ഹരിനഗർ: വടക്കിന്റെ മാന്നാനം എന്നറിയപ്പെടുന്ന ഹരിനഗർ സെന്റ് ചാവറ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാൾ ഈ മാസം 13 മുതൽ 23 വരെ ആഘോഷിക്കുന്നു.
13ന് കൊടിയേറ്റത്തോടുകൂടി തിരുനാൾ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. തുടർന്ന് ഒൻപത് ദിവസത്തെ നവനാൾ പ്രാർഥനയോടൊപ്പം വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക നൊവേനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
22ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, തുടർന്ന് സ്നേഹവിരുന്ന് എന്നിവയും ക്രമീകരിച്ചിരിക്കുന്നു.
പരേതരായ വിശ്വാസികൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന 23ന് അർപ്പിക്കും. തുടർന്ന് കൊടിയിറക്കത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.