പ്രതീകാത്മക ചിത്രം
ടെക്സസ്: അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ സംസ്ഥാനങ്ങളിൽ രണ്ട് വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ വധശിക്ഷ ഒരേ ദിവസം നടപ്പാക്കി. ഇതോടെ ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധേയരായവരുടെ എണ്ണം 37 ആയി.
2001-ൽ കാമുകിയുടെ ഭർത്താവായ റോബ് ആൻഡ്രൂവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 72 വയസുകാരനായ ജെയിംസ് ദ്വൈത് പാവട്ടിന്റെ വധശിക്ഷ വിഷം കുത്തിവച്ചാണ് നടപ്പാക്കിയത്. ഇയാൾ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു.
2003-ൽ പങ്കാളിയുടെ മൂന്ന് കുട്ടികളെ തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 46 വയസുകാരനായ ജോൺ അലൻ റൂബിയോയുടെ വധശിക്ഷയും നടപ്പാക്കി.
മൂന്ന് വയസുകാരി ജുലിസ, ഒരു വയസുകാരൻ ജോൺ, രണ്ട് മാസം പ്രായമുള്ള മേരി ജെയ്ൻ എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുണ്ടെന്ന പ്രതിയുടെ വാദവും തുടർന്നുള്ള അപ്പീലുകളും കോടതികൾ തള്ളിയിരുന്നു.
Tags : CapitalPunishment Executions DeathPenalty Texas Oklahoma USNews