Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheOdyssey

ക്രി​സ്റ്റ​ഫ​ർ നോ​ള​ന്‍റെ 'ദി ​ഒ​ഡീ​സി' ഒ​ടി​ടി​യി​ലേ​ക്ക്

ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി​യ സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റ​ഫ​ർ നോ​ള​ന്‍റെ 'ദി ​ഒ​ഡീ​സി' ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ഗ്രീ​ക്ക് ഇ​തി​ഹാ​സ​കൃ​തി​യെ ആ​ധാ​ര​മാ​ക്കി നോ​ള​ൻ ഒ​രു​ക്കി​യ ഈ ​മാ​സ്റ്റ​ർ​പീ​സ് ലോ​ക​മെ​ങ്ങു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ജൂ​ലൈ 17-ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്രം ഇ​തി​ന​കം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ 1.78 ബി​ല്യ​ൺ ഡോ​ള​ർ വാ​രി​ക്കൂ​ട്ടി.

സി​നി​മാ​പ്രേ​മി​ക​ൾ ആ​ഴ്ച​ക​ളാ​യി കാ​ത്തി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി റി​ലീ​സ് തീ​യ​തി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 17 മു​ത​ൽ പ്രൈം ​വീ​ഡി​യോ, ആ​പ്പി​ൾ ടി​വി തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ചി​ത്രം റെ​ന്‍റി​നും പ​ർ​ച്ചേ​സി​നു​മാ​യി ല​ഭ്യ​മാ​കും. റെ​ന്‍റ്, പ​ർ​ച്ചേ​സ് സ​മ​യം ക​ഴി​ഞ്ഞി​ട്ടാ​യി​രി​ക്കും അ​ത​ത് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ സാ​ധാ​ര​ണ സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​ർ​ക്കാ​യു​ള്ള ഒ​ടി​ടി സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ക.

ത​ന്‍റെ സി​നി​മ​ക​ളു​ടെ ബി​ഗ് സ്‌​ക്രീ​ൻ അ​നു​ഭ​വ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ. നി​ർ​മാ​താ​ക്ക​ളാ​യ യൂ​ണി​വേ​ഴ്സ​ൽ പി​ക്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് മി​നി​മം 120 ദി​വ​സ​ത്തെ ഒ​ടി​ടി വി​ൻ​ഡോ​യാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ത്തി​നാ​യി നേ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തി​നു ശേ​ഷം ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ൾ​ക്ക് പോ​ലും ഇ​ത്ര​യും വ​ലി​യ തി​യ​റ്റ​ർ റ​ൺ ല​ഭി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ഒ​ടി​ടി​യി​ൽ എ​ത്തും​വ​രെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രും.

ഹോ​മ​ർ എ​ഴു​തി​യ ഗ്രീ​ക്ക് ഇ​തി​ഹാ​സ കാ​വ്യ​മാ​യ ഒ​ഡീ​സി​യോ​ട് ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ ന​ട​ത്തി​യ ദൃ​ശ്യ​വി​രു​ന്നാ​ണ് ഈ ​ചി​ത്രം. ഐ​മാ​ക്സ് കാ​മ​റ​ക​ളി​ൽ ചി​ത്രീ​ക​രി​ച്ച ആ​ദ്യ ഫീ​ച്ച​ർ ചി​ത്രം കൂ​ടി​യാ​ണി​ത്. മാ​റ്റ് ഡാ​മ​ൺ ഒ​ഡീ​സി​യ​സ് ആ​യി എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ ഫാ​ന്‍റ​സി ഘ​ട​ക​ങ്ങ​ളും വി​ഷ്വ​ൽ അ​നു​ഭ​വ​വും പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ച്ചു.

ഏ​ക​ദേ​ശം 250 മി​ല്യ​ൺ ഡോ​ള​ർ (2411 കോ​ടി രൂ​പ) ബ​ജ​റ്റി​ൽ ഒ​രു​ങ്ങി​യ ചി​ത്രം, റി​ലീ​സ് വാ​രാ​ന്ത്യ​ത്തി​ൽ മാ​ത്രം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് നേ​ടി​യ​ത് 264 മി​ല്യ​ൺ ഡോ​ള​റാ​ണ് (2546 കോ​ടി രൂ​പ). ഹോ​ളി​വു​ഡ് ബോ​ക്സ് ഓ​ഫീ​സി​ലെ സ​ക​ല ക​ണ​ക്കു​ക​ളും തി​രു​ത്തി​യെ​ഴു​തി മു​ന്നേ​റു​ന്ന ദി ​ഒ​ഡീ​സി​യു​ടെ ഡി​ജി​റ്റ​ൽ റി​ലീ​സി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് സി​നി​മാ​ലോ​കം.

Latest News

Corehub Up