കൊച്ചി: റിലീസിന് ഇനിയും ഒരു മാസത്തിലധികം ദിവസങ്ങള്‍ ബാക്കിയുണ്ട്, എന്നാല്‍ കാത്തു നില്ക്കാന് സമയമില്ല.., ഇന്ത്യയില്‍ സ്വര്ണത്തിനെന്ന പോലെ വില കത്തിക്കയറുകയാണ് നോളന് ചിത്രം single quotes - ദി ഒഡീസി-ക്ക്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ക്രിസ്റ്റഫര്‍ നോളന് ചിത്രം ദി ഒഡീസി അഡ്വാന്‍സ് ബുക്കിംഗില്‍ തരംഗം തീര്‍ക്കുകയാണ്.
ഇന്ത്യയില്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഒഡീസിയുടെ ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. 950 മുതല്‍ 3,200 വരെയാണ് പ്രധാന നഗരങ്ങളിലെ എല്ലാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്ക്. മുംബൈ, ഡല്‍ഹി, പൂനെ തുടങ്ങിയ നഗരങ്ങളിലെല്ലാം ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്.
കൊച്ചിയിലും ഒഡീസി തരംഗം ആഞ്ഞടിക്കുകയാണ്. സെന്റര്‍ സ്ക്വയര്‍ മാളിലെ സിനിപോളിസിലും ടിക്കറ്റ് ബുക്കിംഗ് ഇതിനകം തന്നെ സജീവമായി കഴിഞ്ഞു. എന്നാല്‍ ടിക്കറ്റ് നിരക്ക് 950 മുതല്‍ 1,500 വരെയാണ്. ഇത്രയും ഉയര്‍ന്ന തുകയാണെങ്കിലും, ബുക്കിംഗ് വളരെ വേഗത്തില്‍ നടക്കുന്നു എന്നത് നോളന് സിനിമകളോടുള്ള മലയാളികളുടെ, പ്രത്യേകിച്ച് കൊച്ചിയിലെ സിനിമാപ്രേമികളുടെ അമിതാവേശം തന്നെയാണ്.
ഒഡീസിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ആദ്യ വാരാന്ത്യത്തില്‍ തന്നെ 1,50,000 ടിക്കറ്റുകകളാണ് വിറ്റുപോയത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023ല്‍ പുറത്തിറങ്ങിയ single quotes - ഓപ്പണ്‍ഹൈമര്‍ - സിനിമയേക്കാള്‍ വേഗത്തിലാണ് ഒഡീസിയുടെ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. കൊച്ചിയില്‍ സിനിപോളിസില്‍ മാത്രമാണ് നിലവില്‍ സിനിമയ്ക്ക് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. രാവിലെ ഏഴിനും വൈകിട്ട് 5.55നുമാണ് ഇവിടെ ഒഡീസിയുടെ ഷോയുള്ളത്.
ഒഡീസിയുടെ പ്രീ സെയില്‍ ഇന്ത്യയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് സിനിമാപ്രേമികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലെ തിയേറ്ററുകളില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ഉയര്‍ന്ന നിരക്കുകളിലാണ് പല നഗരങ്ങളിലും ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. മുംബൈയിലും പൂനെയിലുമാണ് ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍. ചില തിയേറ്ററുകളില്‍ പ്രീമിയം സീറ്റുകള്‍ക്ക് 32,00 രൂപ വരെയാണ് ഈടാക്കുന്നത്.
മുംബൈയിലെ പിവിആര്‍ ലവര് പരേലില്‍ 1500 മുതല്‍ 3300 വരെയാണ് ടിക്കറ്റ് നിരക്ക്. മുംബൈ ഐനോക്സ് മെഗാപ്ലക്സില് 1050 മുതല്‍ 2100 വരെയാണ് ഉയര്‍ന്ന നിരക്ക്. മെയ്സണ്‍ ഐനോക്സില്‍ 00 മുതല്‍ 1700 വരെയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. പൂനെയിലെ സിനിപോളിസില്‍ 1200 മുതല്‍ 2400 വരെയാണ് ടിക്കറ്റ് നിരക്ക്. ഐനോക്സ് മെഗാപ്ലക്സില് 1600 മുതല്‍ 3400 വരെയാണ് ടിക്കറ്റ് നിരക്ക്.
ഡല്‍ഹി പിവിആറില്‍ 1000 മുതല്‍ 2400 വരെയാണ് ടിക്കറ്റ് നിരക്ക്. ബംഗളൂരു സിനിപോളിസ് നെക്സസില്‍ 900 മുതല്‍ 1000 രൂപ വരെയാണ് നിരക്ക്. ചെന്നൈയിലും കോയമ്പത്തൂരിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ 508 രൂപ വരെയാണ് ഉയര്‍ന്ന നിരക്ക്. കൊല്‍ക്കത്തയില്‍ 680 മുതല്‍ 710 രൂപ വരെയാണ് ഉയര്‍ന്ന നിരക്ക്. ടിക്കറ്റ് വില അസാധാരണമായി ഉയര്‍ന്നതിനാല്‍ വ്യാപക ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
അതേസമയം, ജൂലൈ 17ന് ആണ് ദി ഒഡീസി തിയേറ്ററുകളില്‍ എത്തുന്നത്. വെറും സിനിമയല്ല, ഒരു സാങ്കേതിക വിസ്മയം തന്നെയായിരിക്കും ഈ ചിത്രം എന്നതില്‍ തര്‍ക്കമില്ല. പൂര്‍ണ്ണമായും ഐമാക്സ് ക്യാമറകളില്‍ ചിത്രീകരിച്ച സിനിമ കൂടിയാണിത്. വെര്‍ച്വല്‍ എഫക്റ്റുകളെ അമിതമായി ആശ്രയിക്കുന്നതിന് പകരം, പ്രായോഗികമായ ഷൂട്ടിംഗ് രീതികളാണ് നോളന് ഇതിലും പിന്തുടരുന്നത്.
തന്റെ സിനിമകളില്‍ യാഥാർഥ്യം കൊണ്ടുവരാന്‍ നോളന് കാണക്കുന്ന ഈ കടുംപിടിത്തം തന്നെയാണ് ഈ സിനിമയെ ഒരു എപിക് അനുഭവമാക്കുക. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ single quotes - ഒഡീസി-യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജന്‍ യുദ്ധത്തിന് ശേഷം ഭാര്യ പെനലോപ്പിനടുത്തേക്ക് പോകുന്ന ഇത്താക്കയിലെ രാജാവ് ഒഡീഷ്യസിന്റെ ക്ലാസിക് കഥയാണ് ഒഡീസി.
നടന് മാറ്റ് ഡാമണ് ആണ് ഒഡീഷ്യസായി വേഷമിടുന്നത്. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോണ്‍ ബെര്‍ന്താല്‍, സെന്‍ഡായ, ലുപിറ്റ ന്യോങ്കോ, റോബര്‍ട്ട് പാറ്റിന്സണ്, ചാര്‍ലിസ് തെറോണ്‍, മിയ ഗോത്ത് എന്നീ പ്രമുഖ താരങ്ങളും സിനിമയിലുണ്ട്.
ട്രോജന്‍ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിര്‍ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ ദീര്‍ഘവും ദുര്‍ഘടം പിടിച്ചതുമായ മടക്കയാത്രയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഇത്താക്കയില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് ദ ഒഡീസിയുടെ ഇതിവൃത്തം. അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ലുഡ്വിഗ് ഗോറാന്സണിന്റെ സംഗീതവും നോളന്റെ മാന്ത്രികതയും ഒത്തുചേരുന്ന ദി ഒഡീസി ഈ വര്‍ഷത്തെ ഏറ്റവും വലിയ സിനിമാനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.
Tags : ChristopherNolan TheOdyssey NolanMovie BoxOfficeIndia KeralaBoxOffice