ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദമാം: നവയുഗം സാംസ്കാരിക വേദിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രകമ്മിറ്റി അംഗവുമായ പ്രഭാകരന്റെ (57) നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
നല്ലൊരു സാമൂഹ്യപ്രവർത്തകനെയാണ് പ്രവാസലോകത്തിനു നഷ്ടമായതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
ചെറുവല്ലൂർ പൂവത്തൂർ സ്വദേശിയായ പ്രഭാകരൻ 20 വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്നു. കോബാർ തുഗ്ബെയിൽ സ്വന്തമായി ഓട്ടോമൊബൈൽ വർക്ഷോപ്പ് നടത്തി വരികയായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതൽ സജീവപ്രവർത്തകനായ പ്രഭാകരൻ, സനയ്യ യൂണിറ്റ് കമ്മിറ്റി, തുഗ്ബ മേഖല കമ്മിറ്റി, എന്നിവയിൽ ഭാരവാഹിയായ പ്രവർത്തിച്ച ശേഷമായിരുന്നു കേന്ദ്രകമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച സംഘാടകനായിരുന്ന അദ്ദേഹം നവയുഗം സംഘടിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും വിജയിപ്പിക്കാൻ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.
പരേതനായ വാസുവിന്റെയും കൊച്ചമ്മുവിന്റെയും മകനാണ്. ഭാര്യ: രതി. മക്കൾ: പ്രണവ്, അനാമിക, ആദർശ്, ആകർഷ്.
Tags : Navayugam Prabhakaran Condolences Demise Obit