ​ന്നി​വ​യു​ടെ ബു​ദ്ധ​സ​ന്ദേ​ശ​വും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ശാ​സ്ത്രം, വൈ​ദ്യ​ശാ​സ്ത്രം, യോ​ഗ, ക​ല, ത​ത്ത്വ​ചി​ന്ത തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും അ​വ​ത​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി. സാം​സ്‌​കാ​രി​ക വി​നി​മ​യ​ങ്ങ​ൾ, ച​രി​ത്ര​ത്തി​ലെ അ​ധി​നി​വേ​ശ​ങ്ങ​ൾ, സ്വാ​ത​ന്ത്ര്യ​സ​മ​രം, ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ഉ​ദ​യം എ​ന്നി​വ​യും വി​വി​ധ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ പു​ന​രാ​വി​ഷ്‌​ക​രി​ച്ചു.

ഭൂ​മി, വാ​യു, ജ​ലം, അ​ഗ്നി, ആ​കാ​ശം എ​ന്നീ പ​ഞ്ച​ഭൂ​ത​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യ പ്ര​ക​ട​ന​ങ്ങ​ൾ മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​ബ​ന്ധം വ​ര​ച്ചു​കാ​ട്ടി. വ​ർ​ണാ​ഭ​മാ​യ ദൃ​ശ്യ​ങ്ങ​ളും ഹൃ​ദ്യ​മാ​യ സം​ഗീ​ത​വും ഊ​ർ​ജ​സ്വ​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി.

ശാ​ന്ത​വും ചി​ന്തോ​ദ്ദീ​പ​ക​വു​മാ​യ തു​ട​ക്ക​ത്തി​ൽ​നി​ന്ന് ക്ര​മേ​ണ ആ​വേ​ശ​ക​ര​മാ​യ രം​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി​യ അ​വ​ത​ര​ണം ഉ​ജ്വ​ല​മാ​യ പ​രി​സ​മാ​പ്തി​യി​ലെ​ത്തി. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഒ​രേ​സ​മ​യം അ​ര​ങ്ങി​ലെ​ത്തി​യ രം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

Tags : MontfortSchool TheOdyssey IndianCulture CulturalHeritage NewDelhi

Recent News

Corehub Up